Tuesday, December 14, 2010

'കമല്‍നാഥിന് കമീഷന്‍ 15 ശതമാനം

4 മന്ത്രിമാര്‍ കൂടി റാഡിയ ടേപ്പില്‍

ന്യൂഡല്‍ഹി: കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി നിരവധി കേന്ദ്രമന്ത്രിമാര്‍ക്ക് ബന്ധമുള്ളതായി രേഖകള്‍ പുറത്തുവന്നു. സ്പെക്ട്രം കുംഭകോണത്തില്‍ പുറത്തായ എ രാജ മാത്രമല്ല വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്, പെട്രോളിയം മന്ത്രി മുരളി ദേവ്റ, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരും മന്ത്രിപദവും ഇഷ്ടവകുപ്പും കരസ്ഥമാക്കിയത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യപ്രകാരമാണെന്ന് 'ഔട്ട് ലുക്ക്' പുറത്തുവിട്ട റാഡിയയുടെ ഫോസംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

രണ്ടാം യുപിഎ മന്ത്രിസഭയുടെ ഘടനപോലും ചര്‍ച്ചചെയ്യുന്നതാണ് റാഡിയയുടെ ഫോസംഭാഷണങ്ങള്‍. പെട്രോളിയം മന്ത്രിയായി മുരളി ദേവ്റയെ നിയമിച്ചത് മുകേഷ് അംബാനിയാണെന്നും വിജയ് മല്യ അടക്കമുള്ള വമ്പന്മാര്‍ക്കുവേണ്ടി മാത്രമാണ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പണിയെടുക്കുന്നതെന്നും സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള വാതകത്തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കപ്പെടുകയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് മുരളി ദേവ്റയാണെന്നും ഇത് പ്രകൃതിവിഭവങ്ങള്‍ വീതംവയ്ക്കുന്നതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നെന്നും റാഡിയയും സഹായി മനോജ് വാര്യരും തമ്മില്‍ പറയുന്നുണ്ട്. 15 ശതമാനം കമീഷന്‍ നല്‍കിയാല്‍ എന്തുകാര്യവും നടത്തിത്തരുന്ന ആളാണ് ഗതാഗതമന്ത്രി കമല്‍നാഥെന്ന പരാമര്‍ശം ടേപ്പിലുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) മുന്‍ മേധാവി തരുദാസാണ് റാഡിയയുമായുള്ള ചര്‍ച്ചയില്‍ ഈ പരാമര്‍ശം നടത്തിയത്. താനാണ് ഈ വകുപ്പ് കമല്‍നാഥിനു നല്‍കാന്‍ ചരടുവലിച്ചതെന്നും ഹൈവേ-റോഡ് നിര്‍മാണം തകൃതിയായി നടക്കുമ്പോള്‍ 'അയാള്‍ ജോലി ഭംഗിയായി നിര്‍വഹിക്കു'മെന്നും ദാസ് റാഡിയക്ക് ഉറപ്പുനല്‍കി. 'അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണെന്ന' റാഡിയയുടെ പരിഹാസം തരുദാസ് ശരിവയ്ക്കുന്നു. വാണിജ്യമന്ത്രിയായി ആനന്ദ് ശര്‍മ വന്നാല്‍ വിശ്വസ്ഥനായിരിക്കുമെന്നും തരുദാസ് റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട്. ശര്‍മ പുതിയ ആളാണെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ തങ്ങള്‍ക്ക് പറഞ്ഞുപഠിപ്പിക്കേണ്ടിവരുമെന്നും ദാസ് ഓര്‍മിപ്പിക്കുന്നു. ടേപ്പിലെ സംഭാഷണങ്ങള്‍ തന്റേതാണെന്നു സമ്മതിച്ച തരുദാസ് തന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യമായിപ്പോയെന്ന് പ്രതികരിച്ചു. കമല്‍നാഥിനോട് പരസ്യമായി മാപ്പുപറയുകയാണെന്നും പറഞ്ഞു.
(വിജേഷ് ചൂടല്‍)


നിര റാഡിയയും തരുദാസും തമ്മിലുള്ള സംഭാഷണം:

തരുദാസ്: നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. ഞാനാണ് അയാള്‍ക്ക് (കമല്‍നാഥ്) ആ വകുപ്പ് നിര്‍ദേശിച്ചത്. ഹൈവേ നിര്‍മാണവും റോഡുനിര്‍മാണവും മുന്‍ഗണന കിട്ടുന്ന കാര്യമാണ്. അയാള്‍ നല്ല ജോലിചെയ്യും. ശരിക്കും ചെയ്യും... 15 ശതമാനം അയാള്‍ക്ക് സുഖമായി കിട്ടും. രാജ്യത്തെ സേവിക്കാം, പണവും ഉണ്ടാക്കാം.

നിര റാഡിയ: അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണ്.

എന്‍ കെ സിങ്ങും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

എന്‍ കെ സിങ്: വ്യോമയാനമന്ത്രാലയത്തിന്റെ പൂര്‍ണ ചുമതല കിട്ടിയില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ അസന്തുഷ്ടനാകും

നിര റാഡിയ: നരേഷ് ഗോയലിനും (ജെറ്റ് എയര്‍വേസ്) വിജയ് മല്യക്കും (കിങ്ഫിഷര്‍) വേണ്ടി പ്രവര്‍ത്തിക്കുന്ന പട്ടേല്‍ വ്യോമയാന മേഖലയെ തകര്‍ക്കും.

ദേശാഭിമാനി 141210

2 comments:

  1. കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി നിരവധി കേന്ദ്രമന്ത്രിമാര്‍ക്ക് ബന്ധമുള്ളതായി രേഖകള്‍ പുറത്തുവന്നു. സ്പെക്ട്രം കുംഭകോണത്തില്‍ പുറത്തായ എ രാജ മാത്രമല്ല വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്, പെട്രോളിയം മന്ത്രി മുരളി ദേവ്റ, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരും മന്ത്രിപദവും ഇഷ്ടവകുപ്പും കരസ്ഥമാക്കിയത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യപ്രകാരമാണെന്ന് 'ഔട്ട് ലുക്ക്' പുറത്തുവിട്ട റാഡിയയുടെ ഫോസംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

    ReplyDelete
  2. കോര്‍പറേറ്റ് ഇടനിലക്കാരി നീരാറാഡിയയുടേതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ടേപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . ടേപ് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടിയതില്‍ പങ്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസ് ജി എസ് സിങ്വി അധ്യക്ഷനായ ബെഞ്ചിലാണ് മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. താനും റാഡിയയും നടത്തിയ സംഭാഷണം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റയാണ് കോടതിയെ സമീപിച്ചത്. ടേപ് ചോര്‍ത്തി നല്‍കിയത് ആരെന്നു കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. പത്ത് ഏജന്‍സികള്‍ ചേര്‍ന്നാണ് റാഡിയയുടെ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയത്്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ടേപ്പുകളിലെ ആദ്യ ഭാഗവും അവസാന ഭാഗവും യഥാര്‍ഥ ടേപ്പില്‍നിന്നു വ്യത്യസ്തമാണ്. ആദായനികുതി വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാഡിയയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

    ReplyDelete