Saturday, December 11, 2010

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കള്‍ വോട്ടര്‍മാര്‍

കോതമംഗലം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായി ലീഗ് നേതാക്കളും. പല്ലാരിമംഗലം പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലാണ് ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറിയും എംഎസ്എഫ് സംസ്ഥാനസമിതിയംഗവും ജില്ലാസമിതി അംഗവും വോട്ടര്‍മാരായത്. വിശാല ഐ ഗ്രൂപ്പിനെ തോല്‍പ്പിക്കാന്‍ എ ഗ്രൂപ്പുകാരാണ് മുസ്ളിംലീഗ് ഭാരവാഹികളെ വോട്ടര്‍പട്ടികയില്‍ പെടുത്തി വോട്ട് ചെയ്യിച്ചതെന്ന് ആരോപണമുണ്ട്. അംഗങ്ങളുടെ ചിത്രം ചേര്‍ത്തിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് വോട്ടര്‍പട്ടികയില്‍ കോഡ് നമ്പര്‍ എഫ്-017 ക്രമനമ്പര്‍ 2788 കെ എം മൊയ്തീന്‍കുഞ്ഞ് ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറിയാണ്. യുത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2800-ാം നമ്പര്‍കാരന്‍ എം എച്ച് ഷിഹാബ് യൂത്ത് ലീഗ് കോതമംഗലം നിയോജകമണ്ഡലം ചെയര്‍മാന്‍ എം എ പരീതിന്റെ സഹോദനും എംഎസ്എഫിന്റെ സംസ്ഥാനസമിതി അംഗവുമാണ്. 2796-ാം നമ്പര്‍ പേരുകാരന്‍ എംഎസ്എഫ് ജില്ലാകമ്മിറ്റി അംഗമാണ്.

ഇത്തരം ഔദ്യോഗിക ഭാരവാഹികള്‍ക്കു പുറമെ ലീഗിലെയും പോഷകസംഘടനകളിലെയും സാധാരണ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പട്ടികയിലുണ്ടെന്നാണ് വിവരം. സംഭവം പുറത്തുവന്നതോടെ ഐ ഗ്രൂപ്പും മുസ്ളിം യൂത്ത് ലീഗും കലാപമുയര്‍ത്തി രംഗത്തെത്തി. മുസ്ളിംലീഗിലെ ഒരു വിഭാഗം സെക്രട്ടറിയെ മാറ്റണമെന്ന നിവേദനവുമായി നേതൃത്വത്തെ സമീപിച്ചു.
(എം ജി രാമകൃഷ്ണന്‍)

deshabhimani 111210

3 comments:

  1. ആര്‍ക്കും എവിടെയും വോട്ട് ചെയ്യാവുന്ന സമത്വസുന്ദരജനാധിപത്യത്തിനു വേണ്ടി..

    ReplyDelete
  2. ശരിക്കും ഞെട്ടല്‍ ഉളവാക്കുന്ന വാര്‍ത്ത .. അത് പക്ഷെ 100 % ശരിയാവാനേ തരമുള്ളൂ...
    കാരണം ഇത് ദേശാഭിമാനി ആണ് സഖാവേ ... ചൂടുള്ള പട്ടികളെ പച്ചയോടെ തീറ്റിച്ച പത്രം .. കെ. മുരളീധരനെ 'വധിച്ച" പത്രം...
    നേരറിയാന്‍ നേരത്തെ അറിയാന്‍ !!!
    ( ദേശാഭിമാനി പോലും വിശ്വസിക്കരുതെന്ന് ഇന്നലെ ബ്രിട്ടാസ് സാറിന്റെ "CROSS FIRE " പരിപാടിയില്‍ ദേശാഭിമാനി സഖാവ് പറയുന്ന കേട്ടാരുന്നു .. കാരണം എല്ലാ വാര്‍ത്തകള്‍ക്കും മറു വശം ഉണ്ടാവുമെന്ന്.?!)
    ലാല്‍ സലാം ...

    ReplyDelete
  3. “ കാരണം എല്ലാ വാര്‍ത്തകള്‍ക്കും മറു വശം ഉണ്ടാവുമെന്ന്.“

    ഇത് മനസ്സിലാക്കിയാല്‍ മതി. മുഖ്യധാരകള്‍ക്കും ബാധകം എന്നുകൂടി മനസിലാക്കിവെക്കുക.

    ReplyDelete