2 ജി സ്‌പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ട നയപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്റ് സമിതി (ജെ പി സി) ആവശ്യമാണെന്ന് സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എം പി പ്രസ്താവിച്ചു. ബിസിനസ് സ്റ്റാന്‍ന്റേര്‍ഡ് പത്രവുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍, കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പലരും ജെ പി സി അന്വേഷണത്തിന് അനുകൂലമാണെന്ന് ഗുരുദാസ് ചൂണ്ടിക്കാട്ടി.
ചോദ്യം: സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തിന് പ്രതിപക്ഷം എന്തിനാണ് ഇത്ര വാശി പിടിക്കുന്നത്. മുന്‍കാലങ്ങളില്‍ ജെ പി സി യുടെ അന്വേഷണം കൊണ്ട് കാര്യമായ ഫലമുണ്ടായിട്ടില്ലല്ലോ?
ഗുരുദാസ്:” 2 ജി സ്‌പെക്ട്രം കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനം ജെ പി സിയാണ്. 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട ഇത്ര ഭീമമായ കുംഭകോണം ജെ പി സി തന്നെ അന്വേഷിക്കണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പൊതുവായ ഈ ആവശ്യത്തെ ഗവണ്‍മെന്റ് എതിര്‍ക്കുകയാണ്.
മുമ്പുണ്ടായിരുന്ന ജെ പി സികള്‍ കൊണ്ട് ഒരു ഫലവുമുണ്ടായില്ലെന്ന ആരോപണം ഞാന്‍ ശക്തിയായി നിഷേധിക്കുകയാണ്. ഹര്‍ഷത്ത് മേത്ത കുംഭകോണം അന്വേഷിക്കാന്‍ ജെ പി സിയെ നിയോഗിച്ചു. ആ ജെ പി സിയില്‍ ഞാന്‍ ഒരംഗമായിരുന്നു. ജെ പി സി ഒട്ടേറെ ശുപാര്‍ശകള്‍ നല്‍കി. അവയില്‍ പലതും നടപ്പാക്കി. ആ തീരുമാനങ്ങളില്‍ പലതും പിന്നീട് മാറ്റി എന്നത് മറ്റൊരു കാര്യം.
ചോദ്യം: ബോഫോഴ്‌സിനെ കുറിച്ചുള്ള ജെ പി സി യുടെ സ്ഥിതി എന്തായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ചില്ലേ?
ഗുരുദാസ്: ബോഫോഴ്‌സ് വ്യത്യസ്തമായ ഒരു പ്രശ്‌നമാണ്. ഇത്തവണ പ്രതിപക്ഷ നേതാക്കന്‍മാര്‍ രാജി വെക്കില്ലെന്ന് തീര്‍ത്തു പറയാനാവും. സ്‌പെക്ട്രം പ്രശ്‌നത്തില്‍ നയപരമായ പിഴവുകളുടെ ഉള്ളറകളിലേയ്ക്കാണ് കടന്നുചെല്ലേണ്ടത്.
ചോദ്യം: പ്രധാനമന്ത്രിയെ അലോസരപ്പെടുത്താനാണ് പ്രതിപക്ഷം ജെ പി സി ആവശ്യപ്പെടുന്നതെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. 2009 ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ലക്ഷ്യം വെച്ചെന്നും അവസാനം പ്രതിപക്ഷം മണ്ണുകപ്പിയെന്നുമാണ് ഈയിടെ സോണിയാ ഗാന്ധി പറഞ്ഞത്.
ഗുരുദാസ്: ബീഹാറില്‍ സോണിയാ ഗാന്ധി മണ്ണുകപ്പട്ടെ. തമിഴ്‌നാട്ടില്‍ അവര്‍ മണ്ണുകപ്പട്ടെ. ഞങ്ങള്‍ ന്യായയുക്തമായ ഒരാവശ്യമാണ് ഉന്നയിക്കുന്നത്. ജെ പി സി അംഗങ്ങള്‍ വ്യക്തികള്‍ക്കും മന്ത്രിമാര്‍ക്കും പിറകെ പോകുമെന്നതു തെറ്റായ ധാരണയാണ്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുക ഞങ്ങളുടെ ഉദ്ദേശമല്ല. നയപരമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുകയും പിഴവുകള്‍ അടയ്ക്കാനുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
കോണ്‍ഗ്രസ് മൊത്തത്തില്‍ ജെ പി സി ക്ക് എതിരല്ല. ഇപ്പോഴത്തെ സ്തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിന് ജെ പി സി എന്ന ആവശ്യം അംഗീകരിക്കണമെന്ന് ഉയര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കന്മാരും ഞങ്ങളോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഈ നേതാക്കന്‍മാരുടെ പേരു പറയുന്നില്ല. ഭരണനേതൃത്വത്തില്‍ വ്യത്യസ്തമായ പല അധികാര കളികളും നടക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ചോദ്യം: 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന സി ബി ഐ അന്വേഷണം സുപ്രിംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകാമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ഇതു മതിയാവുന്നില്ല.
ഗുരുദാസ്: സുപ്രിംകോടതി കേസുകളും സി ബി ഐ അന്വേഷണവും നടക്കുമ്പോള്‍ തന്നെ അവയോടൊപ്പം പാര്‍ലമെന്ററി അന്വേഷണം നടന്നതിന് നിരവധി കീഴ്‌വഴക്കങ്ങളുണ്ട്. സി ബി ഐ അതിന്റെ ജോലി ചെയ്യട്ടെ. എന്നാല്‍ 2 ജി സ്‌പെക്ട്രം കുംഭകോണത്തില്‍ നടന്നതെന്താണെന്നറിയാന്‍ പാര്‍ലമെന്റിന് അവകാശമുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ അധികാരം എന്തിന് സി ബി ഐക്കോ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വേണ്ടി ത്യജിക്കണം.
അതിനും പുറമെ എന്‍ ഡി എയുടെയും യു പി എയുടെയും ഭരണത്തില്‍ സി ബി ഐ ഗവണ്‍മെന്റിന്റെ കയ്യിലെ ഒരു രാഷ്ട്രീയ ഉപകരണമായി തീര്‍ന്നിട്ടുണ്ട്. ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിതീറ്റ കുംഭകോണ കേസിലും മുലയാസിംഗ് യാദവിനും മായാവതിക്കും എതിരായ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചതിനെക്കുറിച്ചുള്ള കേസിലും സി ബി ഐയുടെ നേട്ടമെന്താണ്? സി ബി ഐയെ തങ്ങള്‍ക്ക് പ്രയോജനകരമായ തരത്തില്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് ഗവണ്‍മെന്റിനറിയാം.
ചോദ്യം: ഗവണ്‍മെന്റിനെതിരെ ഇടതുപക്ഷവും ബി ജെ പിയും തമ്മില്‍ കൂട്ടുകൂടുന്നുവെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ലേ?
ഗുരുദാസ്: ഇടതുപക്ഷവും ബി ജെ പിയും തമ്മില്‍ ഒരു കൂട്ടുകെട്ടുമില്ല. ഗവണ്‍മെന്റ് അനുകൂലികള്‍ നടത്തുന്ന അപവാദ പ്രചരണമാണിത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഈ ഗവണ്‍മെന്റ് സിവില്‍ ആണവ ബാധ്യതാ ബില്‍ പാസാക്കുന്നതിനു ബി ജെ പിയുടെ സഹായം തേടി. അതു കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നോ? ഒരു പൊതു താല്‍പര്യത്തെ ഇടതുപക്ഷ പാര്‍ട്ടികളും ബി ജെ പിയും പിന്തുണക്കുമ്പോള്‍ അതു ബി ജെ പിയും ഇടതുപക്ഷവും തമ്മിലുള്ള കൂട്ടുകെട്ടാവുന്നത് എങ്ങിനെയാണ്. വിലക്കയറ്റത്തെ ഇടതുപക്ഷവും ബി ജെ പിയും എതിര്‍ക്കുന്നുണ്ട്. ബി ജെ പി എതിര്‍ക്കുന്നതുകൊണ്ട് വിലക്കയറ്റത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കരുതെന്ന് പറയാമോ?
ജനയുഗം 051210
ചോദ്യം: സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തിന് പ്രതിപക്ഷം എന്തിനാണ് ഇത്ര വാശി പിടിക്കുന്നത്. മുന്‍കാലങ്ങളില്‍ ജെ പി സി യുടെ അന്വേഷണം കൊണ്ട് കാര്യമായ ഫലമുണ്ടായിട്ടില്ലല്ലോ?
ReplyDeleteഗുരുദാസ്:” 2 ജി സ്‌പെക്ട്രം കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനം ജെ പി സിയാണ്. 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട ഇത്ര ഭീമമായ കുംഭകോണം ജെ പി സി തന്നെ അന്വേഷിക്കണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പൊതുവായ ഈ ആവശ്യത്തെ ഗവണ്‍മെന്റ് എതിര്‍ക്കുകയാണ്.
മുമ്പുണ്ടായിരുന്ന ജെ പി സികള്‍ കൊണ്ട് ഒരു ഫലവുമുണ്ടായില്ലെന്ന ആരോപണം ഞാന്‍ ശക്തിയായി നിഷേധിക്കുകയാണ്. ഹര്‍ഷത്ത് മേത്ത കുംഭകോണം അന്വേഷിക്കാന്‍ ജെ പി സിയെ നിയോഗിച്ചു. ആ ജെ പി സിയില്‍ ഞാന്‍ ഒരംഗമായിരുന്നു. ജെ പി സി ഒട്ടേറെ ശുപാര്‍ശകള്‍ നല്‍കി. അവയില്‍ പലതും നടപ്പാക്കി. ആ തീരുമാനങ്ങളില്‍ പലതും പിന്നീട് മാറ്റി എന്നത് മറ്റൊരു കാര്യം.
രാജക്കെതിരെ ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍
ReplyDeleteമുന്‍ മന്ത്രി എ രാജ ജസ്റ്റിസ് രഘുപതിയെ ടെലഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ജസ്റ്റിസ് ഖലീഫുള്ള ചെന്നൈ ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. സി ബി ഐ അന്വേഷിക്കുന്ന ഒരു അഴിമതിക്കേസില്‍ രാജയുടെ ബന്ധുക്കള്‍ പ്രതികളായിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് രാജ ചെന്നൈ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രമോഹനെ ജസ്റ്റിസ് രഘുപതിയുടെ അടുത്തേക്ക് അയച്ചു. (people channel news 071210)
2001 ലെ അതേ നിരക്കില്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം വിതരണം ചെയ്ത നയം അസംബന്ധമാണെന്ന് സുപ്രിം കോടതി. സ്‌പെക്ട്രം വിതരണം ചെയ്തത് 2001ലെ നിരക്കിലാണെന്നിരിക്കെ അന്നത്തെ വിലയ്ക്ക് എന്തുകൊണ്ട് പെട്രോള്‍ വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. ടെലികോം കമ്പനികള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ 2500 കോടിരൂപ വായ്പ നല്‍കിയെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സ്‌പെക്ട്രം അഴിമതി അന്വേഷണത്തിന് സുപ്രിം കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി വിധിപറയാന്‍ മാറ്റി. (janayugom 091210)
ReplyDelete