Sunday, December 5, 2010

തമ്പുരാക്കന്മാരുടെ കാല്‍

1957 ഏപ്രില്‍ 5ന് കമ്യൂണിസ്റ്റുകാര്‍ അധികാ‍രത്തില്‍ കയറി എന്നതിന്റെ അര്‍ത്ഥമെന്താണ്?

അന്നുവരെ പ്രമാണി വര്‍ഗം തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താനുപയോഗിച്ചിരുന്ന മര്‍ദ്ദനോപകരണമായ ഭരണകൂടം അവര്‍ക്ക് നഷ്ടപ്പെട്ടു എന്നതും അവരുടെ വര്‍ഗശത്രുക്കളുടെ കൈകളില്‍ അതെത്തി എന്നതുമാണതിനര്‍ത്ഥം. ഇതാണതിന്റെ അര്‍ത്ഥവും പ്രാധാന്യവും. എതിരാളികളുടെ കൈകളിലെത്തിയ മര്‍ദ്ദനോപകരണങ്ങള്‍ക്ക് എത്ര തന്നെ പരിമിതികളുണ്ടെങ്കിലും അത് മര്‍ദ്ദനോപകരണമാണ്.

അതാണവരെ വെകിളി പിടിപ്പിച്ചത്. പരിഭ്രാന്തരാക്കിയത്. ഉറക്കം കെടുത്തിയത്.

അന്നു പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചിരുന്ന ദേശസാല്‍ക്കരണ മുദ്രാവാക്യം, സോവിയറ്റ് യൂണിയന്‍ തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളെപ്പറ്റി തല്പരകക്ഷികള്‍ പ്രചരിപ്പിച്ചിരുന്നു കള്ളക്കഥകള്‍ ഒക്കെ പ്രമാണിമാരുടെ ആശങ്കക്ക് കാരണമായേക്കാം.

1957 ഏപ്രില്‍ 5 സൃഷ്’ടിച്ചവരുടെ വികാരവും മൂര്‍ധന്യത്തില്‍ തന്നെയായിരുന്നു. അധികാരലബ്ധിയില്‍ അവര്‍ സ്വയം മറന്നു. തങ്ങളെ മര്‍ദ്ദിക്കാന്‍ പ്രമാണിമാര്‍ കാലാകാലമായി ഉപയോഗിച്ചിരുന്ന മര്‍ദ്ദനോപകരണമാണ് തട്ടിപ്പറിച്ചെടുത്തിരിക്കുന്നത്. അതവരെ ആവേശം കൊള്ളിച്ചു.

തങ്ങള്‍ പാവങ്ങള്‍ക്കെതിരെ ഉപയോഗിച്ച അതേ ആയുധം തങ്ങള്‍ക്കെതിരെ വരുമോ എന്ന് പ്രമാണിമാര്‍ സ്വാഭാവികമായും പേടിച്ചു.

പക്ഷേ, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിനൊന്നും പോയില്ല. പക്ഷെ, ഒന്നു ചെയ്യിച്ചു.

പണിയെടുക്കുന്ന പാവപ്പെട്ടവരുടെ മുതുകില്‍ കയറ്റിവച്ചിരുന്ന “തമ്പുരാക്കന്മാരുടെ കാല്‍” അവിടെ നിന്നും എടുപ്പിച്ചു. ആ പാവപ്പെട്ടവന് നിവര്‍ന്നു നില്‍ക്കാന്‍ അവസരം കൊടുത്തു.

അതാണ് ചരിത്രം.

അതിനാണ് ചരിത്രപ്രാധാന്യം.

ആണ്ടലാട്ട് എഴുതിയ 1957 ഏപ്രില്‍ 5ന്റെ പൊരുള്‍ എന്ന പുസ്തകത്തിലെ ഒരു ഭാഗം. പേജ് 16-17

1 comment:

  1. 1957 ഏപ്രില്‍ 5ന് കമ്യൂണിസ്റ്റുകാര്‍ അധികാ‍രത്തില്‍ കയറി എന്നതിന്റെ അര്‍ത്ഥമെന്താണ്?

    ReplyDelete