Monday, December 20, 2010

പിഎസിയില്‍ ഹാജരാകാമെന്ന് പ്രധാനമന്ത്രി; കൈയാങ്കളി വീണ്ടും

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി കേസില്‍ പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എഐസിസി പ്ളീനറി സമ്മേളനത്തിന്റെ അവസാന ദിവസം സംസാരിക്കുന്നതിനിടെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍വിട്ട് പ്രധാനമന്ത്രി ഇക്കാര്യം പറയുകയായിരുന്നു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഈ വിഷയത്തില്‍ സത്യസന്ധത തെളിയിക്കുന്നതിന്റെ ഭാഗമായി പിഎസിക്കു മുന്നില്‍ ഹാജരാകാമെന്ന് അറിയിച്ച് ചെയര്‍മാന് കത്തെഴുതുമെന്നും മന്‍മോഹന്‍ സിങ് തുടര്‍ന്നു. സീസറിന്റെ ഭാര്യയെ പോലെ എല്ലാ സംശയങ്ങള്‍ക്കും അതീതനായിരിക്കണം എന്നതുകൊണ്ടാണ് കീഴ്വഴക്കമില്ലെങ്കിലും പിഎസിക്ക് മുന്നില്‍ ഹാജരാകാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം തുടര്‍ന്നു.

ജെപിസി അന്വേഷണം എന്ന പ്രതിപക്ഷം ആവശ്യത്തിന്റെ മുനയൊടിക്കാനാണ് പ്രധാനമന്ത്രി ഈ വാഗ്ദാനം നല്‍കിയതെന്നു കരുതുന്നു. പ്രധാനമന്ത്രിയെ വിളിപ്പിക്കാന്‍ പിഎസിക്കു കഴിയില്ലെന്ന കാരണത്താലാണ് പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഫലത്തില്‍ ജെപിസി അന്വേഷണമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും.

അതേസമയം സമ്മേളനത്തില്‍ തിങ്കളാഴ്ചയും കൈയാങ്കളി തുടര്‍ന്നു. ബിഹാര്‍ പ്രതിനിധികളെ വേര്‍തിരിച്ച് ഇരുത്താന്‍ സേവാദള്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. ബഹളത്തിനിടെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു. ബിഹാറില്‍ കോണ്‍ഗ്രസ്സിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തുന്ന നോട്ടീസുകളും വിതരണം ചെയ്തു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. 2ജി സ്പെക്ട്രം അഴിമതി കേസില്‍ പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എഐസിസി പ്ളീനറി സമ്മേളനത്തിന്റെ അവസാന ദിവസം സംസാരിക്കുന്നതിനിടെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍വിട്ട് പ്രധാനമന്ത്രി ഇക്കാര്യം പറയുകയായിരുന്നു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഈ വിഷയത്തില്‍ സത്യസന്ധത തെളിയിക്കുന്നതിന്റെ ഭാഗമായി പിഎസിക്കു മുന്നില്‍ ഹാജരാകാമെന്ന് അറിയിച്ച് ചെയര്‍മാന് കത്തെഴുതുമെന്നും മന്‍മോഹന്‍ സിങ് തുടര്‍ന്നു. സീസറിന്റെ ഭാര്യയെ പോലെ എല്ലാ സംശയങ്ങള്‍ക്കും അതീതനായിരിക്കണം എന്നതുകൊണ്ടാണ് കീഴ്വഴക്കമില്ലെങ്കിലും പിഎസിക്ക് മുന്നില്‍ ഹാജരാകാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം തുടര്‍ന്നു

    ReplyDelete