Saturday, December 11, 2010

വൈദ്യുതിമേഖലയിലെ പുരോഗതി

വൈദ്യുതിമേഖലയില്‍ പടിപടിയായ പുരോഗതി വ്യക്തമാക്കുന്നതാണ് പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത അവസ്ഥ. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായമേഖലയില്‍ നൂറുശതമാനം പവര്‍കട്ടും മൂന്നും മൂന്നരയും മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി, ആദ്യ രണ്ടുവര്‍ഷംകൊണ്ടുതന്നെ സംസ്ഥാനം വൈദ്യുതിപ്രതിസന്ധിയില്‍നിന്ന് മുക്തിനേടി. വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. എല്ലാ കാലത്തുമെന്നപോലെ, തുടര്‍ന്ന് അധികാരമേറ്റ യുഡിഎഫ് വൈദ്യുതിരംഗത്തെ മുന്നേറ്റങ്ങളെയാകെ തകര്‍ത്തു. വീണ്ടുമൊരു പ്രതിസന്ധി രൂപപ്പെട്ടുവന്ന ഘട്ടത്തിലാണ് 2006ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. ഈ സര്‍ക്കാരിന്റെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നതാണ് ഇക്കൊല്ലം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ വൈദ്യുതിമന്ത്രി എ കെ ബാലനു കഴിയുന്നതിലൂടെ തെളിയുന്നത്.

ജലസംഭരണികളില്‍ ഇപ്പോള്‍ 55 ശതമാനം വെള്ളമുണ്ട്. ഇപ്പോഴുള്ള വെള്ളം ഉപയോഗിച്ച് 3650 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാം. 7000 ദശലക്ഷം യൂണിറ്റാണ് കേന്ദ്രപൂളില്‍നിന്നു ലഭിക്കേണ്ടത്. 3000 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങാനുള്ള കരാറായിട്ടുണ്ട്. 1000 ദശലക്ഷം യൂണിറ്റുകൂടി അധികമായി വാങ്ങിയാല്‍ വൈദ്യുതിക്ഷാമം ഉണ്ടാകില്ല. നാല്‍പ്പത്തേഴ് നിയമസഭാമണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആകെ നൂറു മണ്ഡലത്തില്‍ നടക്കുന്ന ഈ സമഗ്ര പരിപാടി എല്ലാവര്‍ക്കും വൈദ്യുതി എന്ന തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തും. കാല്‍നൂറ്റാണ്ടുകാലത്തേക്ക് വോള്‍ട്ടേജ് ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന നവീകരണം പ്രസരണസംവിധാനത്തില്‍ വരുത്തിയിട്ടുണ്ട്. ഊര്‍ജരംഗത്ത് എല്ലാതലത്തിലും ഗണ്യമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായവളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതാണ് ഈ നേട്ടങ്ങള്‍.

ദേശാഭിമാനി മുഖപ്രസംഗം 111210

2 comments:

  1. വൈദ്യുതിമേഖലയില്‍ പടിപടിയായ പുരോഗതി വ്യക്തമാക്കുന്നതാണ് പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത അവസ്ഥ. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായമേഖലയില്‍ നൂറുശതമാനം പവര്‍കട്ടും മൂന്നും മൂന്നരയും മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി, ആദ്യ രണ്ടുവര്‍ഷംകൊണ്ടുതന്നെ സംസ്ഥാനം വൈദ്യുതിപ്രതിസന്ധിയില്‍നിന്ന് മുക്തിനേടി. വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. എല്ലാ കാലത്തുമെന്നപോലെ, തുടര്‍ന്ന് അധികാരമേറ്റ യുഡിഎഫ് വൈദ്യുതിരംഗത്തെ മുന്നേറ്റങ്ങളെയാകെ തകര്‍ത്തു. വീണ്ടുമൊരു പ്രതിസന്ധി രൂപപ്പെട്ടുവന്ന ഘട്ടത്തിലാണ് 2006ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. ഈ സര്‍ക്കാരിന്റെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നതാണ് ഇക്കൊല്ലം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ വൈദ്യുതിമന്ത്രി എ കെ ബാലനു കഴിയുന്നതിലൂടെ തെളിയുന്നത്.

    ReplyDelete
  2. , ആദ്യ രണ്ടുവര്‍ഷംകൊണ്ടുതന്നെ സംസ്ഥാനം വൈദ്യുതിപ്രതിസന്ധിയില്‍നിന്ന് മുക്തിനേടി???


    ജലസംഭരണികളില്‍ വെള്ളം നിറഞ്ഞതും ഈ സര്‍ക്കാരിന്റെ
    മേന്മതന്നെ... എന്തോന്നാ അണ്ണാ‍ാ... വൈദ്യുതി ഉണ്ടാക്കാന്‍ എത്ര പുതിയ പ്ലാന്റുകള്‍ ഉണ്ടാക്കി? തെര്‍മലോ,ന്യൂക്ലിയറോ... അല്ലാ അതൊന്നും എഴുതി കണ്ടില്ലാ അറിയാന്‍ പാടില്ലാണ്ട് ചൊദിച്ചതാണേ!

    close all factories.. you wont need power at all :)

    ReplyDelete