Saturday, December 11, 2010

'ചീഞ്ഞുനാറ്റം': അലഹബാദ് ഹൈക്കോടതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

അലഹബാദ് ഹൈക്കോടതിയില്‍ എന്തോ 'ചീഞ്ഞുനാറുന്നുവെന്ന' പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതിയില്‍ നല്ല ജഡ്ജിമാരുമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. യുപിയിലെ ബെഹ്റെയിച്ചില്‍ വഖഫ്ബോര്‍ഡിന്റെ സ്ഥലം സര്‍ക്കസ് നടത്താന്‍ നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി നവംബര്‍ 26 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീംകോടതി ഹൈക്കോടതിയെ വിമര്‍ശിച്ചത്. ഹൈക്കോടതിയിലെ പല ജഡ്ജിമാരുടെയും സത്യസന്ധത സുപ്രീംകോടതി ചോദ്യംചെയ്തിരുന്നു. ഹൈക്കോടതിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഈ പരാമര്‍ശങ്ങള്‍ നീക്കണമെന്നഭ്യര്‍ഥിച്ചാണ് ഹൈക്കോടതി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ വിമര്‍ശനത്തോടെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും രജിസ്ട്രേഷന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരിച്ചിരുന്നു. പരാമര്‍ശം നീക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി തങ്ങളുടെ പരാമര്‍ശം എല്ലാ ജഡ്ജിമാരെയും ഉദ്ദേശിച്ചല്ലെന്നും അവിടെ നല്ല ജഡ്ജിമാരുമുണ്ടെന്നും പറഞ്ഞു.

ചില ജഡ്ജിമാര്‍ നല്ലവരാണെന്ന് പറയുമ്പോഴും കോടതിയുടെ മൊത്തം പ്രതിച്ഛായയുടെ കാര്യത്തില്‍ സംശയം നിലനില്‍ക്കുമെന്ന് കോടതിക്കുവേണ്ടി ഹാജരായ പി പി റാവു പറഞ്ഞു. ഇതു പ്രതികരിക്കേണ്ട സമയമല്ല ആത്മപരിശോധന നടത്തേണ്ട സമയമാണെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. വിശദീകരണത്തില്‍ തൃപ്തനാവാതെ പി പി റാവു വാദം തുടരവെ ജസ്റിസ് കാട്ജു ക്ഷുഭിതനായി ഇടപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ തന്നോടു പറയേണ്ടെന്നും തനിക്കും കുടുംബത്തിനും അലഹബാദ് ഹൈക്കോടതിയുമായി നൂറുവര്‍ഷത്തിലേറെ ബന്ധമുണ്ടെന്നും കാട്ജു പറഞ്ഞു. ആരാണ് സത്യസന്ധരെന്നും ആരാണ് അഴിമതിക്കാരെന്നും ജനങ്ങള്‍ക്കറിയാം. ഇത്തരം കാര്യങ്ങള്‍ തന്നോടു പറയേണ്ട്. നാളെ മാര്‍ക്കണ്ഡേയ കാട്ജു കോഴ വാങ്ങിയാല്‍ രാജ്യമാകെ അതറിയും. അതുകൊണ്ടുതന്നെ ആരാണ് അഴിമതിക്കാരെന്നും ആരാണ് സത്യസന്ധരെന്നും വിശദീകരിക്കേണ്ടതില്ല- കാട്ജു പറഞ്ഞു. ആരാണ് സത്യസന്ധരെന്നും ആരാണ് അല്ലാത്തവരെന്നും ഗ്രാമീണര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്ന് റാവുവാദിച്ചു. സാധാരണക്കാര്‍ക്ക് കൂടുതല്‍ വിവരമുണ്ടെന്നായിരുന്നു കാട്ജുവിന്റെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതേണ്ടതില്ലെന്നും കാട്ജു അഭിപ്രായപ്പെട്ടു.

deshabhimani 111210

1 comment:

  1. അലഹബാദ് ഹൈക്കോടതിയില്‍ എന്തോ 'ചീഞ്ഞുനാറുന്നുവെന്ന' പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതിയില്‍ നല്ല ജഡ്ജിമാരുമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. യുപിയിലെ ബെഹ്റെയിച്ചില്‍ വഖഫ്ബോര്‍ഡിന്റെ സ്ഥലം സര്‍ക്കസ് നടത്താന്‍ നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി നവംബര്‍ 26 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീംകോടതി ഹൈക്കോടതിയെ വിമര്‍ശിച്ചത്. ഹൈക്കോടതിയിലെ പല ജഡ്ജിമാരുടെയും സത്യസന്ധത സുപ്രീംകോടതി ചോദ്യംചെയ്തിരുന്നു. ഹൈക്കോടതിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഈ പരാമര്‍ശങ്ങള്‍ നീക്കണമെന്നഭ്യര്‍ഥിച്ചാണ് ഹൈക്കോടതി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ വിമര്‍ശനത്തോടെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും രജിസ്ട്രേഷന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരിച്ചിരുന്നു. പരാമര്‍ശം നീക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി തങ്ങളുടെ പരാമര്‍ശം എല്ലാ ജഡ്ജിമാരെയും ഉദ്ദേശിച്ചല്ലെന്നും അവിടെ നല്ല ജഡ്ജിമാരുമുണ്ടെന്നും പറഞ്ഞു.

    ReplyDelete