Friday, December 10, 2010

ഇന്ത്യന്‍ സ്ഥാനപതിയെ യുഎസ് വിമാനത്താവളത്തില്‍ അപമാനിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി മീരാ ശങ്കറിനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വിമാനത്താവളത്തില്‍ അപമാനിച്ചു. ഈ മാസം നാലിന് ജാക്സ-എവേഴ്സ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ സുരക്ഷാപരിശോധനാ നിരയില്‍നിന്ന് മാറ്റിനിര്‍ത്തിയ മീരാ ശങ്കറിനെ വിശദമായ ദേഹപരിശോധനയ്ക്കു വിധേയമാക്കി. മിസിസ്സിപ്പി സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത്ബാള്‍ട്ടിമോറിലേയ്ക്കുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു മീര. മിസിസ്സിപ്പി വികസന അതോറിറ്റി പ്രതിനിധിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മീരയെ കര്‍ശന ദേഹപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. സ്ഥാനപതിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. സാരി ഉടുത്തിരുന്നതിനാലാണ് പരിശോധിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ടുചെയ്തു.

2009ല്‍ ആണ് മീരാ ശങ്കര്‍ അമേരിക്കയിലെ ഇന്ത്യന്‍ അമ്പാഡറായി ചുമതലയേറ്റത്. അമേരിക്കയില്‍ പലയിടങ്ങളിലായി നിരവധി തവണ അവര്‍ യാത്രചെയ്തിട്ടുണ്ട്. ഇത്തരമൊരു അനുഭവം ആദ്യമാണ്. 1991-95 കാലയളവില്‍ അമേരിക്കയിലെ വിദേശ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മീരാശങ്കറിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയതും തള്ളിയിട്ടതും അസ്വീകാര്യമായ നടപടിയാണെന്ന് വിദേശമന്ത്രി എസ് എം കൃഷ്ണ പറഞ്ഞു. ഈ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് അമേരിക്കന്‍ സര്‍ക്കാരിനെ സമീപിക്കും. നയതന്ത്രസമൂഹത്തിലുള്ളവരെ എങ്ങനെ പരിഗണിക്കണമെന്നതിന് വ്യവസ്ഥാപിത കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളുമുണ്ട്. അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ദുരനുഭവമാണിത്- കൃഷ്ണ പറഞ്ഞു. നേരത്തെ, കേന്ദ്രമന്ത്രിമാരടക്കം ഇന്ത്യക്കാരായ ഒട്ടേറെ പ്രമുഖര്‍ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ അപമാനിതരായിട്ടുണ്ട്. വ്യോമഗതാഗത മന്ത്രി പ്രഫുല്‍ പട്ടേല്‍, മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, ബോളിവുഡ് സൂപ്പര്‍സ്റാര്‍ ഷാറൂഖ് ഖാന്‍, കമല്‍ഹാസന്‍, മമ്മൂട്ടി എന്നിവരും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അപമാനത്തിന് ഇരയായവരാണ്.

ദേശാഭിമാനി 101210

2 comments:

  1. വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി മീരാ ശങ്കറിനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വിമാനത്താവളത്തില്‍ അപമാനിച്ചു. ഈ മാസം നാലിന് ജാക്സ-എവേഴ്സ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ സുരക്ഷാപരിശോധനാ നിരയില്‍നിന്ന് മാറ്റിനിര്‍ത്തിയ മീരാ ശങ്കറിനെ വിശദമായ ദേഹപരിശോധനയ്ക്കു വിധേയമാക്കി. മിസിസ്സിപ്പി സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത്ബാള്‍ട്ടിമോറിലേയ്ക്കുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു മീര. മിസിസ്സിപ്പി വികസന അതോറിറ്റി പ്രതിനിധിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മീരയെ കര്‍ശന ദേഹപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. സ്ഥാനപതിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. സാരി ഉടുത്തിരുന്നതിനാലാണ് പരിശോധിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ടുചെയ്തു.

    ReplyDelete
  2. ഇന്ത്യന്‍ പ്രതിനിധിക്ക് വീണ്ടും അമേരിക്കയില്‍ അപമാനം

    വാഷിങ്ട: അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ മീരാശങ്കര്‍ വിമാനത്താവളത്തില്‍ ശാരീരികപരിശോധനക്കു വിധേയയാതിനു പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥനു കൂടി അപമാനം. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയായ ഹര്‍ദീപ് പുരിയെയാണ് ടെക്സാസ് വിമാനത്താവളത്തില്‍ തലപ്പാവ് പരിശോധനക്കു വിധേയനാക്കിയത്. നയതന്ത്ര പ്രതിനിധിയായതിനാല്‍ സുരക്ഷാപരിശോധന ആവശ്യമില്ലാതിരുന്നിട്ടും ഉദ്യോഗസ്ഥര്‍ പുരിയുടെ തലപ്പാവ് വലിച്ചെടുക്കുകയും അരമണിക്കൂര്‍ നേരം വിശ്രമമുറിയില്‍ ഇരുത്തുകയും ചെയ്തു. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അമേരിക്കയെ അറിയിച്ചു (ദേശാഭിമാനി 141210 വെബ്)

    ReplyDelete