Sunday, December 12, 2010

കോണ്‍ഗ്രസിന്റെ ജീര്‍ണമുഖം തുറന്നുകാട്ടി ജനകീയ ക്യാമ്പയിന്‍

കോണ്‍ഗ്രസിന്റെ അഴിമതിയും വര്‍ഗീയതയുടെ ആപത്തും വിശദീകരിച്ച് സിപിഐ എം സംഘടിപ്പിച്ച ക്യാമ്പയിനില്‍ ജനലക്ഷങ്ങളുടെ പങ്കാളിത്തം. പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാനമനുസരിച്ച് സംസ്ഥാനത്ത് ഡിസംബര്‍ അഞ്ചിനാണ് പ്രചാരണപരിപാടി തുടങ്ങിയത്. രാജ്യത്തെ അമ്പരപ്പിച്ച അഴിമതികളുടെ ഉള്ളറകളിലേക്ക് ക്യാമ്പയിന്‍ വെളിച്ചംവീശി. സാമ്പത്തിക ക്രമക്കേടുകളില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാണിച്ച പ്രചാരണപരിപാടികളില്‍ വിവിധ വിഭാഗം ജനങ്ങള്‍ അണിനിരന്നു. ബിജെപി ഭരണത്തിലെ അഴിമതിയും ക്യാമ്പയിന്‍ തുറന്നുകാട്ടി. സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ അരങ്ങേറിയ വെട്ടിപ്പ്, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കര്‍ണാടകത്തിലെ ഭൂമിതട്ടിപ്പ് തുടങ്ങിയ കുംഭകോണങ്ങള്‍ പ്രചാരണകേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായി. ഏരിയ-നിയോജകമണ്ഡലം തലത്തില്‍ സംഘടിപ്പിച്ച ബഹുജനറാലികളില്‍ ആയിരങ്ങളാണ് പങ്കാളികളായത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പാര്‍ടി പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ ജില്ലകളിലെ സമ്മേളനങ്ങളില്‍ സംസാരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ വിവാദങ്ങളില്‍ മുക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവും തുറന്നുകാട്ടി. കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശാനുള്ള മാധ്യമനീക്കങ്ങള്‍ ക്യാമ്പയ്നില്‍ ചര്‍ച്ചചെയ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യുക, കരാര്‍ത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക, തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് മിനിമംകൂലി ഉറപ്പാക്കുക, നഗര തൊഴില്‍ സുരക്ഷാനിയമം കൊണ്ടുവരിക, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ നല്‍കുന്ന വായ്പയുടെ പലിശ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ദേശീയ പ്രക്ഷോഭത്തിനും പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

ദേശാഭിമാനി 121210

1 comment:

  1. കോണ്‍ഗ്രസിന്റെ അഴിമതിയും വര്‍ഗീയതയുടെ ആപത്തും വിശദീകരിച്ച് സിപിഐ എം സംഘടിപ്പിച്ച ക്യാമ്പയിനില്‍ ജനലക്ഷങ്ങളുടെ പങ്കാളിത്തം. പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാനമനുസരിച്ച് സംസ്ഥാനത്ത് ഡിസംബര്‍ അഞ്ചിനാണ് പ്രചാരണപരിപാടി തുടങ്ങിയത്. രാജ്യത്തെ അമ്പരപ്പിച്ച അഴിമതികളുടെ ഉള്ളറകളിലേക്ക് ക്യാമ്പയിന്‍ വെളിച്ചംവീശി. സാമ്പത്തിക ക്രമക്കേടുകളില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാണിച്ച പ്രചാരണപരിപാടികളില്‍ വിവിധ വിഭാഗം ജനങ്ങള്‍ അണിനിരന്നു. ബിജെപി ഭരണത്തിലെ അഴിമതിയും ക്യാമ്പയിന്‍ തുറന്നുകാട്ടി. സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ അരങ്ങേറിയ വെട്ടിപ്പ്, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കര്‍ണാടകത്തിലെ ഭൂമിതട്ടിപ്പ് തുടങ്ങിയ കുംഭകോണങ്ങള്‍ പ്രചാരണകേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായി. ഏരിയ-നിയോജകമണ്ഡലം തലത്തില്‍ സംഘടിപ്പിച്ച ബഹുജനറാലികളില്‍ ആയിരങ്ങളാണ് പങ്കാളികളായത്.

    ReplyDelete