ലണ്ടന്‍: സര്‍വ്വകലാശാല ട്യൂഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ശക്തമായി. പ്രതിഷേധപ്രകടനത്തിനിടെ, ചാള്‍സ് രാജകുമാരന്റെ കാര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചു. സെന്‍ട്രല്‍ ലണ്ടനിലാണ് ചാള്‍സ് രാജകുമാരനും രാജ്ഞി കാമിലയും സഞ്ചരിച്ച വാഹനം ആക്രമിച്ചത്. കാറിന്റെ വാതില്‍ തകര്‍ത്തു. രാജകുമാരനും ഭാര്യയും സുരക്ഷിതരാണ്. സംഭവത്തിനുശേഷം ഇരുവരും നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുത്തു. പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ പാര്‍ലമെന്റ് സ്ക്വയറിനു മുന്നില്‍ ഏറ്റുമുട്ടി. 12 പൊലീസുകാര്‍ക്കും 43 വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. 34 പേരെ അറസ്റ്റു ചെയ്തു.
സംഭവം ഞെട്ടിക്കുന്നതും ഖേദകരവുമാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂ പ്രതികരിച്ചു. വളരെ ഗൌരവമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകുമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ പോള്‍ സ്റ്റീഫന്‍സന്‍ പറഞ്ഞു. സര്‍വ്വകലാശാലഫീസുകള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്. സുപ്രീം കോടതിക്കും ട്രഷറിക്കും പ്രക്ഷോഭകാരികള്‍ കല്ലെറിഞ്ഞു.
deshabhimani 111210(web)

ReplyDelete