ലണ്ടന്‍ : ലോകത്തെ 2,000 പ്രമുഖരുടെ സ്വിസ് ബാങ്കുകളിലെ രഹസ്യ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിക്കിലീക്ക്‌സ്. മുന്‍ സ്വിസ് ബാങ്കറില്‍ നിന്നാണ് വിക്കിലീക്ക്‌സിന് ഈ വിവരം ലഭിച്ചതെന്ന് ഉടമ ജൂലിയന്‍ അസാഞ്ചെ വെളിപ്പെടുത്തി.
ലണ്ടനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിക്കിലീക്ക്‌സ് പ്രതിനിധി റുഡോള്‍ഫ് എല്‍മെര്‍ 2,000 പ്രമുഖരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അടങ്ങിയതെന്ന് അവകാശപ്പെടുന്ന രണ്ട് ഡിസ്‌കുകള്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും വിക്കിലീക്ക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
തികച്ചും വിശ്വാസ്യയോഗ്യമാണ് രേഖകളെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഇത് പുറത്തുവിടാന്‍ തീരുമാനിച്ചതെന്ന് അസാഞ്ചെ വെളിപ്പെടുത്തി. ബാങ്കിംഗ് രഹസ്യാന്വേഷണ നിയമങ്ങള്‍ ലംഘിച്ചതിന് റുഡോള്‍ഫ് എല്‍മെറിനെതിരെയുളള വിചാരണ സ്വിറ്റ്‌സര്‍ലന്‍ഡിലെ കോടതിയില്‍ നാളെ ആരംഭിക്കാനിരിക്കെയാണ് വിക്കിലീക്ക്‌സിന്റെ പുതിയ നീക്കം. സ്വിസ് ബാങ്കായ ജൂലിയസ് ബെയറില്‍ നിന്നുളള വിവരങ്ങളാണ് ഡിസ്‌കില്‍ അടങ്ങിയിരിക്കുന്നതെന്ന് കരുതപ്പെടുന്നെങ്കിലും ഉളളടക്കം ഏതു രീതിയാലാണെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇതുവരെ കൈവന്നിട്ടില്ല. രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തി സമ്പാദിച്ച പണം സുരക്ഷിതമായി സൂക്ഷിച്ചവരാണ് പട്ടികയിലുളളവരില്‍ ഏറെയുമെന്ന് സൂചനകളുണ്ട്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര കമ്പനികളുടെ മേധാവികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, പലരാജ്യങ്ങളില്‍ നിന്നുളള അതിസമ്പന്നര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. 1990 മുതല്‍ 2009 വരെയുളള ഇടപാടുകളുടെ വിവരമാണ് പുറത്തുവിടാന്‍ പോകുന്ന്. അമേരിക്ക, ബ്രിട്ടന്‍ ,ജര്‍മനി എന്നീ രാജ്യങ്ങളിലേക്കായിരിക്കും രേഖകള്‍ ഭൂരിഭാഗവും വിരല്‍ചൂണ്ടുന്നതെങ്കിലും ഏഷ്യയിലെ ചില രാഷ്ട്രീയ നേതാക്കളും വ്യവസായികളും പട്ടികയിലുള്‍പ്പെടുമെന്ന് സൂചനകളുളളതായി സ്വിസ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലൈംഗിക പീഡനക്കേസിലുള്‍പ്പെടുത്തി ലണ്ടനില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന അസാഞ്ചെ അമേരിക്കന്‍ ബാങ്കുകളെക്കുറിച്ചുളള രഹസ്യരേഖകള്‍ പുറത്തുവിടുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും ലോകത്തെ വമ്പന്‍മാരുടെ ഉറക്കം കെടുത്താന്‍ പോകുന്ന സ്വിസ്ബാങ്ക് രേഖകളാണ് ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ പുറത്ത് വരുമെന്ന് കരുതപ്പെടുന്നത്.
ജനയുഗം 180111
ലോകത്തെ 2,000 പ്രമുഖരുടെ സ്വിസ് ബാങ്കുകളിലെ രഹസ്യ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിക്കിലീക്ക്‌സ്. മുന്‍ സ്വിസ് ബാങ്കറില്‍ നിന്നാണ് വിക്കിലീക്ക്‌സിന് ഈ വിവരം ലഭിച്ചതെന്ന് ഉടമ ജൂലിയന്‍ അസാഞ്ചെ വെളിപ്പെടുത്തി.
ReplyDelete