Monday, January 17, 2011

ഉദുമ ടെക്സ്റ്റൈല്‍ മില്ലില്‍ ഉല്‍പാദനം 28 ന് തുടങ്ങും

ഉദുമ: ജില്ലയിലെ രണ്ടാമത്തെ പൊതുമേഖലാ വ്യവസായം ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ ഓപ്പണ്‍ എന്‍ഡ് ടെക്സ്റ്റയില്‍ മില്ല് മൈലാട്ടിയില്‍ പ്രവര്‍ത്തന സജ്ജമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി 28 ന് വ്യവസായ മന്ത്രി എളമരം കരീം മില്ല് ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ നൂറിലധികം ആളുകള്‍ക്ക് നേരിട്ടും അമ്പതോളം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന മില്ലിന് 16.2 കോടി രൂപയാണ് കോര്‍പറേഷന്‍ മുതല്‍ മുടക്കുന്നത്. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ കെട്ടിട നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. 12000 സ്പിന്‍ഡില്‍ ശേഷിയാണ് മില്ലിനുണ്ടാവുക. ബാലരാമപുരത്തെ ട്രിവാന്‍ഡ്രാം സ്പിന്നിങ് മില്‍സിന്റെ മാതൃകയിലാണ് ഈ മില്‍ നിര്‍മിച്ചത്.

ദേശിയപാതയിലെ മൈലാട്ടി സെറി ഫെഡിനടുത്ത് കോര്‍പറേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ 24 എക്കര്‍ സ്ഥലത്താണ് മില്ല്. പ്രതിദിനം ഏഴ് ട ണ്‍നൂല് ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. കര്‍ട്ടണ്‍ തുണികള്‍ക്കും മറ്റും ഉപയോഗിക്കുന്ന 17 ാം നമ്പര്‍ നൂലാണ് ഇവിടെ ഉണ്ടാക്കുന്നത്. ടെക്സ്റ്റയില്‍ രംഗത്തെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യാ ഓപ്പണ്‍ എന്‍ഡ് യന്ത്രസംവിധാനമാണ് ഇവിടെ ഒരുക്കിയത്. യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാവും. കെ വി കുഞ്ഞിരാമന്‍ എംഎല്‍എയുടെ പ്രത്യേക താല്‍പര്യത്തിലാണ് മൈലാട്ടിയില്‍ മില്ല് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതിയായത്. കയറ്റുമതി വസ്ത്ര നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായ ഉത്തരകേരളത്തിന്റെ നൂല്‍ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുന്നതായിരിക്കും ഈ മില്ല്.

deshabhimani news kasaragod

2 comments:

  1. ജില്ലയിലെ രണ്ടാമത്തെ പൊതുമേഖലാ വ്യവസായം ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ ഓപ്പണ്‍ എന്‍ഡ് ടെക്സ്റ്റയില്‍ മില്ല് മൈലാട്ടിയില്‍ പ്രവര്‍ത്തന സജ്ജമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി 28 ന് വ്യവസായ മന്ത്രി എളമരം കരീം മില്ല് ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ നൂറിലധികം ആളുകള്‍ക്ക് നേരിട്ടും അമ്പതോളം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന മില്ലിന് 16.2 കോടി രൂപയാണ് കോര്‍പറേഷന്‍ മുതല്‍ മുടക്കുന്നത്. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ കെട്ടിട നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. 12000 സ്പിന്‍ഡില്‍ ശേഷിയാണ് മില്ലിനുണ്ടാവുക. ബാലരാമപുരത്തെ ട്രിവാന്‍ഡ്രാം സ്പിന്നിങ് മില്‍സിന്റെ മാതൃകയിലാണ് ഈ മില്‍ നിര്‍മിച്ചത്.

    ReplyDelete
  2. ഉദുമ ടെക്സ്റ്റൈല്‍ മില്‍ വ്യവസായമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ മൂന്നാമത്തേതാണ് ഉല്‍പാദനം ആരംഭിക്കുന്നത്. കേരള ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ 17 കോടി രൂപ മുതല്‍മുടക്കിയാണ് ആധുനിക സംവിധാനത്തോടെ ഉദുമ പഞ്ചായത്തിലെ മൈലാട്ടിയില്‍ സ്പിന്നിങ് മില്‍ സ്ഥാപിച്ചത്. ഫെബ്രുവരി പത്തോടെ ഉല്‍പാദനം ആരംഭിക്കും. ടെക്സ്റ്റൈല്‍ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഓപ്പണ്‍ എന്‍ഡ് സ്പിന്നിങ് മില്ലാണ് മൈലാട്ടിയിലേത്. ജൂണ്‍ 18 ന് തറക്കല്ലിട്ട മില്‍ ഏഴുമാസംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടക്കത്തില്‍ 178 പേര്‍ക്ക് നേരിട്ടും നൂറോളംപേര്‍ക്ക് പരോക്ഷമായും ജോലി കിട്ടും. 11088 സ്പിന്റലാണ് ഉല്‍പ്പാദനശേഷി. പ്രതിദിനം 3400 കിലോഗ്രാം നൂല്‍ ഉല്‍പാദിപ്പിക്കാനാവും. 25 കോടിരൂപയാണ് വാര്‍ഷികവരുമാനം പ്രതീക്ഷിക്കുന്നത്. കര്‍ട്ടണ്‍ തുണികള്‍ക്കും മറ്റും ഉപയോഗിക്കുന്ന 17 ാം നമ്പര്‍ നൂലാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുക. ഉദ്ഘാടനച്ചടങ്ങില്‍ കെ വി കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി

    ReplyDelete