കേരളത്തിന്റെ ബിപിഎല്‍ പട്ടികയില്‍ ഇനി 35 ലക്ഷം കുടുംബം. പുതിയ പട്ടിക ജനുവരി പതിനഞ്ചോടെ പുറത്തിറങ്ങും. പുതുതായി 13 ലക്ഷം കുടുംബം പട്ടികയില്‍ ഉള്‍പ്പെടും. 16 ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് പട്ടിക വികസിപ്പിച്ചത്. കര്‍ഷകത്തൊഴിലാളി, കൈവേലക്കാര്‍, ബീഡി, കയര്‍, അലക്ക്, ബാര്‍ബര്‍, കളിമപാത്രം, ഈറ്റ-പനമ്പ്, മത്സ്യം തുടങ്ങിയ മേഖലയിലെ തൊഴിലാളികള്‍, കൊല്ലപ്പണിക്കാര്‍, തെങ്ങുകയറ്റക്കാര്‍, പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. പട്ടികയിലെ കൂടുതല്‍ കുടുംബവും ഗ്രാമീണമേഖലയിലുള്ളവരാണ്. നിലവിലുള്ള ബിപിഎല്‍ പട്ടികയില്‍ 22 ലക്ഷം കുടുംബം മാത്രമാണുള്ളത്. ഇവരില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് 11 ലക്ഷവും. ബാക്കി കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ ചെലവിലാണ് ആനുകൂല്യം നല്‍കുന്നത്. കോടികളുടെ അധികബാധ്യത ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികയിലെ കുടുംബങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
എട്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിനും വിവാദങ്ങള്‍ക്കും ശേഷമാണ് പുതിയ ബിപിഎല്‍ പട്ടിക പുറത്തിറങ്ങുന്നത്. യുഡിഎഫ് ഭരണകാലത്ത് 2002ലാണ് പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. ഗ്രാമവികസനവകുപ്പു വഴി ലിസ്റ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നതിനിടെ, പുതിയ ബിപിഎല്‍ പട്ടിക രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത് സുപ്രീംകോടതി സ്റേ ചെയ്തു. സ്റേ റദ്ദാക്കിയശേഷവും കേരളത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സര്‍വേയിലെ വിവരം പുതുക്കാന്‍ നടപടിയെടുത്തത്. ഗ്രാമസഭകളിലാണ് ആദ്യം പട്ടിക തയ്യാറാക്കിയത്. ഇതിലാകട്ടെ അനര്‍ഹര്‍ കടന്നുകൂടിയതായി ആക്ഷേപം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് അധ്യാപകരെ സര്‍വേക്ക് നിയോഗിച്ച് പുതിയ പട്ടിക തയ്യാറാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ (ആദിവാസികള്‍ ഒഴികെ), സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെ ആദ്യഘട്ടത്തില്‍ത്തന്നെ ഒഴിവാക്കി. അവശേഷിച്ചവരെ സര്‍വേ നടത്തി വിവിധ ക്ളേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്.
(ആര്‍ സാംബന്‍)
deshabhimani 080111

ReplyDelete