Sunday, January 2, 2011

ജനിതകവിത്തിനെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയം: എസ് ആര്‍ പി

ജീവജാലങ്ങള്‍ക്ക് ദോഷകരമാകില്ലെന്നുറപ്പു വരുത്തി ജനിതകമാറ്റം വരുത്തിയ വിത്തിനം ഉപയോഗപ്പെടുത്തണമെന്ന് കിസാന്‍സഭാ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടു. കേരളപഠന കോണ്‍ഗ്രസില്‍ 'ആഗോളവല്‍ക്കരണകാലത്തെ കൃഷി'യെക്കുറിച്ചുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി.

ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാകില്ല. ശാസ്ത്രസാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിക്കാനേ പാടില്ല എന്നത് അശാസ്ത്രീയമായ നിലപാടാണ്. മനുഷ്യനും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷമുണ്ടാക്കില്ലെന്ന്് പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കിയശേഷം ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കണം. ഈ വിത്തിനങ്ങളെ തീര്‍ത്തും എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിതരണം പൊതുമേഖലയില്‍ കൊണ്ടുവരണം. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണം. സ്വകാര്യമേഖലയിലാകുമ്പോള്‍ കൃഷിക്കാര്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരും. അവര്‍ ലാഭമുണ്ടാകുന്ന മേഖലയില്‍ മാത്രമേ ഗവേഷണം നടത്തൂ.

ചൈന അടക്കമുള്ള ഒട്ടേറെ രാജ്യങ്ങള്‍ ജനിതകമാറ്റം വരുത്തിയ വിത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. ജൈവകൃഷി മൊത്തം കൃഷിക്ക് പകരമാകില്ല. രാസവളവും കീടനാശിനികളും ഉപയോഗിക്കാനേ പാടില്ല, ജൈവവളംമാത്രം മതിയെന്ന സമീപനം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹായിക്കില്ല. കാര്‍ഷിക പരിഷ്കരണത്തിന്റെ തുടര്‍ നടപടിയായി കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കണം. കാര്‍ഷികോല്‍പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായം നാട്ടില്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 020111

1 comment:

  1. ജീവജാലങ്ങള്‍ക്ക് ദോഷകരമാകില്ലെന്നുറപ്പു വരുത്തി ജനിതകമാറ്റം വരുത്തിയ വിത്തിനം ഉപയോഗപ്പെടുത്തണമെന്ന് കിസാന്‍സഭാ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടു. കേരളപഠന കോണ്‍ഗ്രസില്‍ 'ആഗോളവല്‍ക്കരണകാലത്തെ കൃഷി'യെക്കുറിച്ചുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി.

    ReplyDelete