നാലുവര്‍ഷത്തിനുള്ളില്‍ അടിക്കടിയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കേരളത്തിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് 2672.04 കോടി. ഇതിനെല്ലാം കേന്ദ്ര സഹായമായി ലഭിച്ചത് 80.01 കോടി രൂപയും. ഓരോ പ്രകൃതി ക്ഷോഭത്തിനുശേഷവും നാശനഷ്ടം പഠിക്കാനായി കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുന്നത് പതിവാണ്. രണ്ട് തവണ പഠനസംഘം നിര്‍ദേശിച്ച തുക കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. മൊത്തം 195.74 കോടി രൂപയുടെ സഹായ നിര്‍ദേശമുണ്ടായി. ഇതൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല, ലഭിച്ചത് ആവശ്യപ്പെട്ടതിന്റെ 5.91 ശതമാനം മാത്രം. നാലുവര്‍ഷത്തെ വരള്‍ച്ചാകെടുതി ഉള്‍പ്പെടെ 1347.62 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
2007ല്‍ കാലവര്‍ഷക്കെടുതിയെതുടര്‍ന്ന് 641.29 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടു. ഉന്നതതല സംഘം പഠനത്തിനെത്തി. സഹായമുണ്ടായില്ല. തുടര്‍ന്ന് കേരളത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തില്‍ അനുവദിച്ചത് 60.28 കോടി മാത്രം. 2008ലെ വേനല്‍ മഴയില്‍ 208 കോടിയുടെ നാശമുണ്ടായി. ഏപ്രിലില്‍ കേന്ദ്രസംഘമെത്തി. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരില്‍കണ്ട് സഹായം അഭ്യര്‍ഥിച്ചു. ഒന്നും ലഭിച്ചില്ല. 2009ല്‍ കാലവര്‍ഷം സംസ്ഥാനത്താകെയാണ് ദുരിതം വിതച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു കൊടിയ ദുരിതം. 334.33 കോടി തന്ന് സഹായിക്കണമെന്ന് കേന്ദ്രം മുമ്പാകെ വച്ചു. കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സദാകാന്തിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം വിശദപഠനം നടത്തി മടങ്ങി. അവര്‍ 61.36 കോടിയുടെ സഹായം ശുപാര്‍ശ ചെയ്തു. കേരളത്തിന് പക്ഷെ, ഒറ്റരൂപപോലും കിട്ടിയില്ല. പോയവര്‍ഷം അതിരൂക്ഷമായ വേനലിനെതുടര്‍ന്ന് 120 വില്ലേജുകളെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. 17734 ഹെക്ടറില്‍ കൃഷി നശിച്ചു. 93.10 കോടിയുടെ നഷ്ടം. ഇതേ കലയളവില്‍ അപത്രീക്ഷിതമായുണ്ടായ കടുത്ത വേനല്‍ മഴയില്‍ 11.90 കോടി രൂപയുടെ കൃഷിനാശമുണ്ടായി. ഇടുക്കി ജില്ലയില്‍ മഞ്ഞുമഴയില്‍ 354.68 ഹെക്ടറില്‍ കൃഷിനശിച്ചു. 31.78 കോടിയാണ് നഷ്ടം. പത്തനംതിട്ട ജില്ലയില്‍ മാത്രം മിന്നലില്‍ ഏഴ് പേര്‍ മരിച്ചു. മെയ് മാസത്തില്‍ കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അത്തനു പുര്‍ക്കായസ്തയുടെ നേതൃത്വത്തില്‍ കേന്ദ്ര സംഘം പഠനത്തിനെത്തി. ഇതിലൂടെ കിട്ടിയത് 19.73 കോടി മാത്രം.
ഇക്കഴിഞ്ഞ മഴക്കെടുതിയിലുണ്ടായ 1385.42 കോടി രൂപയുടെ നാശനഷ്ടം കേന്ദ്രത്തെ അറിയിച്ചതിനെതുടര്‍ന്നാണ് ഇപ്പോള്‍ പഠന സംഘം കേരളത്തില്‍ പര്യടനം നടത്തുന്നത്. വിവിധ വകുപ്പുകള്‍ തങ്ങള്‍ക്കുണ്ടായ നഷ്ടം കേന്ദ്രസംഘത്തോട് പറഞ്ഞിട്ടുണ്ട്. കാല്‍ശതമാനം സംസ്ഥാന പങ്കാളിത്തമുള്ള ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് ലഭിക്കേണ്ട അര്‍ഹമായ തുകയാണ് കേന്ദ്രം കേരളത്തിന് നിഷേധിക്കുന്നത്. 2010-'11ല്‍ നിധിയില്‍നിന്ന് 3453.23 കോടി രൂപ ആദ്യഘട്ടമായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. വരള്‍ച്ചാ ദുരിതാശ്വാസമായി രാജസ്ഥാന് 189.45 കോടി യും, ആന്ധ്രയ്ക്ക് 156.83 കോടിയും, യുപിയ്ക്ക് 124.77 കോടിയും ഗുജറാത്തിന് 112.12 കോടിയും അനുവദിച്ചപ്പോള്‍ കേരളത്തിന് അനുവദിച്ചത് വെറും 19 കോടി. 2010-15ലേക്കുള്ള 13-ാം ധനകാര്യ കമീഷന്റെ ശുപാര്‍ശയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ആശ്വാസമേകാനായി സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചപ്പോള്‍ പട്ടികയില്‍ കേരളം 18-ാം സ്ഥാനത്താണുള്ളത്.
(ജി രാജേഷ്കുമാര്‍)
ദേശാഭിമാനി 130111
നാലുവര്‍ഷത്തിനുള്ളില്‍ അടിക്കടിയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കേരളത്തിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് 2672.04 കോടി. ഇതിനെല്ലാം കേന്ദ്ര സഹായമായി ലഭിച്ചത് 80.01 കോടി രൂപയും. ഓരോ പ്രകൃതി ക്ഷോഭത്തിനുശേഷവും നാശനഷ്ടം പഠിക്കാനായി കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുന്നത് പതിവാണ്. രണ്ട് തവണ പഠനസംഘം നിര്‍ദേശിച്ച തുക കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. മൊത്തം 195.74 കോടി രൂപയുടെ സഹായ നിര്‍ദേശമുണ്ടായി. ഇതൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല, ലഭിച്ചത് ആവശ്യപ്പെട്ടതിന്റെ 5.91 ശതമാനം മാത്രം.
ReplyDelete