കൊട്ടും കുരവയുമായി യുഡിഎഫ് സംസ്ഥാന ജാഥക്ക് തുടക്കം കുറിക്കുകയാണ്. കേരള മോചന യാത്രയെന്നാണ് അവരതിന് പേരിട്ടിരിക്കുന്നത്. കേരളത്തില്‍നിന്ന് യുഡിഎഫ് നേതാക്കള്‍ക്കുള്ള മോചനമാണോ അതോ കേരള ജനതയുടെ സമാധാനത്തില്‍നിന്നുള്ള മോചനമാണോ അവര്‍ ഉദ്ദേശിക്കുന്നതെന്നറിയില്ല.
കേന്ദ്രത്തില്‍ ഇപ്പോള്‍ 'കോണ്‍ഗ്രസ്' ഭരണമായതുകൊണ്ട് അങ്ങോട്ടുള്ള മോചനം നോക്കുന്നതായിരിക്കും എളുപ്പം. മുമ്പത്തെ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ അനുഭവത്തില്‍ കേരളത്തില്‍നിന്ന് ഏത് വിധത്തിലെങ്കിലും മോചനം നേടി അങ്ങോട്ട് പോകുന്നതായിരിക്കും നാടിന് നല്ലത്. അവിടെ രാജമാരുടെയും കല്‍മാഡിമാരുടെയും തരൂരന്‍മാരുടെയുമെല്ലാം കാലമാണ്. ലക്ഷക്കണക്കിന് കോടികളല്ലേ അവര്‍ അമ്മാനമാടുന്നത്. യുഡിഎഫ് നേതാക്കള്‍ക്ക് വേണ്ടതും അതാണെന്ന് കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാം. അഞ്ചുവര്‍ഷമായി അതിനൊന്നും തരപ്പെടാതെ ഇവര്‍ എത്രമാത്രമാണ് കഷ്ടപ്പെടുന്നത്. ഊണിലും ഉറക്കത്തിലും ഇവിടെനിന്നുള്ള മോചനമാണ് ചിന്ത.
കേരളത്തിലെ ജനങ്ങള്‍ വികസനം എന്തെന്ന് അനുഭവിച്ച് തുടങ്ങിയിട്ട് നാലഞ്ച് വര്‍ഷമായി. സ്വന്തമായി വീടും സ്ഥലവും അല്ലലിലാതെ ജീവിക്കാന്‍ അരിയും കിട്ടുന്ന ജനങ്ങളോട് ഇവിടെ ഒന്നും നടക്കുന്നില്ലെന്ന കള്ളം പറയാനാണ് ഈ യാത്രയെന്നും നാട്ടാര്‍ക്കെല്ലാം അറിയാം. ഗീബല്‍സിനെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചവര്‍ക്ക് എന്തും പറയാം. എന്നാല്‍ കാസര്‍കോടന്‍ ജനതയോടെയാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ ആദ്യമായി പറയാന്‍ പോകുന്നത്. എന്‍ഡോസള്‍ഫാന്റെ ദുരന്തം പേറുന്ന ജനതയെ സഹായിക്കാന്‍ ആദ്യമായി ഓടിയെത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരിച്ചപ്പോഴും ഈ പ്രശ്നം ഇവിടെ സജീവമായി ഉണ്ടായിരുന്നല്ലോ? അന്ന് ചില്ലിക്കാശെങ്കിലും കൊടുത്തോ എന്ന് ആലോചിക്കുന്നത് നല്ലതാണ്. മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നല്‍കി എല്‍ഡിഎഫ് തുടങ്ങിയ സഹായം ഇപ്പോഴും തുടരുകയാണ്.
പിന്നെ വികസനം. അതിന്റെ കാര്യം പറയാനും യുഡിഎഫിന് എന്ത് അവകാശം. അവര്‍ ഭരിച്ചിരുന്നപ്പോള്‍ ഇവിടെ എന്തെങ്കിലും ഉണ്ടായോ. ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ഉള്ളതുപോലും അടച്ച് പൂട്ടാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ വസന്തം അനുഭവിക്കുകയാണിവിടം. മുമ്പ് പൂട്ടാന്‍ തീരുമാനിച്ച കെല്‍ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഇരുന്നൂറോളം ആളുകള്‍ക്ക് പണി കിട്ടുന്ന ടെക്സ്റ്റൈല്‍ മില്ല് ഉദുമയില്‍ അടുത്തമാസം ഉല്‍പാദനം ആരംഭിക്കും. ചീമേനിയില്‍ ഐടിപാര്‍ക്ക്, സീതാംഗോളിയില്‍ എച്ച്എഎല്‍ യൂണിറ്റ്, താപനിലയം എല്ലാം തുടങ്ങാനുള്ള നടപടി സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യവും ഓര്‍മിക്കുന്നത് നല്ലതാണ്. കെഎസ്ആര്‍ടിസി വികസനത്തിന് തുളുനാട് കോംപ്ളക്സ് നാടിന് സമര്‍പ്പിക്കാനായി. കാഞ്ഞങ്ങാട് സബ് ഡിപ്പോയും തുടങ്ങുന്നുണ്ട്.
വിദ്യാഭ്യാസ കാര്യത്തില്‍ നാലുവര്‍ഷംകൊണ്ട് ജില്ല അനുഭവിച്ചത് 50 വര്‍ഷത്തിനിടയില്‍ ഉണ്ടാകാത്ത വികസനമാണ്. കേന്ദ്രയൂണിവേഴ്സിറ്റിയുടെ ആസ്ഥാനം കാസര്‍കോടിന് നല്‍കി. ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടും അതിന് പാരവെക്കുന്നവരാണ് ഇവിടുത്തെ യുഡിഎഫ് നേതാക്കളെന്നതാണ് സത്യം. മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി. മൂന്നു കോളേജ് തുടങ്ങി. മൂന്നു ഐടിഐ തുടങ്ങി. ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍. ഒന്നും ചെയ്യുന്നില്ലെന്ന് പ്രസംഗിച്ച് നടക്കുന്നതിനുമുമ്പ് ഇക്കാര്യങ്ങളൊക്കെ ആലോചിക്കുന്നത് നല്ലതായിരിക്കും. രണ്ട് രൂപക്ക് അരി നല്‍കുന്ന സര്‍ക്കാരിനെ തള്ളിപറയണമെന്ന് പാവപ്പെട്ട ജനങ്ങളോട് പറയുന്നവര്‍ ആര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഒരുവര്‍ഷത്തെ കേന്ദ്രഭരണംകൊണ്ടുതന്നെ ജനങ്ങള്‍ക്കെല്ലാം ബോധ്യമായിട്ടുണ്ട്.
ദേശാഭിമാനി
കൊട്ടും കുരവയുമായി യുഡിഎഫ് സംസ്ഥാന ജാഥക്ക് തുടക്കം കുറിക്കുകയാണ്. കേരള മോചന യാത്രയെന്നാണ് അവരതിന് പേരിട്ടിരിക്കുന്നത്. കേരളത്തില്‍നിന്ന് യുഡിഎഫ് നേതാക്കള്‍ക്കുള്ള മോചനമാണോ അതോ കേരള ജനതയുടെ സമാധാനത്തില്‍നിന്നുള്ള മോചനമാണോ അവര്‍ ഉദ്ദേശിക്കുന്നതെന്നറിയില്ല.
ReplyDelete