അള്‍ജീരിയ, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്ന ഭീതിജനകമായ വാര്‍ത്തയോടെയാണ് പുതിയ പതിറ്റാണ്ട് ഉദയംചെയ്തത്. മറ്റ് പല പിന്നോക്ക രാജ്യങ്ങളിലും സമാനമായ അവസ്ഥ നിലവിലുണ്ട്. ഇന്ത്യയിലും ആസന്ന ഭാവിയില്‍ ഭക്ഷ്യകലാപങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക - സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ 87 കോടി ജനങ്ങള്‍ക്ക് ദിവസത്തില്‍ ശരാശരി ലഭിക്കുന്ന വരുമാനമായ 20 രൂപ കൊണ്ട് ഒരു ഉള്ളിയും ഉരുളക്കിഴങ്ങും വാങ്ങാന്‍ കഴിയില്ലെങ്കില്‍, കുത്തകകളുടെയും സര്‍ക്കാരിന്റെയും ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍, മറ്റെന്താണ് ജനങ്ങളുടെ മുന്നിലുള്ള പോംവഴി? 87 കോടി ജനങ്ങള്‍ പട്ടിണിക്കാരും അര്‍ധപട്ടിണിക്കാരുമായി നരകിക്കുമ്പോള്‍, സമൂഹത്തിന്റെ ഉന്നതതലത്തിലെ സമ്പന്നര്‍ക്കുമാത്രം അഭൂതപൂര്‍വമായ വളര്‍ച്ച!
പുത്തന്‍ ചങ്ങാത്ത മുതലാളിത്തത്തിനുകീഴില്‍ ഭരണാധികാരികളും കൂറ്റന്‍ കോര്‍പ്പറേറ്റുകളും കുത്തക വ്യാപാരികളും കൂടി കഴിഞ്ഞവര്‍ഷം 78 ലക്ഷം കോടി രൂപയുടെ ഊഹക്കച്ചവടമാണ് നടത്തിയത് - മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം വര്‍ധന. അതിനുമേലെ പെട്രോളിനും ഡീസലിനും അടിയ്ക്കടി വില വര്‍ധിപ്പിച്ച് തീയാളിക്കത്തിച്ച മന്‍മോഹന്‍സിങ് സര്‍ക്കാര്‍, ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ച് കാട്ടുതീ ഊതിപ്പെരുപ്പിക്കുന്നു. എങ്ങനെ വില കൂടാതിരിക്കും? ഊഹക്കച്ചവടം, മുന്‍കൂര്‍ വ്യാപാരം, അവധി വ്യാപാരം എന്നൊക്കെയുള്ള കള്ളവ്യാപാരനാമങ്ങളുടെ പേരില്‍ ഒരു കോടി കോടി രൂപയുടെ കൊള്ള നടത്താന്‍ കുത്തകകളെ അനുവദിച്ചതിനു പിന്നിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പടുകൂറ്റന്‍ അഴിമതിക്കുമുന്നില്‍ 1.76 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി എത്രയോ നിസ്സാരമാണ്. തീവെട്ടിക്കൊള്ളയ്ക്കു മുന്നിലെ പെറ്റി പോക്കറ്റടിപോലെ. ഈ കൊള്ളയെല്ലാം നടത്തുന്നവര്‍ ഒടുവില്‍ ഉപദേശിക്കുകയാണ് - വില കുറഞ്ഞ ഭക്ഷണം വാങ്ങിക്കഴിക്കൂ! വിലക്കയറ്റമുണ്ടാക്കുന്ന കുത്തകകളെയും കോര്‍പ്പറേറ്റുകളെയും തൊടാന്‍ ഭയപ്പെടുന്ന മഹാറാണിയും വിദൂഷകന്‍ മന്ത്രിയും ആജ്ഞാപിക്കുന്നത്, റൊട്ടിയില്ലെങ്കില്‍ കെയ്ക്ക് തിന്നട്ടെ എന്നാണ്! ഇന്ത്യയില്‍ ഏറെ വില കുറഞ്ഞ ഭക്ഷ്യവിഭവങ്ങളായിരുന്നു സവാളയും കിഴങ്ങും ഗോതമ്പും. ഇതാണ് സാധാരണക്കാരന്റെ ഭക്ഷണം എന്നവര്‍ ഓര്‍ക്കുന്നതേയില്ല. അതിന്നാണിപ്പോള്‍ തീപിടിച്ചിരിക്കുന്നത്.
ഇതൊന്നുമറിയാതെ, അറിഞ്ഞതായി നടിയ്ക്കാതെ, കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കോട്ട് പോകുന്ന, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ മോചനയാത്ര, കേരള ജനതയെ പരിഹസിക്കുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിനാശ സാഗരത്തില്‍, ആശ്വാസത്തിന്റെ പച്ചത്തുരുത്തായി ബദല്‍മാര്‍ഗം കാണിച്ചുകൊണ്ട് നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കാനാണത്രേ ഈ മോചന യാത്ര! ഇന്ത്യയില്‍ ക്രമസമാധാനനില ഭദ്രമായതും വില നിലവാരം ഏറ്റവും കുറഞ്ഞതും ഏറ്റവും നല്ല നിലയില്‍ പഞ്ചായത്തീരാജ് നടപ്പാക്കുന്നതും ജനകീയാസൂത്രണം നടപ്പാക്കുന്നതും ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെന്റ് ഉള്ളതും സാമൂഹ്യനീതിയിലേക്ക് നീങ്ങുന്നതും നല്ല നിലയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതും മികച്ച ഭരണ സംവിധാനമുള്ളതുമായ സംസ്ഥാനം എന്ന നിലയില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരങ്ങളും മറ്റ് പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനാണത്രേ ഈ അശ്വമേധം! യുഡിഎഫ് ഭരിക്കുമ്പോള്‍ മനോരമയുടെ റബ്ബര്‍ ഷീറ്റില്‍ റബ്ബര്‍പാല് കൊണ്ടെഴുതിയ സര്‍ട്ടിഫിക്കറ്റല്ലാതെ മറ്റൊരു പുരസ്കാരവും വാങ്ങാന്‍ കഴിവില്ലാതിരുന്ന ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര, ഈ പതിറ്റാണ്ടിലെ ഏറ്റവും രസകരമായ ഫലിതമായിരിക്കും! റോം കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചിരിക്കുന്ന നീറോമാരുടെയും സോണിയമാരുടെയും അനുയായികള്‍ക്ക്, ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും? അല്‍പമെങ്കിലും ആത്മാര്‍ത്ഥത മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, അവര്‍ മോചനയാത്ര നടത്തേണ്ടത് ഡെല്‍ഹിയിലേക്കായിരുന്നു.
ചിന്ത മുഖപ്രസംഗം 200111

ReplyDelete