കൊല്‍ക്കത്ത: ലാല്‍ഗഢില്‍ ഏഴു പേരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടല്‍ മാവോയിസ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം. ഡിസംബര്‍ 31ന് ലാല്‍ഗഢില്‍ നടത്തിയ റാലിയെത്തുടര്‍ന്ന് ആത്മവിശ്വാസം കൈവന്ന സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും വീടുകളിലേക്ക് മടങ്ങിവന്നതാണ് തൃണമൂല്‍-മാവോയിസ്റ് അക്രമികളെ പ്രകോപിപ്പിച്ചത്. മാവോയിസ്റ് ഭീഷണിയെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി പുറത്ത് കഴിഞ്ഞ നെതായ് ഗ്രാമക്കാരായ സിപിഐ എം പ്രവര്‍ത്തകരും വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇവരെ വീണ്ടും ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് അക്രമത്തിലെത്തിയത്. വീടു വിട്ടുപോകണമെന്ന തൃണമൂലുകാരുടെ ആവശ്യം സിപിഐ എം പ്രവര്‍ത്തകര്‍ നിരസിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കാന്‍ മാവോയിസ്റ്-തൃണമൂല്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകനായ രതിന്‍ ദണ്ഡപതിന്റെ വീട് ആക്രമിക്കാനാണ് തീരുമാനിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത ചഞ്ചല്‍ ഗോസ്വാമിയെ ഉദ്ധരിച്ച് 'ദി ടെലിഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി 8.30ന് ഭീംചക് എന്ന സ്ഥലത്തായിരുന്നു യോഗം. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രകടനം. തൊട്ടുപിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരും ഏറ്റവും പിന്നില്‍ സായുധരായ മാവോയിസ്റുകളും ഉണ്ടായിരുന്നെന്ന് ടെലിഗ്രാഫ് പത്രം പറഞ്ഞു.
രണ്ടായിരത്തോളംപേരാണ് സിപിഐ എം നേതാവ് രതിന്‍ ദണ്ഡപതിന്റെ വീടിനുനേരെ നീങ്ങിയതെന്ന് മറ്റൊരു ദൃക്സാക്ഷി പറയുന്നു. ശനിയാഴ്ചത്തെ 'ദി ടെലിഗ്രാഫ്' പത്രത്തിന്റെ ഏഴാം പേജിലെ 'ഇന്‍ ക്രൌഡ്, ഔട്ട്സൈഡേഴ്സ് ഇന്‍ മഫ്ളേഴ്സ് ആന്‍ഡ് ഷാള്‍സ്' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയില്‍ ഇതിന്റെ വിശദാംശങ്ങള്‍ പറയുന്നു. 'ആള്‍ക്കൂട്ടത്തിന്റെ പിന്നില്‍നിന്നിരുന്ന പത്തു പന്ത്രണ്ട് പേര്‍ നെതായ് ഗ്രാമക്കാരല്ല. അവരുടെ മുഖം മഫ്ളര്‍കൊണ്ട് മറച്ചിരുന്നു. ശരീരം ഷാള്‍കൊണ്ട് മൂടിയിരുന്നു. പെട്ടെന്ന് വെടിപൊട്ടി. ചിലര്‍ വീഴുന്നത് കണ്ടു. ആളുകള്‍ നാലുപാടും ഓടി. എന്നാല്‍, അത്ഭുതകരമെന്നു പറയട്ടെ, ഗ്രാമത്തിനു പുറത്തുനിന്നുള്ളവര്‍ ഓടിയില്ല. അവര്‍ നിശ്ശബ്ദം നടന്നുപോയി'. ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയ അറുപത്തഞ്ചുകാരനായ കര്‍ഷകന്റെ അഭ്യര്‍ഥന മാനിച്ച് പേര് മാറ്റിയാണ് പത്രം നല്‍കിയിരിക്കുന്നത്.
സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ വിഷംചീറ്റുന്ന പത്രമാണ് 'ദി ടെലിഗ്രാഫ്'. എന്നാല്‍, ലാല്‍ഗഢ് സംഭവത്തില്‍ മാവോയിസ്റുകളുടെ പങ്കാളിത്തം ഇതേ പത്രംതന്നെ വെളിപ്പെടുത്തുന്നു. ശനിയാഴ്ച കൊല്‍ക്കത്തയിലെത്തിയ മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷിയെ സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് ബോധ്യപ്പെടുത്താനും അതുവഴി നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന ആവശ്യം ശക്തമാക്കാനുമാണ് നീക്കം. സംഭവം നടന്നയുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനും നടത്തിയ പ്രതികരണങ്ങള്‍ തൃണമൂല്‍ പദ്ധതിക്ക് സഹായകമാണ്.
(വി ജയിന്‍)
ലാല്‍ഗഢ് സംഭവം: ചിദംബരം പക്ഷംപിടിക്കരുത്- സിപിഐ എം
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുര്‍ ജില്ലയിലെ നെതായി ഗ്രാമത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സംഭവം മാവോയിസ്റ്-തൃണമൂല്‍ സഖ്യം നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. ഈ വിഷയത്തില്‍ പക്ഷപാതപരമായ പ്രസ്താവന നടത്തുന്നതിന് പകരം റെയില്‍ മന്ത്രി മമതബാനര്‍ജിക്ക് മാവോയിസ്റുകളുമായുള്ള ബന്ധം ഇല്ലാതാക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ശ്രമിക്കേണ്ടതെന്നും പിബി പറഞ്ഞു. ഈ ബന്ധമാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം.
ഡിസംബര്‍ 16ന് പുരുളിയയിലെ ജാല്‍ദയില്‍ ഒരു വനിതാ ഗ്രാമപ്രധാന്‍ ഉള്‍പ്പെടെ ഏഴ് ഫോര്‍വേഡ് ബ്ളോക് പ്രവര്‍ത്തകരെ മാവോയിസ്റുകള്‍ വധിച്ചിരുന്നു. ഈ കൂട്ടക്കൊലയെ അപലപിച്ച് ഒരു പ്രസ്താവന ഇറക്കാന്‍പോലും അന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു ഈ മൌനം. ക്രൂരമായ ആക്രമണത്തിലൂടെ ജംഗല്‍മഹല്‍ മേഖലയില്‍നിന്ന് ഇടതുപക്ഷ കേഡര്‍മാരെ പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം. 112 സിപിഐ എം പ്രവര്‍ത്തകരെയാണ് അവര്‍ വധിച്ചത്. നിരവധി വീടുകള്‍ കത്തിച്ചു. അനേകംപേര്‍ പലായനം ചെയ്തു. എന്നാല്‍, ജനങ്ങളുടെ പ്രതിരോധം പലയിടത്തും സ്ഥിതി മെച്ചപ്പെടുത്തി. ഇതിന്റെ ഫലമായി ക്യാമ്പുകളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചുവന്നവര്‍ക്കെതിരെയാണ് ആസൂത്രിതമായി ജനുവരി ഏഴിന് ആക്രമണമുണ്ടായത്-പിബി പ്രസ്താവന പറഞ്ഞു.
ലാല്‍ഗഢില്‍ സിപിഐ എം റാലി
കൊല്‍ക്കത്ത: മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ ലാല്‍ഗഡില്‍ മാര്‍ച്ച് നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ശ്യാമള്‍ ചക്രവര്‍ത്തി റാലിയില്‍ സംസാരിച്ചു. പതിനായിരത്തിലധികം പേര്‍ റാലിയില്‍ പങ്കെടുത്തു. ലാല്‍ഗഢ് സംഭവത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും കൂട്ടരും മേദിനിപ്പൂരില്‍ പ്രകടനം നടത്തി. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്താകെ വഴിതടയല്‍ സമരം നടത്തി.
സമാധാനം സ്ഥാപിക്കാന്‍ ഒന്നിക്കണം: ബുദ്ധദേവ്, എം കെ നാരായണന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ എല്ലാ രാഷ്ട്രീയപാര്‍ടികളും പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഗവര്‍ണര്‍ എം കെ നാരായണനും അഭ്യര്‍ഥിച്ചു. മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്നും ഇത് അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ബുദ്ധദേവ് പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്താനല്ല, ജനങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്താനാണ് പ്രവര്‍ത്തിക്കേണ്ടത്. ലാല്‍ഗഢ് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കം വിലയിരുത്താനും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായി ചര്‍ച്ച നടത്താനും മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷിയും മറ്റു കമീഷണര്‍മാരും കൊല്‍ക്കത്തയിലെത്തി. തീയതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് തൃണമൂല്‍ നേതാക്കളായ ചില കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം പ്രതിനിധി രബിന്‍ ദേബ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണറോട് പറഞ്ഞു.
deshabhimani 090111
ലാല്‍ഗഢില്‍ ഏഴു പേരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടല്‍ മാവോയിസ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം. ഡിസംബര്‍ 31ന് ലാല്‍ഗഢില്‍ നടത്തിയ റാലിയെത്തുടര്‍ന്ന് ആത്മവിശ്വാസം കൈവന്ന സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും വീടുകളിലേക്ക് മടങ്ങിവന്നതാണ് തൃണമൂല്‍-മാവോയിസ്റ് അക്രമികളെ പ്രകോപിപ്പിച്ചത്. മാവോയിസ്റ് ഭീഷണിയെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി പുറത്ത് കഴിഞ്ഞ നെതായ് ഗ്രാമക്കാരായ സിപിഐ എം പ്രവര്‍ത്തകരും വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇവരെ വീണ്ടും ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് അക്രമത്തിലെത്തിയത്. വീടു വിട്ടുപോകണമെന്ന തൃണമൂലുകാരുടെ ആവശ്യം സിപിഐ എം പ്രവര്‍ത്തകര്‍ നിരസിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കാന്‍ മാവോയിസ്റ്-തൃണമൂല്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകനായ രതിന്‍ ദണ്ഡപതിന്റെ വീട് ആക്രമിക്കാനാണ് തീരുമാനിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത ചഞ്ചല്‍ ഗോസ്വാമിയെ ഉദ്ധരിച്ച് 'ദി ടെലിഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.
ReplyDelete