കൊച്ചി: കോവളം കൊട്ടാരം കേരളത്തിന്റെ പൈതൃകസ്വത്തായി സംരക്ഷിക്കാന്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. ആലുവ ഗസ്റ്റ്ഹൌസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരം ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, അതിനായി നിയമം കൊണ്ടുവന്നത് എല്‍ഡിഎഫാണ്. അതിനാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും ഒരുപോലെയാണ് ഉത്തരവാദിത്തം. പ്ളാന്റേഷന് കോര്പറേഷന് അടച്ചുപൂട്ടണമെന്ന് സംസ്ഥാനസര്‍ക്കാരിന് അഭിപ്രായമില്ല. അടച്ചുപൂട്ടലിനു പകരം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കോര്പറേഷന് നഷ്ടപരിഹാരം നല്കുകയാണു വേണ്ടത്. കോര്‍പറേഷനിലെ നിരുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. അവര്‍ കലാകാലങ്ങളില്‍ കൃത്യമായി നടപടിയെടുക്കാത്തതാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം രൂക്ഷമാക്കിയത്. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കുന്നതു സംബന്ധിച്ച് വിശദ പരിശോധന നടത്തി തീരുമാനമെടുക്കും. ജയറാം രമേശിന്റെ വാദമാണോ കെസിഎയുടെ വാദമാണോ ശരിയെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തണം: ഉമ്മന്‍ചാണ്ടി
കൊച്ചി: കോവളം കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. പൈതൃകസ്വത്ത് പൊതുവായി നിലനിര്‍ത്തണമെന്ന അഭിപ്രായമാണുള്ളത്. കോടതി വിധിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ ഓട്ടോഡ്രൈവേഴ്സ് യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ദേശാഭിമാനി 090111
കോവളം കൊട്ടാരം കേരളത്തിന്റെ പൈതൃകസ്വത്തായി സംരക്ഷിക്കാന്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. ആലുവ ഗസ്റ്റ്ഹൌസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരം ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, അതിനായി നിയമം കൊണ്ടുവന്നത് എല്‍ഡിഎഫാണ്. അതിനാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും ഒരുപോലെയാണ് ഉത്തരവാദിത്തം. പ്ളാന്റേഷന് കോര്പറേഷന് അടച്ചുപൂട്ടണമെന്ന് സംസ്ഥാനസര്‍ക്കാരിന് അഭിപ്രായമില്ല. അടച്ചുപൂട്ടലിനു പകരം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കോര്പറേഷന് നഷ്ടപരിഹാരം നല്കുകയാണു വേണ്ടത്. കോര്‍പറേഷനിലെ നിരുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. അവര്‍ കലാകാലങ്ങളില്‍ കൃത്യമായി നടപടിയെടുക്കാത്തതാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം രൂക്ഷമാക്കിയത്. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കുന്നതു സംബന്ധിച്ച് വിശദ പരിശോധന നടത്തി തീരുമാനമെടുക്കും. ജയറാം രമേശിന്റെ വാദമാണോ കെസിഎയുടെ വാദമാണോ ശരിയെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ReplyDelete