സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും മലയാളഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കണം. ഇതിനായി പീരിയഡുകള്‍ പുനക്രമീകരിക്കണമെന്നും കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകളങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ആര്‍ വി ജി മേനോന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
അഞ്ചുമുതല്‍ പത്തുവരെയുളള ക്ലാസുകളില്‍ ഒന്നാംഭാഷയ്ക്ക് രണ്ടു പേപ്പര്‍ ഉണ്ട്. ഒന്നാംപേപ്പറിന് നാല് പീരിയഡും രണ്ടാം പേപ്പറിന് രണ്ടു പീരിയഡുമാണ് ഉളളത്. ഒന്നാം പേപ്പറില്‍ മലയാളത്തിനു പകരം അറബിക്, സംസ്‌കൃതം, ഉറുദു ഭാഷ തിരഞ്ഞെടുക്കുന്നവരുണ്ട്. ഇവര്‍ക്ക് മലയാളഭാഷ പഠിക്കാന്‍ മതിയായ സമയം ലഭിക്കാതെ വരുന്ന സാഹചര്യം കണക്കിലെടുത്താണ് പീരിയഡുകള്‍ പുനക്രമീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പേപ്പറിലെ നാലു പീരിയഡ് മൂന്നായി ചുരുക്കും. രണ്ടാം പേപ്പറിലെ രണ്ടു പീരിയഡ് മൂന്നായി ഉയര്‍ത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഫലത്തില്‍ മലയാളം ഭാഷ പഠിക്കാന്‍ ആറു പീരിയഡ് ലഭിക്കുകയും ചെയ്യും.
അറബിക്, ഉറുദു, സംസ്‌കൃതം ഭാഷ പഠിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലായിരിക്കണം പുനക്രമീകരണമെന്നും കമ്മിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. പീരിയഡുകള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭാഷാധ്യാപക തസ്തികകള്‍ നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡം
പുനര്‍നിര്‍ണയിക്കണമെന്ന അധ്യാപകരുടെ ആവശ്യവും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഗണിച്ചു. ഭാഷാധ്യാപക തസ്തിക സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മാനദണ്ഡം പുനര്‍നിര്‍ണയിക്കുന്നത്. സംസ്ഥാനത്തെ ഓറിയന്റര്‍ സ്‌കൂളുകളില്‍ മലയാളം ഭാഷ പഠിപ്പിക്കുന്നതിന് ആഴ്ചയില്‍ മൂന്നു പീരിയഡ് കണ്ടെത്തണം. ഇവിടെ സംസ്‌കൃതം, അറബിക് എന്നിവയാണ് ഒന്നാം ഭാഷയും രണ്ടാംഭാഷയുമായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 23 ഓറിയന്റര്‍ സ്‌കൂളുകളാണ് നിലവിലുളളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കണം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളഭാഷ പഠിക്കാന്‍ ആഹ്രഹമുളളവര്‍ക്കു ഇതു പഠിക്കാന്‍ അവസരമുണ്ടാവണം. ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം ഭാഷ ഓപ്ഷനായി ഉണ്ടാവില്ല. ഇത്തരം സ്‌കൂളുകളില്‍ മലയാളം ഭാഷ തിരഞ്ഞെടുക്കാനുളള ഓപ്ഷന്‍ നിര്‍ബന്ധമായും ഒരുക്കണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജനയുഗം 190111

ReplyDelete