Saturday, January 8, 2011

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമി നല്‍കണം

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഭൂരഹിതര്‍ക്ക് പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കൃഷിയോഗ്യമല്ലാത്ത ഭൂമി പതിച്ചു നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേസില്‍ തീര്‍പ്പ് കല്‍പ്പിച്ച് കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറിയെന്ന് മനുഷ്യാവകാശ കമീഷനംഗം അഡ്വ. കെ ഇ ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കശുവണ്ടി ഉല്‍പ്പാദനം ലാഭകരമല്ലെങ്കില്‍ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടാനും ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് വിന്യസിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണം. മാരക കീടനാശിനി ദുരുപയോഗത്തിനെതിരെ കമീഷന്‍ സ്വമേധയാ രജിസ്റര്‍ചെയ്ത കേസ് തീര്‍പ്പാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ കമീഷന്‍ സന്ദര്‍ശിച്ചു. വിദഗ്ധര്‍ പങ്കെടുത്ത ശില്‍പ്പശാലയും അവിടെ സംഘടിപ്പിച്ചു. കശുവണ്ടി ലാഭകരമല്ലെന്നും റബര്‍ ഉള്‍പ്പെടെയുള്ള കൃഷികളിലേക്ക് കോര്‍പറേഷന്‍ തിരിഞ്ഞത് അതുകൊണ്ടാണെന്നും കോര്‍പറേഷന്‍ കമീഷനോട് വ്യക്തമാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് കാരണക്കാര്‍ സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ദുരിതം കണ്ടെത്താന്‍ ഒരന്വേഷണംകൂടി നടത്തേണ്ട ആവശ്യമില്ല. അത്തരമൊരു പഠനത്തിന് പ്രസക്തിയുമില്ല. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകള്‍ക്ക് സമീപം സര്‍ക്കാര്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങണം. ദുരിതബാധിതര്‍ക്ക് സൌജന്യ വൈദ്യസഹായം ഉറപ്പാക്കണം. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ലഭ്യമാക്കണം. ആശുപത്രി സ്ഥാപിക്കാന്‍ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണം ജില്ലാ പഞ്ചായത്തിന് തേടാം. മാരക കീടനാശിനി നിര്‍മാണവും വിപണനവും സര്‍ക്കാര്‍ തടയണം. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് ഇവയുടെ കടത്തും തടയണം. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കി സൌജന്യ റേഷന്‍ നല്‍കണം. പരിസ്ഥിതിയോജ്യമായ ചെറുകിട വ്യവസായങ്ങള്‍ സഹകരണമേഖലയില്‍ തുടങ്ങി സാമ്പത്തികമായും മാനസികമായും തളര്‍ന്ന ദുരിതബാധിതരെ സഹായിക്കണം. കോഴിക്കോട്ടെ പേരാമ്പ്രയിലും ഇടുക്കിയിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി കമീഷന് പരാതി കിട്ടിയിട്ടുണ്ട്. അവിടെ രോഗബാധിതരെ കണ്ടെത്തി അടിയന്തര വൈദ്യസഹായമെത്തിക്കണം. എന്‍ഡോസള്‍ഫാന്‍ ഇത്രയധികം ദുരിതം കാസര്‍കോട്ട് വിതച്ചത് എങ്ങനെയെന്ന് ശാസ്ത്രീയ പഠനം നടത്തണമെന്നും മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ദേശാഭിമാനി 080111

1 comment:

  1. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഭൂരഹിതര്‍ക്ക് പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കൃഷിയോഗ്യമല്ലാത്ത ഭൂമി പതിച്ചു നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേസില്‍ തീര്‍പ്പ് കല്‍പ്പിച്ച് കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറിയെന്ന് മനുഷ്യാവകാശ കമീഷനംഗം അഡ്വ. കെ ഇ ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete