Wednesday, January 19, 2011

പെട്രോള്‍ അന്താരാഷ്ട്രവിലയില്‍ മാറ്റമില്ല ഇന്ത്യയില്‍ 28 ശതമാനം കൂട്ടി

അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയത്തിന് രണ്ടുവര്‍ഷം മുമ്പുള്ള അതേ നിരക്കാണെങ്കിലും ആഭ്യന്തരവിപണിയില്‍ പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 28 ശതമാനം. 2008 ജനുവരിയില്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ബാരലിന് 93 ഡോളര്‍ എന്നത് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അന്ന് ലിറ്ററിന് 45.52 രൂപ ആയിരുന്ന ആഭ്യന്തരവില ഇന്ന് 58.37 രൂപയായി വര്‍ധിച്ചു(ഡല്‍ഹിയിലെ കണക്ക്). അതായത് 28 ശതമാനത്തിന്റെ വര്‍ധന. കാരണം ലളിതം. 2008 ല്‍ പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനായിരുന്നു. ഇന്നിപ്പോള്‍ ആ സ്വാതന്ത്ര്യം സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തു. ഡീസല്‍, എല്‍പിജി വിലനിര്‍ണയത്തിനുള്ള സ്വാതന്ത്ര്യം കൂടി എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള ആലോചനയിലുമാണ്.

ആഗോളഎണ്ണവിലയനുസരിച്ച് പെട്രോള്‍ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണകമ്പനികള്‍ക്ക് നല്‍കികൊണ്ടുള്ള തീരുമാനം 2010 ജൂണിലാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിനുശേഷമുള്ള ആറുമാസത്തില്‍ എണ്ണകമ്പനികള്‍ പെട്രോള്‍വില ഉയര്‍ത്തിയത് ആറുവട്ടം. അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നയംമാറ്റത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വില ഇനിയും കുതിക്കും. ആഗോളഎണ്ണ ഉപഭോഗം വര്‍ധിക്കുകയും കേന്ദ്രസര്‍ക്കാര്‍ വിലനിര്‍ണയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്താല്‍ പെട്രോള്‍ വില മാസങ്ങള്‍ക്കകം നൂറുരൂപ കടക്കും. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് 2008 ജൂലൈയിലാണ്. ഒരു ബാരല്‍ ക്രൂഡോയിലിന് വില 147 ഡോളറായി. അപ്പോഴും ആഭ്യന്തരവില അമ്പതുരൂപ മാത്രമായിരുന്നു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായപ്പോഴും ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് വലിയ പരിക്കേറ്റിരുന്നില്ല. ഇന്നിപ്പോള്‍ എണ്ണവില ബാരലിന് 90 ഡോളര്‍ കഴിഞ്ഞപ്പോള്‍ തന്നെ ആഭ്യന്തരവിപണിയില്‍ പെട്രോള്‍ വില അറുപത് രൂപയായി

ദേശാഭിമാനി 190111

1 comment:

  1. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയത്തിന് രണ്ടുവര്‍ഷം മുമ്പുള്ള അതേ നിരക്കാണെങ്കിലും ആഭ്യന്തരവിപണിയില്‍ പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 28 ശതമാനം. 2008 ജനുവരിയില്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ബാരലിന് 93 ഡോളര്‍ എന്നത് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അന്ന് ലിറ്ററിന് 45.52 രൂപ ആയിരുന്ന ആഭ്യന്തരവില ഇന്ന് 58.37 രൂപയായി വര്‍ധിച്ചു(ഡല്‍ഹിയിലെ കണക്ക്). അതായത് 28 ശതമാനത്തിന്റെ വര്‍ധന. കാരണം ലളിതം. 2008 ല്‍ പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനായിരുന്നു. ഇന്നിപ്പോള്‍ ആ സ്വാതന്ത്ര്യം സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തു. ഡീസല്‍, എല്‍പിജി വിലനിര്‍ണയത്തിനുള്ള സ്വാതന്ത്ര്യം കൂടി എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള ആലോചനയിലുമാണ്.

    ReplyDelete