Wednesday, January 5, 2011

മെഡി.കൌണ്‍സില്‍ വിജ്ഞാപനം അസാധുവാക്കി

എംബിബിഎസ്, എംഡി കോഴ്സുകള്‍ക്ക് ദേശീയതലത്തില്‍ പൊതുപ്രവേശനപരീക്ഷ നടത്തുമെന്ന് അറിയിച്ച് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ ആരോഗ്യമന്ത്രാലയം അസാധുവാക്കി. വിജ്ഞാപനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രാലയം കൌണ്‍സിലിനോട് നിര്‍ദേശിച്ചു. ദേശീയതലത്തില്‍ സമവായമുണ്ടാകാതെ തീരുമാനമെടുത്തെന്ന കാരണം കാട്ടിയാണിത്. എംബിബിഎസിന് ദേശീയതലത്തില്‍ പൊതുപ്രവേശനപരീക്ഷ നടത്തുമെന്ന് അറിയിക്കുന്ന വിജ്ഞാപനം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ആഘാതമായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അഎയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശനപരീക്ഷ എന്നാതായിരുന്നു എംസിഐയുടെ ആശയം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അമ്പതുശതമാനം സീറ്റ് സര്‍ക്കാരും ശേഷിക്കുന്ന സീറ്റുകള്‍ മാനേജ്മെന്റും എംസിഐ പരീക്ഷയുടെ പട്ടികയില്‍ നിന്ന് നികത്തണമെന്നും വിജ്ഞാപനം നിര്‍ദേശിച്ചിരുന്നു. വിജ്ഞാപനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയം ഇടപെട്ട് അസാധുവാക്കിയത്. മന്ത്രാലയവുമായി ആലോചിക്കാതെ തിടുക്കത്തിലെടുത്ത തീരുമാനമെന്ന് കാട്ടിയാണ് കേന്ദ്രനടപടി. വിജ്ഞാപനം അസാധുവാക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിക്കാന്‍ എംസിഐ ബോര്‍ഡംഗങ്ങള്‍ തയ്യാറായില്ല.

എംസിഐ നിയമത്തിലെ 33-ാം വകുപ്പുപ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതെന്നും എംസിഐ ഇതുപാലിച്ചിട്ടില്ലെന്നും എംസിഐ അധ്യക്ഷന്‍ സരിനുള്ള കത്തില്‍ മന്ത്രാലയം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം 11 മുതല്‍ 13 വരെ ചേരാനിരിക്കെയാണ് വിജ്ഞാപനം മന്ത്രാലയം റദ്ദാക്കിയത്. എംബിബിഎസിന് ദേശീയതലത്തില്‍ ഏക പ്രവേശനപരീക്ഷയെന്ന നിര്‍ദേശം യോഗത്തിലെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ പ്രവേശനപരീക്ഷയെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. കേന്ദ്രനീക്കത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കൊപ്പം തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ വിജ്ഞാപന നീക്കവുമായി എംസിഐക്ക് മുന്നോട്ടുപോകാമെന്നും എതിര്‍പ്പുളളവര്‍ക്ക് പിന്നീട് കോടതിയെ സമീപിക്കാമെന്നുമായിരുന്നു കോടതി ഉത്തരവ്. ദേശീയതലത്തില്‍ സമവായ ശേഷമേ ഏകപരീക്ഷയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂവെന്ന് മാനവശേഷി മന്ത്രി കപില്‍സിബല്‍ പറഞ്ഞു.

ദേശാഭിമാനി 050111

1 comment:

  1. എംബിബിഎസ്, എംഡി കോഴ്സുകള്‍ക്ക് ദേശീയതലത്തില്‍ പൊതുപ്രവേശനപരീക്ഷ നടത്തുമെന്ന് അറിയിച്ച് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ ആരോഗ്യമന്ത്രാലയം അസാധുവാക്കി. വിജ്ഞാപനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രാലയം കൌണ്‍സിലിനോട് നിര്‍ദേശിച്ചു. ദേശീയതലത്തില്‍ സമവായമുണ്ടാകാതെ തീരുമാനമെടുത്തെന്ന കാരണം കാട്ടിയാണിത്. എംബിബിഎസിന് ദേശീയതലത്തില്‍ പൊതുപ്രവേശനപരീക്ഷ നടത്തുമെന്ന് അറിയിക്കുന്ന വിജ്ഞാപനം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ആഘാതമായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അഎയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശനപരീക്ഷ എന്നാതായിരുന്നു എംസിഐയുടെ ആശയം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അമ്പതുശതമാനം സീറ്റ് സര്‍ക്കാരും ശേഷിക്കുന്ന സീറ്റുകള്‍ മാനേജ്മെന്റും എംസിഐ പരീക്ഷയുടെ പട്ടികയില്‍ നിന്ന് നികത്തണമെന്നും വിജ്ഞാപനം നിര്‍ദേശിച്ചിരുന്നു. വിജ്ഞാപനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയം ഇടപെട്ട് അസാധുവാക്കിയത്.

    ReplyDelete