ന്യൂഡല്‍ഹി: സര്‍ക്കസില്‍ കുട്ടികളെ ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. സര്‍ക്കസ് കമ്പനികളില്‍ തൊഴിലെടുക്കുന്ന കുട്ടികളെ രക്ഷിക്കാനും അവര്‍ക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കാനും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിതര സംഘടനയായ ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സര്‍ക്കസില്‍ കുട്ടികള്‍ അഭ്യാസം നടത്തുന്നത് നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കേണ്ടത് അനിവാര്യമാണെന്ന് ജസ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് വര്‍മയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കുട്ടികളുടെ മൌലികാവകാശം സംരക്ഷിക്കുന്നതിനാണ് ഇത്. സര്‍ക്കസ് കൂടാരങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ റെയ്ഡ് നടത്തണം. കേന്ദ്ര മാനവവിഭവശേഷി വകുപ്പും വനിത-ശിശു വികസന മന്ത്രാലയങ്ങളും ഇതിന് മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദീകരിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ജൂ 19ന് മുമ്പായി സമഗ്രമായ സത്യവാങ്മൂലം സമര്‍പ്പിക്കണം- കോടതി നിര്‍ദേശിച്ചു. കേസ് ജൂലൈ 19ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി.
രക്ഷപ്പെടുത്തുന്ന കുട്ടികളെ വ്യത്യസ്ത മുറികളില്‍ പാര്‍പ്പിക്കണം. അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍മാത്രം തിരിച്ചറിയല്‍ പരിശോധന നടത്തി മാതാപിതാക്കള്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കസ് കമ്പനികളില്‍ ജോലിയെടുക്കുന്ന 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ രക്ഷിക്കണമെന്നും അവര്‍ക്കായി പുനരധിവാസപദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാജ്യത്ത് ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും സര്‍ക്കസ് കമ്പനികളില്‍ ബാലവേല വ്യാപകമാണെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി. സര്‍ക്കസിന്റെ മറവില്‍ കുട്ടികളെ കടത്തുന്ന സംഭവങ്ങളും വ്യാപകമാണ്. പ്രതിസന്ധി നേരിടുന്ന സര്‍ക്കസ് വ്യവസായത്തിന് കോടതി ഉത്തരവ് കൂടുതല്‍ ദോഷംചെയ്യുമെന്ന നിലപാടിലാണ് കമ്പനികള്‍. സര്‍ക്കസ് അഭ്യസിക്കുന്നതിന് കുട്ടിക്കാലംമുതല്‍ പരിശീലനം ആവശ്യമാണെന്നും മുതിര്‍ന്നവരെ സര്‍ക്കസ് പഠിപ്പിക്കാനാകില്ലെന്നും ജെമിനി സര്‍ക്കസില്‍ പരിശീലകനായ എന്‍ വി ചന്ദ്രന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും കുട്ടികളെ സര്‍ക്കസ് അഭ്യസിക്കുന്നത് അനുവദിക്കാറുണ്ടെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. മാതാപിതാക്കളില്‍ ഒരാള്‍ കുട്ടികള്‍ക്കൊപ്പമുണ്ടാകണമെന്നും സൌജന്യവിദ്യാഭ്യാസം നല്‍കണമെന്നുമുള്ള നിബന്ധനയിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കുട്ടികളുടെ അഭ്യാസം അനുവദിച്ചിട്ടുള്ളത്.
ദേശാഭിമാനി 190411
സര്‍ക്കസില്‍ കുട്ടികളെ ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. സര്‍ക്കസ് കമ്പനികളില്‍ തൊഴിലെടുക്കുന്ന കുട്ടികളെ രക്ഷിക്കാനും അവര്‍ക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കാനും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിതര സംഘടനയായ ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ReplyDeleteസര്‍ക്കസില്‍ കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയെക്കുറിച്ച് സര്‍ക്കസ് മേഖലയില്‍ സമ്മിശ്ര പ്രതികരണം. സര്‍ക്കസിന്റെ വളര്‍ച്ച മുട്ടിക്കുന്ന ദൌര്‍ഭാഗ്യകരമായ വിധിയെന്ന് ആദ്യകാലതാരങ്ങള്‍ പറയുമ്പോള്‍, സര്‍ക്കസ് അക്കാദമിയെ മാതൃകയാക്കണമെന്ന് ഉടമകള്‍. മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം തീര്‍ത്ത പ്രതിസന്ധിക്കിടയിലാണ് കുട്ടികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത്. റിങ്ങില്‍നിന്ന് കുട്ടികള്‍ മാറുന്നതോടെ സര്‍ക്കസിന്റെ ഭാവി ആശങ്കയിലാകുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ബാല്യത്തില്‍ പരിശീലിപ്പിച്ചാലേ മെയ്വഴക്കം ലഭിക്കൂവെന്ന് ആദ്യകാല കലാകാരി ധര്‍മടം അണ്ടലൂരിലെ മാണിയത്ത് രാധ പറഞ്ഞു. കുട്ടികളെ പരിശീലിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയാല്‍ മെയ്യഭ്യാസപ്രധാനമായ ഇനങ്ങള്‍ തുടരാനാവില്ല. കുട്ടികളെ പൂര്‍ണമായും മാറ്റിനിര്‍ത്തിയുള്ള സര്‍ക്കസിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പരിശീലകനും ആദ്യകാല താരവുമായ പാലയാട്ടെ എന്‍ പി നാരായണന്‍ പറഞ്ഞു. തമ്പുകളില്‍ കുട്ടികളെ പീഡിപ്പിക്കുകയോ മറ്റോ ചെയ്താല്‍ സര്‍ക്കാരിന് ഇടപെടാം. ഉയര്‍ന്ന പരിഗണനയാണ് കേരളത്തിലെ കമ്പനികള്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.സ സര്‍ക്കസ് അക്കാദമിയിലേതു പോലെ പരിശീലനവും പഠനവും ഒന്നിച്ചു കൊണ്ടുപോകാന്‍ സൌകര്യമൊരുക്കണമെന്ന് ജംബോ സര്‍ക്കസ് മാനേജര്‍ രഘുനാഥ് അഭിപ്രായപ്പെട്ടു. സര്‍ക്കസ് കലയുടെ നിലനില്‍പ്പിനും പ്രോത്സാഹനത്തിനുമൊപ്പം ഈ മേഖലയിലെത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സൌകര്യം വേണം. പതിനാലുവയസിന് താഴെയുള്ള കുട്ടികളെ നിലവില്‍ പ്രദര്‍ശനത്തില്‍ പങ്കെടുപ്പിക്കാറില്ലെന്ന് ഗ്രാന്‍ഡ് സര്‍ക്കസ് ഉടമ കോടിയേരിയിലെ എം ചന്ദ്രന്‍ പറഞ്ഞു. പതിനഞ്ച് മുതല്‍ പതിനെട്ടുവരെയുള്ളവരെയടക്കം തമ്പിന് പുറത്തുനിര്‍ത്തണമെന്നാണ് കോടതി നിര്‍ദേശമെങ്കില്‍ സര്‍ക്കസ് വ്യവസായത്തിന്റെ തകര്‍ച്ചയാവും ഫലം. പരിശീലനത്തിനൊപ്പം പഠനത്തിനും കുട്ടികള്‍ക്ക് സൌകര്യംവേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ധര്‍മടത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സര്‍ക്കസ് അക്കാദമി മാതൃക ഇതിന് സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete