സംസ്ഥാനത്ത് എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ടു രൂപ അരി വിതരണം തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ സപ്ളൈ ഓഫീസര്‍മാര്‍ക്ക് നല്‍കി. അരി വിതരണത്തില്‍ കാലതാമസം ഉണ്ടായെന്ന വാര്‍ത്ത തെറ്റാണെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അരി വിതരണത്തിനാവശ്യമായ പണം അടുത്തമാസം മുതല്‍ സര്‍ക്കാര്‍ നേരിട്ട് എഫ്സിഐക്ക് അടയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതോടെ റേഷന്‍ കടക്കാരുടെ കുടിശ്ശിക പ്രശ്നത്തിന് പരിഹാരമാകും. ഏഴു കിലോ മുതല്‍ പരമാവധി 10 കിലോ വരെ അരി ഓരോ എപിഎല്‍ കുടുംബത്തിനും വിതരണംചെയ്യും. നിലവില്‍ ബിപിഎല്‍ വിഭാഗത്തിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും നല്‍കുന്നുണ്ട്. അന്ത്യോദയ വിഭാഗത്തിന് 35 കിലോ അരിയാണ് നല്‍കുന്നത്. കേന്ദ്രം 8.90 രൂപ നിരക്കില്‍ നല്‍കുന്ന അരിയാണ് സംസ്ഥാനം രണ്ടു രൂപയ്ക്ക് വിതരണം ചെയ്യുന്നത്. മൊത്തം 70 ലക്ഷം കുടുംബത്തിനാണ് രണ്ടുരൂപയുടെ അരി ലഭിക്കുക.
തെരഞ്ഞെടുപ്പു കമീഷന്റെ നിരോധനം പിന്‍വലിച്ചുള്ള അറിയിപ്പ് രേഖാമൂലം സര്‍ക്കാരിന് ലഭിച്ചത് തിങ്കളാഴ്ച പകല്‍ രണ്ടിനാണ്. ഉത്തരവ് കിട്ടുന്ന മുറയ്ക്ക് അരി വിതരണം തുടങ്ങാനുള്ള മുന്‍കരുതല്‍ സിവില്‍ സപ്ളൈസ് വകുപ്പ് സ്വീകരിച്ചിരുന്നു. നിരോധനം നിലവില്‍ വരുന്നതു വരെ 71,281 എപിഎല്‍ കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തിയിരുന്നു. ബാക്കി അപേക്ഷ കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യാനുള്ള അരി റേഷന്‍ കടകളില്‍ സ്റോക്കുണ്ട്. റേഷന്‍ കടക്കാര്‍ക്ക് നല്‍കാനുള്ള തുക അടുത്തമാസം പൂര്‍ണമായും വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദേശാഭിമാനി 190411
സംസ്ഥാനത്ത് എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ടു രൂപ അരി വിതരണം തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ സപ്ളൈ ഓഫീസര്‍മാര്‍ക്ക് നല്‍കി. അരി വിതരണത്തില്‍ കാലതാമസം ഉണ്ടായെന്ന വാര്‍ത്ത തെറ്റാണെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അരി വിതരണത്തിനാവശ്യമായ പണം അടുത്തമാസം മുതല്‍ സര്‍ക്കാര്‍ നേരിട്ട് എഫ്സിഐക്ക് അടയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതോടെ റേഷന്‍ കടക്കാരുടെ കുടിശ്ശിക പ്രശ്നത്തിന് പരിഹാരമാകും. ഏഴു കിലോ മുതല്‍ പരമാവധി 10 കിലോ വരെ അരി ഓരോ എപിഎല്‍ കുടുംബത്തിനും വിതരണംചെയ്യും. നിലവില്‍ ബിപിഎല്‍ വിഭാഗത്തിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും നല്‍കുന്നുണ്ട്. അന്ത്യോദയ വിഭാഗത്തിന് 35 കിലോ അരിയാണ് നല്‍കുന്നത്. കേന്ദ്രം 8.90 രൂപ നിരക്കില്‍ നല്‍കുന്ന അരിയാണ് സംസ്ഥാനം രണ്ടു രൂപയ്ക്ക് വിതരണം ചെയ്യുന്നത്.
ReplyDelete