Tuesday, April 19, 2011

തപാല്‍ ജീവനക്കാര്‍ ജൂലൈ 5 മുതല്‍ പണിമുടക്കും

കൊച്ചി: തപാല്‍ മേഖലയെ സംരക്ഷിക്കുക, തപാല്‍ സംവിധാനത്തെ തകര്‍ക്കുന്ന പരിഷ്കരണങ്ങള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ജീവനക്കാര്‍ സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജൂലൈ അഞ്ചുമുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തും. പണിമുടക്കിന് മുന്നോടിയായി ജീവനക്കാരുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം ബുധനാഴ്ച വൈകിട്ട് 4.30ന് ആര്‍എംഎസ്-തപാല്‍ സൂപ്രണ്ടുമാര്‍ക്ക് സമര്‍പ്പിക്കും.

തപാല്‍, ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടാനും മെയില്‍മോട്ടോര്‍ സര്‍വീസ് സ്വകാര്യവല്‍ക്കരിക്കാനും ഗ്രാമീ ഡാക് സേവക് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക, തപാല്‍ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന പോസ്റ്റല്‍ ആന്‍ഡ് കൊറിയര്‍ സര്‍വീസസ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി 25 ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

2010 ജൂലൈ 13ന് സംയുക്ത സമരസമിതിയുമായി വകുപ്പുമേധാവികള്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും നിവേദനത്തില്‍ ആവശ്യമുണ്ട്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ളോയീസ്, നാഷണല്‍ യൂണിയന്‍ ഓഫ് ഗ്രാമീ ഡാക് സേവക് -പോസ്റ്റല്‍, നാഷണല്‍ യൂണിയന്‍ ഓഫ് ഗ്രാമീ ഡാക് സേവക് -ആര്‍എംഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ എംപ്ളോയീസ് ഗ്രൂപ്പ് സി, ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ളോയീസ് യൂണിയന്‍ ഗ്രൂപ്പ് സി, പോസ്റ്റല്‍ കണ്ടിജന്‍സി വര്‍ക്കേഴ്സ് യൂണിയന്‍ തുടങ്ങിയ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ദേശാഭിമാനി 190411

2 comments:

  1. തപാല്‍ മേഖലയെ സംരക്ഷിക്കുക, തപാല്‍ സംവിധാനത്തെ തകര്‍ക്കുന്ന പരിഷ്കരണങ്ങള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ജീവനക്കാര്‍ സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജൂലൈ അഞ്ചുമുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തും. പണിമുടക്കിന് മുന്നോടിയായി ജീവനക്കാരുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം ബുധനാഴ്ച വൈകിട്ട് 4.30ന് ആര്‍എംഎസ്-തപാല്‍ സൂപ്രണ്ടുമാര്‍ക്ക് സമര്‍പ്പിക്കും.

    ReplyDelete
  2. what are the feasible solutions for this? instead of making strike, make some solutions for the current problem and suggest to their forum. its just like in late 80s we had strike by bank employees.. "infamous computer go back"...

    ReplyDelete