കോമണ്‍വെല്‍ത്ത് സംഘാടകസമിതിയുടെ ഉപദേശകനെന്ന നിലയില്‍ ശശി തരൂര്‍ എംപിയെ നിയമിച്ചതിലും ഉയര്‍ന്ന ഫീസ് നല്‍കിയതിലും ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തല്‍ . ഉപദേശകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശശി തരൂര്‍ ആവശ്യപ്പെട്ട വന്‍തുക അതേപടി അംഗീകരിച്ച സംഘാടകസമിതിയുടെ നടപടി തെറ്റാണെന്ന് ഗെയിംസ് അഴിമതി അന്വേഷിക്കുന്ന ഷുംഗ്ലു സമിതി വ്യക്തമാക്കി. അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ഷുംഗ്ലു സമിതി തയ്യാറാക്കിയ അഞ്ചാം റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ഉപദേശകനെന്ന നിലയില്‍ 12 കൂടിയാലോചനായോഗങ്ങളില്‍ പങ്കെടുത്തതിന് മുപ്പതിനായിരം ഡോളര്‍ (ഏതാണ്ട് 13 ലക്ഷം രൂപ) ശശി തരൂരിന് സംഘാടകസമിതി ഫീസ് നല്‍കിയതായി ഷുംഗ്ലു സമിതി കണ്ടെത്തി. നികുതി കഴിച്ച് ഏതാണ്ട് 11 ലക്ഷം രൂപയുടെ ചെക്കാണ് തരൂരിന് കൈമാറിയത്. ഇതിന് പുറമെ വിമാനക്കൂലിയായി 4.34 ലക്ഷം രൂപയും നല്‍കി. ഉയര്‍ന്ന ഫീസ് വാങ്ങിയതിനെ കുറിച്ച് തരൂരിനോട് ആരാഞ്ഞപ്പോള്‍ 13 ലക്ഷമെന്നത് ടോക്കണ്‍ തുക മാത്രമാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷുംഗ്ലു സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. തരൂര്‍ ആവശ്യപ്പെട്ട അതേ ഫീസ് അനുവദിച്ചത് അനുചിതമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
തരൂരിന്റെയും കേറ്ററിങ് കണ്‍സള്‍ട്ടന്റായ അജയ് ഗ്രോവറിന്റെയും ഫീസ് നിരക്കുകള്‍ അവര്‍ തന്നെ നിശ്ചയിക്കുകയായിരുന്നു. പ്രതിദിനം ഫീസിനത്തില്‍ 2500 ഡോളര്‍ , ഒന്നാം ക്ലാസ് വിമാനയാത്ര, വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും യോഗസ്ഥലത്തേക്കും മറ്റുമുള്ള യാത്രാസൗകര്യം, പഞ്ചനക്ഷത്ര താമസസൗകര്യം തുടങ്ങിയ കാര്യങ്ങളാണ് തരൂര്‍ ആവശ്യപ്പെട്ടത്. തരൂര്‍ അയച്ച കത്തിന്റെ ശരിപകര്‍പ്പ് നല്‍കണമെന്ന് അന്വേഷണസമിതി സംഘാടകസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തരൂരുമായുള്ള കണ്‍സള്‍ട്ടന്‍സി കരാറിന്റെ പകര്‍പ്പും തരൂര്‍ എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും അന്വേഷണസമിതി ആവശ്യപ്പെട്ടെങ്കിലും സംഘാടകസമിതി പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ട് കായികമന്ത്രാലയത്തിന് കൈമാറി. മുന്‍ സിഎജി വി കെ ഷുംഗ്ലുവിന്റെ അധ്യക്ഷതയില്‍ കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷിക്കുന്നതിന് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അന്വേഷണസമിതിയെ നിയമിച്ചത്.
deshabhimani 200611

ReplyDelete