അമേരിക്കയില്‍നിന്ന് ഇന്ത്യ 18000 കോടി രൂപയ്ക്ക് പത്ത് സൈനിക വിമാനങ്ങള്‍ വാങ്ങുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധ്യക്ഷനായ സുരക്ഷ സംബന്ധിച്ച് മന്ത്രിസഭാ സമിതി കരാറിന് പച്ചക്കൊടി കാട്ടി. അമേരിക്കയുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. കൂടുതല്‍ ഭാരം കയറ്റാവുന്ന സി-17 വിമാനങ്ങളാണ് വാങ്ങുന്നത്. അമേരിക്കയുടെ താല്‍പര്യമനുസരിച്ച് ദേശീയ രഹസ്യാന്വേഷണ ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച പദ്ധതിക്കും സമിതി തത്വത്തില്‍ അംഗീകാരം നല്‍കി. ആഭ്യന്തരവും വൈദേശികവുമായ ഭീകരവാദ ഭീഷണിയെക്കുറിച്ച് വിവരം ലഭിക്കാനെന്ന പേരിലാണ് നാറ്റ്ഗ്രിഡ് രൂപീകരിക്കുന്നത്. വിവിധ ഏജന്‍സികളുടെ കൈവശമുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തിന്റെ ഭാഗമായാണ് ഭീമന്‍ വിമാനക്കച്ചവടവും നാറ്റ്ഗ്രിഡ് രൂപീകരണവും.
വിദേശ സൈനികോപകരണ വില്‍പ്പന സംവിധാനത്തിലൂടെയാണ് അമേരിക്കയില്‍നിന്ന് സി-17 വിമാനം വാങ്ങാന്‍ തീരുമാനിച്ചതെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. കരാര്‍പ്രകാരം അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിങ് ഇന്ത്യയില്‍ സൈനിക സംവിധാനം ഒരുക്കുന്നതിനായി കരാര്‍ത്തുകയുടെ 30 ശതമാനം നിക്ഷേപിക്കും. കരാറിലെ നിബന്ധനയുടെ ഭാഗമാണിത്. 2009ല്‍ ബോയിങ്ങുമായി ഉണ്ടായ 10000 കോടി രൂപയുടെ ഇടപാടാണ് ഇതിനുമുമ്പ് അമേരിക്കയുമായുണ്ടായ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്. ഇന്ത്യയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മിത വിമാനങ്ങളായ ഇല്യൂഷിന്‍ -76, ആന്റോനോവ്-32 എന്നിവയുടെ ശ്രേണിയിലേക്ക് സി-17നെ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് സി-17 വിമാനം വാങ്ങാനുള്ള കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതേ വിമാനം ആറെണ്ണംകൂടി വാങ്ങാനും ധാരണയായിട്ടുണ്ട്. നാല് എഞ്ചിനുള്ള സി-17 വിമാനത്തിന് രണ്ട് ടി-90 ടാങ്ക്, പീരങ്കികള്‍ , ആയുധസജ്ജരായ 130 അംഗ സേന എന്നിവയുമായി ലോകത്തെവിടേക്കും പറക്കാനാകും. തന്ത്രപരമായ രീതിയില്‍ വ്യോമപാത മാറ്റാന്‍ വിമാനത്തിന് കഴിയും.
ഈയിടെ അമേരിക്കയുമായി 800 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് വ്യാപകമായി ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങിക്കൂട്ടുന്നത്. യുഐഡി പദ്ധതിക്ക് തൊട്ടുപുറകെയാണ് നാറ്റ്ഗ്രിഡും രൂപീകരിക്കുന്നത്. ഇത്തരമൊരു സംവിധാനം രൂപീകരിക്കാന്‍ അമേരിക്ക ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. രാജ്യത്തെ 21 സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ ഇനി നാറ്റ്ഗ്രിഡിന് ലഭിക്കും.
റെയില്‍വേ-വിമാനയാത്രകള്‍ , ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ , പാസ്പോര്‍ട്ട്, വിസ ഇമിഗ്രേഷന്‍ റെക്കോഡുകള്‍ , പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി എല്ലാ വിവരവും നാറ്റ്ഗ്രിഡിന് ലഭിക്കും. ഈ വിവരങ്ങള്‍ 11 കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കും. ഇന്റലിജന്‍സ് ബ്യൂറോ, റോ, മിലിട്ടറി ഇന്റലിജന്‍സ്, റവന്യൂ ഇന്റലിജന്‍സ്, എന്‍ഐഎ, ദേശീയ സുരക്ഷാ കൗണ്‍സില്‍ തുടങ്ങിയ ഏജന്‍സികള്‍ക്കായിരിക്കും വിവരങ്ങള്‍ ലഭ്യമാക്കുക. സംസ്ഥാനങ്ങളുടെ അധികാരത്തിലും ഏജന്‍സികള്‍ക്ക് കടന്നുകയറാം. അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് നാറ്റ്ഗ്രിഡ് എന്ന പദ്ധതിക്ക് തുടക്കമിട്ടത്. മഹീന്ദ്ര സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായ രഘുരാമനാണ് പദ്ധതിയുടെ നടത്തിപ്പുകാരന്‍ . 2011 മേയില്‍ ഇതാംരംഭിക്കാനായിരുന്നു പദ്ധതി. സുരക്ഷാസമിതിയുടെ അംഗീകാരം ലഭിച്ചതിനാല്‍ രണ്ടു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാകും.
ദേശാഭിമാനി 070611

ReplyDelete