ലഖ്നൗ: രാഹുല്‍ഗാന്ധിയുടെ ജന്മദിനം "കര്‍ഷക അവകാശദിന"മായി ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. ജന്മദിനമായ 19ന് യുപിയിലെ പഞ്ചായത്തുകള്‍തോറും കര്‍ഷകരുടെ പരാതികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രതിച്ഛായ കീഴ്പ്പോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം യുപിയിലെ കോണ്‍ഗ്രസ് പുതിയ തന്ത്രം ആവിഷ്കരിച്ചത്.
അടുത്തവര്‍ഷം നടക്കുന്ന യുപി നിയമസഭാതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും നിര്‍ണായകമാണ്. അടുത്ത പ്രധാനമന്ത്രിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണം ശക്തമാക്കിയ ഘട്ടത്തിലാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാഹുലിന്റെ പക്വതയില്ലായ്മ വെളിവാക്കിയത്. രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ഇതിനുശേഷം പ്രത്യക്ഷമായ ഇടപെടലില്‍നിന്ന് വിട്ടുനില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ വീണ്ടും കളത്തിലിറക്കാനുള്ള തന്ത്രമാണ് ജന്മദിനാഘോഷത്തിലൂടെ പയറ്റുന്നത്.
deshabhimani 190611
രാഹുല്‍ഗാന്ധിയുടെ ജന്മദിനം "കര്‍ഷക അവകാശദിന"മായി ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. ജന്മദിനമായ 19ന് യുപിയിലെ പഞ്ചായത്തുകള്‍തോറും കര്‍ഷകരുടെ പരാതികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രതിച്ഛായ കീഴ്പ്പോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം യുപിയിലെ കോണ്‍ഗ്രസ് പുതിയ തന്ത്രം ആവിഷ്കരിച്ചത്.
ReplyDelete