പെട്രോള്‍ , ഡീസല്‍ വിലവര്‍ധനക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ദേശീയസമിതി 23ന് ആഹ്വാനംചെയ്ത ദേശീയ പ്രക്ഷോഭം സംസ്ഥാനത്ത് വന്‍ വിജയമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി അന്ന് എല്ലാ ജില്ലയിലും താലൂക്ക്, മേഖലാ കേന്ദ്രങ്ങളില്‍ വൈകിട്ട് പ്രകടനവും ധര്‍ണയും നടക്കും. 17, 18 തീയതികളില്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികളുടെ കണ്‍വന്‍ഷനും ചേരും.
വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ യോഗം ജനങ്ങളെ ജീവിതപ്രയാസത്തിലേക്ക് തള്ളിവിടുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജുലൈ ഏഴിലെ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. കൊച്ചി കപ്പല്‍ശാലയിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അധ്യക്ഷനായി. കെ കെ ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി), കെ കെ വിജയകുമാര്‍ (ബിഎംഎസ്), കാനം രാജേന്ദ്രന്‍(എഐടിയുസി), പി പ്രകാശ്ബാബു(യുടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ), വി കെ സദാനന്ദന്‍(എഐയുടിയുസി), ടോം തോമസ് (എച്ച്എംഎസ്), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്ടിയു), കെ എം കുഞ്ഞുമോന്‍ (ഐഎന്‍എല്‍സി), ജോസി ജോര്‍ജ് (കെടിയുസി) എന്നിവര്‍ സംസാരിച്ചു.
deshabhimani 180611

ReplyDelete