Monday, June 6, 2011

3 സിപിഐ എം പ്രവര്‍ത്തകരെ തൃണമൂലുകാര്‍ കൊലപ്പെടുത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് സിപിഐ എം പ്രവര്‍ത്തകരുടെ മൃതദേഹം ഞായറാഴ്ച കണ്ടുകിട്ടി. രണ്ടു പേരെ മൂന്നുമാസം മുമ്പ് മാവോയിസ്റ്റ് സഹായത്തോടെയും ഒരാളെ മൂന്നുദിവസം മുമ്പുമാണ് തൃണമൂലുകാര്‍ തട്ടിക്കൊണ്ടു പോയത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ കൂടിയായ രബി സാബു(25), ടോടിന്‍ പടിഹാഡി (26), സമീര്‍ പടിഹാഡി (27) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വനപ്രദേശത്ത് ജോലിക്ക് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ജാര്‍ഗ്രാം ജയനഗര്‍ ഗ്രാമവാസിയായ രബി സാബുവിനെ മൂന്നുദിവസംമുമ്പ് 15 പേരടങ്ങുന്ന തൃണമൂല്‍ സംഘം വീട് ആക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്. കംസാ നദി തീരത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും തല്ലിയൊടിച്ചിരുന്നു. തെരഞ്ഞെടുപ്പുസമയത്ത് തൃണമൂല്‍കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അക്രമികള്‍ പല തവണ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതുനിരസിച്ചതിനാണ് കൊലപ്പെടുത്തിയത്. മാവോയിസ്റ്റ് പിന്തുണയോടെയാണ് ജാര്‍ഗ്രാം രാധാഗോവിന്ദപൂര്‍ ഗ്രാമവാസികളായ ടോടിന്‍ , സമീര്‍ എന്നിവരെ മൂന്നുമാസംമുമ്പ് തൃണമൂലുകാര്‍ തട്ടിക്കൊണ്ടുപോയത്. മമത മന്ത്രിസഭ മെയ് 18ന് അധികാരമേറ്റ ശേഷം സംസ്ഥാനത്ത് 13 സിപിഐ എം പ്രവര്‍ത്തകരെയാണ് തൃണമൂലുകാര്‍ കൊലപ്പെടുത്തിയത്.
(ഗോപി)

deshabhimani 060611

1 comment:

  1. പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് സിപിഐ എം പ്രവര്‍ത്തകരുടെ മൃതദേഹം ഞായറാഴ്ച കണ്ടുകിട്ടി. രണ്ടു പേരെ മൂന്നുമാസം മുമ്പ് മാവോയിസ്റ്റ് സഹായത്തോടെയും ഒരാളെ മൂന്നുദിവസം മുമ്പുമാണ് തൃണമൂലുകാര്‍ തട്ടിക്കൊണ്ടു പോയത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ കൂടിയായ രബി സാബു(25), ടോടിന്‍ പടിഹാഡി (26), സമീര്‍ പടിഹാഡി (27) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വനപ്രദേശത്ത് ജോലിക്ക് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

    ReplyDelete