തൃശൂര്‍ : യുഡിഎഫ് സര്‍ക്കാരുമായി ഒത്തുകളിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ തട്ടിയെടുത്ത മെഡിക്കല്‍ പിജി സീറ്റുകളിലൊന്ന് വിദ്യാഭ്യാസമന്ത്രിയുടെ മകനും. മന്ത്രി അബ്ദുറബിന്റെ മകന്‍ നിഹാസാണ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ എംഡി പീഡിയാട്രിക്സിന് പ്രവേശനം നേടിയത്. 50:50 അനുപാതത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയമാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അട്ടിമറിച്ച് 65 പിജി സീറ്റാണ് മാനേജ്മെന്റുകള്‍ തട്ടിയെടുത്തത്. കോടികളാണ് ഇതുവഴി മാനേജ്മെന്റുകള്‍ സമ്പാദിച്ചത്. തൃശൂരില്‍ ജൂബിലി മിഷനിലെ 16 സീറ്റിലും അമലയിലെ 21 സീറ്റിലും മെയ് 31നകം തന്നെ പ്രവേശനം നടന്നിരുന്നു. പകുതി സീറ്റില്‍ പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് യഥാസമയം നല്‍കാതെ സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയായിരുന്നു. ഇതിലൂടെ റാങ്ക് ലിസ്റ്റില്‍ ഏറെ പിറകിലുള്ള മന്ത്രിയുടെ മകനും പ്രവേശനം തരപ്പെടുത്താന്‍ കഴിഞ്ഞു. ഈ കോളേജുകളില്‍ 75 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി രൂപ വരെയാണ് മെഡിക്കല്‍ പിജി സീറ്റിന്റെ നിരക്ക്.
deshabhimani 060611
യുഡിഎഫ് സര്‍ക്കാരുമായി ഒത്തുകളിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ തട്ടിയെടുത്ത മെഡിക്കല്‍ പിജി സീറ്റുകളിലൊന്ന് വിദ്യാഭ്യാസമന്ത്രിയുടെ മകനും. മന്ത്രി അബ്ദുറബിന്റെ മകന്‍ നിഹാസാണ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ എംഡി പീഡിയാട്രിക്സിന് പ്രവേശനം നേടിയത്.
ReplyDelete