Monday, June 13, 2011

മെഡിക്കല്‍ ഫീസ്: എല്ലാവര്‍ക്കും 3.5 ലക്ഷമാക്കാന്‍ ധാരണ

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കോളേജുകളിലെ പ്രവേശനത്തിന് ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്തി മാനേജുമെന്റുകളെ തത്വത്തില്‍ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും മൂന്നരലക്ഷം രൂപ ഫീസായി ഈടാക്കാനാണ് ഏകദേശ ധാരണയായത്. മൂന്നരലക്ഷം രൂപ ഫീസിന് അംഗീകാരം നല്‍കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാരും. ഏകീകൃത ഫീസിനോട് മാനേജ്മെന്റ് അസോസിയേഷനും താല്‍പര്യമുണ്ട്. ഫലത്തില്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഈ ധാരണ അംഗീകരിക്കപ്പെടും. മെഡിക്കല്‍ സ്വാശ്രയ മാനേജ്മെന്റ് അസോയിയേഷന്‍ , എംഇഎസ് തുടങ്ങിയവരുമായാണ് മന്ത്രിസഭാഉപസമിതി ചര്‍ച്ച നടത്തുന്നത്. അഞ്ചുവര്‍ഷമായി കേരളത്തില്‍ നിലനിന്ന രീതി ഇതോടെ അട്ടിമറിക്കപ്പെടും.

മെറിറ്റ് ലിസ്റ്റിലുള്ള ബിപിഎല്‍ വിഭഗക്കാര്‍ക്ക് 25000 രൂപയും സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് 48000, മറ്റു പിന്നോക്കക്കാര്‍ക്ക് 1.38 ലക്ഷം, പട്ടികവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം എന്നിങ്ങനെയാണ് ഇതുവരെ ഫീസ് ഇടാക്കിയിരുന്നത്. പുതിയ രീതിപ്രകാരം ഈ വിഭാഗക്കാരെല്ലാം മൂന്നരലക്ഷം രൂപ വീതം കൊടുക്കേണ്ടിവരും. 50 ശതമാനം മെറിറ്റ് എന്നആശയം ഇതോടെ ഈ മേഖലയില്‍ ഇല്ലാതാവും. ചെറിയ ഫീസ്മാത്രം കിട്ടിയിരുന്നിടത്ത് സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ തുക ലഭിക്കും

deshabhimani news

1 comment:

  1. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കോളേജുകളിലെ പ്രവേശനത്തിന് ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്തി മാനേജുമെന്റുകളെ തത്വത്തില്‍ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും മൂന്നരലക്ഷം രൂപ ഫീസായി ഈടാക്കാനാണ് ഏകദേശ ധാരണയായത്. മൂന്നരലക്ഷം രൂപ ഫീസിന് അംഗീകാരം നല്‍കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാരും. ഏകീകൃത ഫീസിനോട് മാനേജ്മെന്റ് അസോസിയേഷനും താല്‍പര്യമുണ്ട്. ഫലത്തില്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഈ ധാരണ അംഗീകരിക്കപ്പെടും. മെഡിക്കല്‍ സ്വാശ്രയ മാനേജ്മെന്റ് അസോയിയേഷന്‍ , എംഇഎസ് തുടങ്ങിയവരുമായാണ് മന്ത്രിസഭാഉപസമിതി ചര്‍ച്ച നടത്തുന്നത്. അഞ്ചുവര്‍ഷമായി കേരളത്തില്‍ നിലനിന്ന രീതി ഇതോടെ അട്ടിമറിക്കപ്പെടും.

    ReplyDelete