Saturday, June 18, 2011

സായിബാബയുടെ സ്വകാര്യ അറകളില്‍ വന്‍ സ്വര്‍ണ ശേഖരം

പുട്ടപര്‍ത്തി: അന്തരിച്ച സത്യസായി ബാബയുടെ സ്വകാര്യ അറയില്‍നിന്ന്‌ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വന്‍ ശേഖരം കണ്ടെടുത്തു. പ്രശാന്തി നിലയത്തിലെ യജുര്‍വേദ മന്ദിരത്തില്‍ നിന്നാണ്‌ 98 കിലോഗ്രാം സ്വര്‍ണവും 307 കിലോഗ്രാം വെള്ളിയും കണ്ടെത്തിയത്‌. 11.56 കോടി രൂപയും ഇവിടെനിന്ന്‌ കണ്ടെത്തി. ബാബയുടെ സ്വകാര്യ അറ കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ്‌ വന്‍ശേഖരം കണ്ടത്‌. സുപ്രിം കോടതി ജഡ്‌ജിയായിരുന്ന എ പി മിശ്ര, കര്‍ണാടക ഹൈക്കോടതി ജഡ്‌ജിയായിരുന്ന വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ സത്യസായി സേവാ ട്രസ്റ്റ്‌ അംഗങ്ങള്‍ അറയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ശേഖരം പുറത്തെടുത്തത്‌. ആദായ നികുതി വകുപ്പ്‌ നിയോഗിച്ച ഉദ്യോഗസ്ഥനും സായിബാബയുടെ ബന്ധു ആര്‍ ജെ രത്‌നാകറും സ്വര്‍ണം പരിശോധിക്കുന്നിടത്ത്‌ സന്നിഹിതരായിരുന്നു. കണ്ടെത്തിയ പണം പ്രശാന്തി നിലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി രത്‌നാകര്‍ പറഞ്ഞു.

മാര്‍ച്ച്‌ 28ന്‌ സായിബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം അദ്ദേഹത്തിന്റെ സ്വകാര്യ അറകളായ യജുര്‍വേദ മന്ദിര്‍, യജുര്‍ മന്ദിര്‍ എന്നിവ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ട്രസ്റ്റ്‌ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഈ അറകള്‍ തുറന്നത്‌. ബാബയുടെ ഭക്തരും വിശ്വാസികളും സമ്മാനിച്ച ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അറകള്‍ തുറക്കാന്‍ വൈകിയതില്‍ വിവിധ കോണുകളില്‍നിന്ന്‌ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.

janayugom 180611

1 comment:

  1. അന്തരിച്ച സത്യസായി ബാബയുടെ സ്വകാര്യ അറയില്‍നിന്ന്‌ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വന്‍ ശേഖരം കണ്ടെടുത്തു. പ്രശാന്തി നിലയത്തിലെ യജുര്‍വേദ മന്ദിരത്തില്‍ നിന്നാണ്‌ 98 കിലോഗ്രാം സ്വര്‍ണവും 307 കിലോഗ്രാം വെള്ളിയും കണ്ടെത്തിയത്‌. 11.56 കോടി രൂപയും ഇവിടെനിന്ന്‌ കണ്ടെത്തി. ബാബയുടെ സ്വകാര്യ അറ കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ്‌ വന്‍ശേഖരം കണ്ടത്‌. സുപ്രിം കോടതി ജഡ്‌ജിയായിരുന്ന എ പി മിശ്ര, കര്‍ണാടക ഹൈക്കോടതി ജഡ്‌ജിയായിരുന്ന വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ സത്യസായി സേവാ ട്രസ്റ്റ്‌ അംഗങ്ങള്‍ അറയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ശേഖരം പുറത്തെടുത്തത്‌. ആദായ നികുതി വകുപ്പ്‌ നിയോഗിച്ച ഉദ്യോഗസ്ഥനും സായിബാബയുടെ ബന്ധു ആര്‍ ജെ രത്‌നാകറും സ്വര്‍ണം പരിശോധിക്കുന്നിടത്ത്‌ സന്നിഹിതരായിരുന്നു. കണ്ടെത്തിയ പണം പ്രശാന്തി നിലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി രത്‌നാകര്‍ പറഞ്ഞു.

    ReplyDelete