കൊച്ചി: ആപ്പിള്‍ എ ഡേ മോഡല്‍ തട്ടിപ്പ് ഫ്ളാറ്റ് വ്യവസായത്തില്‍നിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു. പദ്ധതികളില്‍ പണംമുടക്കാമെന്ന് നേരത്തെ വാക്കുനല്‍കിയിരുന്നവരും കരാര്‍ ഒപ്പിട്ടവരും പിന്‍വാങ്ങിയതായി പേരു വെളിപ്പെടുത്താത്ത ഒരു ബില്‍ഡര്‍ പറഞ്ഞു. മുന്‍കൂര്‍ പണം നല്‍കിയവര്‍ തുടര്‍ന്ന് പണം നല്‍കുന്നില്ല. പദ്ധതി പൂര്‍ത്തിയായ ശേഷം ബാക്കി പണം നല്‍കാമെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഇത് കെട്ടിടനിര്‍മാണരംഗത്ത് മാന്ദ്യമുണ്ടാക്കുന്നതോടൊപ്പം സാമ്പത്തികപ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് കേരള ബില്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി പത്മജന്‍ ആവശ്യപ്പെട്ടു.
ഫ്ളാറ്റുകളില്‍ നിക്ഷേപമായി പണം മുടക്കുന്നവരാണ് ഇന്നു കൂടുതല്‍ . താമസത്തിനായി വാങ്ങുന്നവര്‍ 25 ശതമാനംപോലുമില്ല. ഇവര്‍ മുന്‍കൂറായും പല ഘട്ടങ്ങളിലായും നല്‍കുന്ന പണം കൊണ്ടാണ് ബില്‍ഡര്‍മാര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ , ആപ്പിള്‍ തട്ടിപ്പ് പുറത്തുവന്നതോടെ വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിച്ച് വിശ്വാസ്യത തെളിയിച്ചിട്ടുള്ള ബില്‍ഡര്‍മാരുടെ പദ്ധതികളില്‍പ്പോലും മുന്‍കൂറായി പണം നല്‍കാന്‍ ഉപയോക്താക്കള്‍ മടിക്കുന്നു. നിക്ഷേപകരുടെ തവണ മുന്‍കൂട്ടിക്കണ്ടാണ് പല ബില്‍ഡര്‍മാരും പദ്ധതി പൂര്‍ത്തിയാകകുന്നത്. ആപ്പിള്‍ തട്ടിപ്പ് ഉണ്ടാക്കിയ മരവിപ്പു മാറാന്‍ മാസങ്ങളെടുക്കും. അതുവരെ പണംവരവ് നിലയ്ക്കും. പുതിയ പദ്ധതികള്‍ തുടങ്ങാനും നിര്‍മാണത്തിലിരിക്കുന്നത് പൂര്‍ത്തീകരിക്കാനും കാലതാമസമുണ്ടാകും. 20 ലക്ഷത്തോളംപേര്‍ നേരിട്ടു പണിയെടുക്കുന്ന കെട്ടിടനിര്‍മാണരംഗം തളരുന്നത് തൊഴില്‍ദിവസങ്ങളില്‍ കുറവുണ്ടാക്കും. ഇത് തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും.
സംസ്ഥാനത്ത് കെട്ടിടനിര്‍മാണരംഗത്ത് വര്‍ഷം 7000 കോടിയുടെ ഇടപാടാണ് നടക്കുന്നുണ്ട്. ഇതില്‍ 2000 കോടി രൂപയും തൊഴിലാളികളുടെ കൂലിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവിലേക്ക് 1500 കോടി രൂപയും വിവിധയിനത്തില്‍ എത്തുന്നു. ഇവയില്‍ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. പുതിയ സംരംഭകരെയും ചെറുകിടക്കാരെയുമാണ് ഇത് കൂടുതല്‍ ബാധിക്കുക. കെട്ടിടം സ്വന്തം പണംമുടക്കി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വന്‍കിടക്കാര്‍ക്ക് ഈ മേഖലയില്‍ കുടതല്‍ പിടിമുറുക്കാനും പുതിയ സാഹചര്യം ഇടയാക്കും. ശക്തമായ നിയമത്തിനു കീഴില്‍ ഈ മേഖലയെ കൊണ്ടുവന്ന് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയാണു വേണ്ടത്. റിയല്‍ എസ്റ്റേറ്റ് മേഖല നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരാനുള്ള ബില്‍ പൂര്‍ത്തീകരിക്കണം. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഉപയോക്താക്കളും നിഷേപകരും ജാഗ്രതപാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരം നടത്തുമെന്നും ഈ രംഗത്തെ സംഘടനകളായ കേരള ബില്‍ഡേഴ്സ് അസോസിയേഷന്‍ , കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് എന്നിവ അറിയിച്ചു.
deshabhimani 180611
ആപ്പിള്‍ എ ഡേ മോഡല്‍ തട്ടിപ്പ് ഫ്ളാറ്റ് വ്യവസായത്തില്‍നിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു. പദ്ധതികളില്‍ പണംമുടക്കാമെന്ന് നേരത്തെ വാക്കുനല്‍കിയിരുന്നവരും കരാര്‍ ഒപ്പിട്ടവരും പിന്‍വാങ്ങിയതായി പേരു വെളിപ്പെടുത്താത്ത ഒരു ബില്‍ഡര്‍ പറഞ്ഞു. മുന്‍കൂര്‍ പണം നല്‍കിയവര്‍ തുടര്‍ന്ന് പണം നല്‍കുന്നില്ല. പദ്ധതി പൂര്‍ത്തിയായ ശേഷം ബാക്കി പണം നല്‍കാമെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഇത് കെട്ടിടനിര്‍മാണരംഗത്ത് മാന്ദ്യമുണ്ടാക്കുന്നതോടൊപ്പം സാമ്പത്തികപ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് കേരള ബില്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി പത്മജന്‍ ആവശ്യപ്പെട്ടു.
ReplyDelete