സംസ്ഥാനത്ത് പാല്‍വില കൂട്ടാനുള്ള അധികാരം മില്‍മ മാനേജ്‌മെന്റിന് തന്നെയാണെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.
പാല്‍വില അഞ്ചരൂപ കൂട്ടാനുള്ള മില്‍മയുടെ തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌ത് മില്‍മ നേരത്തേ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പാല്‍വില കൂട്ടാനുള്ള അധികാരം ഡെയറി രജിസ്‌ട്രാര്‍ക്കാണെന്ന് കഴിഞ്ഞയാഴ്‌ച സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മില്‍മ ഇന്നലെ പത്രിക നല്‍കിയത്.
ഉപയോക്താക്കളുടെ താത്‌പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതേസമയം കുറഞ്ഞ പാല്‍വില മൂലം പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകരുടെ താത്‌പര്യം സംരക്ഷിക്കുയാണ് മില്‍മയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പൊതുവിതരണ ശൃംഖലയിലൂടെ വിപണനം ചെയ്യുന്ന കാര്‍ഷിക ഉത്‌പന്നങ്ങളെപ്പോലെ സര്‍ക്കാരിന് സബ്‌സിഡി നിരക്കില്‍ പാല്‍ വിതരണം ചെയ്യാനാകില്ല. ഇതുവഴി പാലിന് വില നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമില്ല. മില്‍മയുടെ ഭരണ നിര്‍വഹണം ഡെയറി വികസന ഡയറക്‌ടര്‍ക്കാണെന്ന സര്‍ക്കാര്‍ വാദം ശരിയല്ല.
വില വര്‍ധന സംബന്ധിച്ച് ശുപാര്‍ശ നല്‍കാനേ മില്‍മയ്‌ക്ക് അധികാരമുള്ളൂവെന്നും അനുമതി നല്‍കേണ്ടത് സര്‍ക്കാരണെന്നുമുള്ള വാദം ശരിയല്ല. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതി പാല്‍വില അഞ്ചുരൂപ കൂട്ടുകയോ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി കൊടുക്കുകയോ വേണമെന്ന് ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. കേസ് 20ന് പരിഗണിക്കും.
janayugom 180611
സംസ്ഥാനത്ത് പാല്‍വില കൂട്ടാനുള്ള അധികാരം മില്‍മ മാനേജ്‌മെന്റിന് തന്നെയാണെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.
ReplyDelete