കോഴിക്കോട്: പിഡബ്ല്യുഡിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ എന്‍ജിഒ യൂനിയന്‍ ജില്ലാ ജോ.സെക്രട്ടറി പി അജയകുമാര്‍ , യൂനിയന്‍ ചാലപ്പുറം ബ്രാഞ്ച് ട്രഷറര്‍ പി ജി പ്രമോദ്കുമാര്‍ , ജില്ലാ കൗണ്‍സിലംഗം കെ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വിവിധ സ്ഥാപനങ്ങളില്‍നിന്നെത്തിയ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് പിഡബ്ല്യുഡി കോംപ്ലക്സിലേക്ക് തള്ളിക്കയറി. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് കോംപ്ലക്സ് മുറ്റത്ത് കൂടിനിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്ന എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരുമായി വാക്കേറ്റവും തുടര്‍ന്ന് അക്രമവുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകരെ കോംപ്ലക്സിന് വെളിയിലാക്കി ഗേറ്റടച്ചു. രണ്ടു മണിക്കൂറിനുശേഷമാണ് സംഘര്‍ഷാവസ്ഥക്ക് അയവു വന്നത്.
സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ ആക്രമിച്ച നടപടിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റും എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രകടനത്തിനുശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി എ മൊയ്തീന്‍ , കെജിഒഎ ജില്ലാ ജോ. സെക്രട്ടറി എം കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ ഭവനില്‍ എ ശിവന്‍ , ടി പി ശ്രീധരന്‍ , മെഡിക്കല്‍കോളേജില്‍ പി ദിലീപ്കുമാര്‍ , വെസ്റ്റ്ഹില്‍ പോളിടെക്നിക്കില്‍ കെ പി രാജേഷ്, പി ശശികുമാര്‍ , താമരശേരി സി ദേവരാജന്‍ , പി ഗിരീഷ്കുമാര്‍ , കൊയിലാണ്ടിയില്‍ പി സത്യന്‍ , രാജന്‍ പടിക്കല്‍ , പേരാമ്പ്ര ഇ കെ സുരേന്ദ്രന്‍ , നാദാപുരത്ത് കെ രാജന്‍ , വടകരയില്‍ സി രമേശന്‍ എന്നിവര്‍ സംസാരിച്ചു.
കെഎസ്ടിഎ ജില്ലാസെക്രട്ടറിയെ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തി
പത്തനംത്തിട്ട: കെഎസ്ടിഎ ജില്ലാസെക്രട്ടറി ജി മോഹനചന്ദ്രനെ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഒരു സംഘം കോണ്‍ഗ്രസുകാര്‍ മോഹനചന്ദ്രന്റെ പേരൂര്‍കുളത്തിലുള്ള വീട്ടിന് മുന്നിലെത്തി ഭീഷണിമുഴക്കുകയായിരുന്നു. മോഹനചന്ദ്രനെയും കുടുംബാംഗങ്ങളെയും മര്‍ദിക്കുമെന്നായിരുന്നു ഭീഷണി. പേരൂര്‍കുളത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് ഇതിനുപിന്നില്‍ . ഇതിന് മുമ്പും ഭീഷണി ഉണ്ടായതായി മോഹനചന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. അക്രമഭീഷണി മുഴക്കിയവരെ നിലക്കുനിര്‍ത്താന്‍ പൊലീസ് തയ്യാറാകണമെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപക സംഘടനാരംഗത്തും അധ്യാപനരംഗത്തും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഹരിഹരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടൈറ്റസ് മാത്യു അധ്യക്ഷനായി. സംസഥാന കമ്മിറ്റിയംഗങ്ങളായ കെ ഷാജി, വി വത്സല, എം ആര്‍ ലീല, ജേക്കബ് ടി മാമന്‍ , എസ് രാജേഷ്, ജെ ജെയിംസ് ടി വി പുഷ്പവല്ലി , സിടി വിജയാനന്ദന്‍ , കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 090611
പിഡബ്ല്യുഡിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ എന്‍ജിഒ യൂനിയന്‍ ജില്ലാ ജോ.സെക്രട്ടറി പി അജയകുമാര്‍ , യൂനിയന്‍ ചാലപ്പുറം ബ്രാഞ്ച് ട്രഷറര്‍ പി ജി പ്രമോദ്കുമാര്‍ , ജില്ലാ കൗണ്‍സിലംഗം കെ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete