ലോട്ടറിഅന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ലോട്ടറിഅന്വേഷണത്തിന് വിജ്ഞാപനം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍പറയുന്നത്.യഥാര്‍ഥപ്രതികളെ രക്ഷിക്കാനാണ് ഒത്തുകളി. 32 പൊലീസ് കേസുകളായി ലോട്ടറിക്കേസ് ചുരുക്കാനാണ് ശ്രമം.ലോട്ടറികേസില്‍ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം നടത്തേണ്ടത്.അതിനുപകരം പ്രതികളെ രക്ഷിക്കാനാണ് യുഡിഎഫ് നീക്കം.
ഐസ്ക്രീംകേസും പ്ലാച്ചിമട ട്രിബ്യൂണലുംഅട്ടിമറിക്കാനുള്ളപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹംപറഞ്ഞു.ഐസ്ക്രീം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഇതിനാണ്.യുഡിഎഫ്സര്‍ക്കാരിന്റെ ജനവിരുദ്ധനടപടികള്‍ക്കെതിരെ തുടക്കംമുതലേ ശക്തമായി പ്രതികരിക്കും.സര്‍ക്കാര്‍ തന്നെയാണ് സ്വാശ്രയവിദ്യാഭ്യസം കച്ചവടമാക്കാന്‍ ശ്രമിക്കുന്നത്.ഉന്നതവിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കാനുള്ള ശ്രമമാണിപ്പോള്‍ .മുഹമ്മദ്കമ്മറ്റിയുടെ ഫീസ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അംഗീകരിക്കണം. നൂറുശതമാനം സീറ്റിലും മാനേജ്മെന്റ് ഫീസ്വാങ്ങാനുള്ള കൗണ്‍സിലിന്റെ തീരുമാനം സാധാരണക്കാരന് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനമാണ്.ധനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ചര്‍ച്ച് കൗണ്‍സിലിനെ സഹായിക്കുന്നതില്‍ അത്ഭുതമില്ല.സ്വാശ്രയമേഖല വര്‍ഗീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം: വി എസ്
ലോട്ടറിക്കേസും ഐസ്ക്രീം പെണ്‍വാണിഭക്കേസും അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാര്‍ പ്രതികളായ കേസുകള്‍ അട്ടിമറിക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഐസ്ക്രീം കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ അധികാരമേറ്റശേഷം പരമപ്രാധാന്യം നല്‍കിയത്. ആദ്യപടിയായി പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കി. കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കുന്നതിന് ഇടനിലക്കാരനായെന്ന ആരോപണത്തില്‍ പൊലീസ് ഐപ്പിനെ ചോദ്യംചെയ്തിരുന്നു. സര്‍ക്കാര്‍ 30 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.
മുപ്പത്തിരണ്ട് ലോട്ടറിക്കേസുമാത്രം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ലോട്ടറിമാഫിയയെ സംരക്ഷിക്കാനാണ്. കേന്ദ്രം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കേണ്ടിവരുന്നത് അട്ടിമറിക്കാനാണിത്. ലോട്ടറിമാഫിയയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കള്ളക്കളി ഇപ്പോള്‍ പുറത്തുവന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോള്‍ തുടങ്ങിയതാണ് ചിദംബരത്തിന്റെ വെപ്രാളം. അന്വേഷണം തടയാനും ലോട്ടറി നിരോധിക്കാതിരിക്കാനും പറഞ്ഞ സാങ്കേതികന്യായങ്ങളെല്ലാം എന്തിനുവേണ്ടിയായിരുന്നെന്ന് ചിദംബരവും കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കണം. സാന്റിയാഗോ മാര്‍ട്ടിന്റെ ഉപ്പും ചോറും തിന്ന് അയാള്‍ക്കുവേണ്ടി കേസ് വാദിച്ച പി ചിദംബരത്തിനും ഭാര്യ നളിനി ചിദംബരത്തിനും അഭിഷേക് സിങ്വിക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പലതും മറച്ചുവയ്ക്കാനുണ്ടെന്നും വി എസ് പറഞ്ഞു.
deshabhimani 200611
ലോട്ടറിഅന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ലോട്ടറിഅന്വേഷണത്തിന് വിജ്ഞാപനം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍പറയുന്നത്.യഥാര്‍ഥപ്രതികളെ രക്ഷിക്കാനാണ് ഒത്തുകളി. 32 പൊലീസ് കേസുകളായി ലോട്ടറിക്കേസ് ചുരുക്കാനാണ് ശ്രമം.ലോട്ടറികേസില്‍ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം നടത്തേണ്ടത്.അതിനുപകരം പ്രതികളെ രക്ഷിക്കാനാണ് യുഡിഎഫ് നീക്കം.
ReplyDelete