Wednesday, July 13, 2011

17 ആരോപണങ്ങളില്‍ അന്വേഷണം

ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം 17 ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ ദാസനെ അറിയിച്ചു.

മുന്‍മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറിനെതിരായ ആരോപണം, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ഡയറക്ടര്‍ പി വി ഉണ്ണികൃഷ്ണനെതിരായ ആരോപണം, കാസര്‍കോട് താലൂക്കിലെ ഷേണി വില്ലേജില്‍ ടി കെ സോമന് വസ്തു പതിച്ചുനല്‍കിയതായ ആരോപണം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എ എസ് ഐയായ രാംദാസിനെതിരായ ആരോപണം, നിയമവിരുദ്ധ വസ്തുകൈമാറ്റം സംബന്ധിച്ച ആരോപണം, ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിലെ അഴിമതി സംബന്ധിച്ച ആരോപണം, കുസാറ്റില്‍ ജോസഫ് കുട്ടിയെ റീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണം, വാടാനപ്പള്ളി മുന്‍ എസ് ഐ ശിവശങ്കരന്‍ സിവില്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള ആരോപണം, മുന്‍ സെക്കന്‍ഡ് ലക്ചറര്‍ ഡോ. അജിത്കുമാറും മറ്റു മൂന്നുപേരും ചേര്‍ന്ന് സര്‍ക്കാര്‍ പണം അപഹരിച്ചത് സംബന്ധിച്ച ആരോപണം, അനര്‍ട്ടില്‍ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തല്‍, സപ്ലൈകോ മാനേജര്‍ക്കെതിരായ ആരോപണം, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായ ആരോപണം, എസ് എസ് എ ഫണ്ട് ദുരുപയോഗം,വസ്തു സ്വന്തമാക്കിയെന്ന നാഗമ്മയുടെ പരാതി, പോത്താനിക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ബസില്‍ പീറ്ററിനെതിരായ ആരോപണം എന്നിവയാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശിച്ചത്.

janayugom 130711

1 comment:

  1. ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം 17 ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ ദാസനെ അറിയിച്ചു.

    ReplyDelete