കോട്ടയം: എംജി സര്‍വകലാശാല യൂണിയന് തുടര്‍ച്ചയായ 19-ാംതവണയും എസ്എഫ്ഐക്ക്. മുഴുവന്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 27 സീറ്റുകളിലും വിജയിച്ചാണ് എസ്എഫ്ഐ അജയ്യത തെളിയിച്ചത്. എസ്എഫ്ഐ സ്ഥാനാര്‍ഥി എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ജിനീഷ് ജോര്‍ജ് 118 വോട്ടുകള്‍ നേടി ചെയര്‍മാനായപ്പോള്‍ കെഎസ്യുവിന്റെ ചെയര്മാന് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് നാല് വോട്ടു മാത്രം. ജനറല്‍ സെക്രട്ടറിയായി എസ്എഫ്ഐ സ്ഥാനാര്‍ഥി മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കെ ബി അബ്ദുള്ള 116 വോട്ട് നേടിയപ്പോള്‍ കെഎസ്യുവിന്റെ സ്ഥാനാര്‍ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്. 128 പേരാണ് യൂണിയന് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.
1991 മുതലാണ് എസ്എഫ്ഐ തുടര്‍ച്ചയായി യൂണിവേഴ്സിറ്റി യൂണിയന്‍ഭരണം നേടുന്നത്. മത്സരരംഗത്തുണ്ടായിരുന്ന കെഎസ്യു സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു..
വിദ്യാഭ്യാസകച്ചവടത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ എസ്എഫ്ഐ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമാണ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിലെ ചരിത്രവിജയമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. എസ്എഫ്ഐയുടെ വിജയത്തിന് പ്രവര്‍ത്തിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
വിജയത്തെതുടര്‍ന്ന് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസ്, സെക്രട്ടറിയറ്റംഗംആര് മനു, കേന്ദ്രകമ്മിറ്റിയംഗം ധന്യാ വിജയന് , എംജി സര്‍വ കലാശാല സിന്‍ഡിക്കറ്റംഗം കെ ലതീഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രന് , സെക്രട്ടറി സതീഷ് വര്‍ക്കി, എറണാകുളം ജില്ലാ സെക്രട്ടറി എം എം ഗിരീഷ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രകാശ് ബാബു, ഇടുക്കി ജില്ലാ സെക്രട്ടറി സാജന് മാത്യു, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ നിസാം, ജോബി, ബെഞ്ചമിന്എന്നിവര് സംസാരിച്ചു.
deshabhimani 130711

എംജി സര്‍വകലാശാല യൂണിയന് തുടര്‍ച്ചയായ 19-ാംതവണയും എസ്എഫ്ഐക്ക്. മുഴുവന്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 27 സീറ്റുകളിലും വിജയിച്ചാണ് എസ്എഫ്ഐ അജയ്യത തെളിയിച്ചത്. എസ്എഫ്ഐ സ്ഥാനാര്‍ഥി എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ജിനീഷ് ജോര്‍ജ് 118 വോട്ടുകള്‍ നേടി ചെയര്‍മാനായപ്പോള്‍ കെഎസ്യുവിന്റെ ചെയര്മാന് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് നാല് വോട്ടു മാത്രം. ജനറല്‍ സെക്രട്ടറിയായി എസ്എഫ്ഐ സ്ഥാനാര്‍ഥി മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കെ ബി അബ്ദുള്ള 116 വോട്ട് നേടിയപ്പോള്‍ കെഎസ്യുവിന്റെ സ്ഥാനാര്‍ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്. 128 പേരാണ് യൂണിയന് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.
ReplyDeleteഎംജി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ ജിനീഷ് ജോര്‍ജിനെ(സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എംജി യൂണിവേഴ്സിറ്റി) ചെയര്‍മാനായും കെ ബി അബ്ദുള്ളയെ(ഇലാഹിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മൂവാറ്റുപുഴ) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എസ് ഷാരുലാല്(ഡിബി കോളേജ് തലയോലപ്പറമ്പ്), പി എം സജിമോന്‍(ഗവ.കോളേജ് കട്ടപ്പന), ടിജോ വര്‍ഗീസ്(മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജ് കോന്നി)-വൈസ്ചെയര്മാന്മാര് , സലാഹ് സലാം(ഡിബി കോളേജ് പമ്പ), അജ്മല്‍ കബീര്‍ (എല്‍ദോ മാര്‍ ബസേലിയസ് കോളേജ് കോതമംഗലം)-ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍ . എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കെ ശ്രീദേവി(സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എംജി യൂണിവേഴ്സിറ്റി), പി എസ് ചിഞ്ചു(സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), സി സി അനിത(സഹോദരന് അയ്യപ്പന് ബിഎഡ് കോളേജ് തൃപ്പൂണിത്തുറ),റിക്കു ചെറിയാന്(ബിഎഎം കോളേജ് തുരുത്തിക്കാട്), രൂപേഷ് ആര്(ബിഎഎം കോളേജ് തുരുത്തിക്കാട്), ജിബിന്‍ പി ജോസ് (ഐഎച്ച്ആര്‍ഡി തൊടുപുഴ), അമല്‍ കൃഷ്ണന്(ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി), അനൂപ്മോന്‍ കെ സി (ഐഎച്ച്ആര്‍ഡി നെടുങ്കണ്ടം), ജിജു പി വി(സംസ്കൃത കോളേജ് തൃപ്പൂണിത്തുറ), ശ്രീജിത്ത് പി എസ് (ഗവ. കോളേജ് നാട്ടകം), ലിസോമോന്‍ കെ എസ് (ആര്‍ഐടി പാമ്പാടി), സേതുലാല്‍ വി ബി (എസ്എന്‍എം കോളേജ് മാല്യംങ്കര), ബിനു എന്‍ ഇ (ശ്രീശങ്കര വിദ്യാപീഠം വളയംചിറങ്ങര), ഉനൈസ് എം(എസ്എംഇ അങ്കമാലി), വിഷ്ണു എസ് (സഹോദരന് അയ്യപ്പന് സ്മാരക കോളേജ് കോന്നി) എന്നിവര്‍ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് കെ ആര് അനില്‍ (ഗവ. കോളേജ് കൂത്താട്ടുകുളം), എസ് പി ശ്രീകാന്ത് (ഗവ. കോളേജ് തൃപ്പൂണിത്തുറ), ആഷിഷ് ടി ജോര്‍ജ് (മര്‍ത്തോമ്മാ കോളേജ് തിരുവല്ല), ജി സന്ദീപ് (സെന്റ് മേരീസ് കോളേജ് മണര്‍കാട്), സിബി തോമസ്(സെന്റ് തോമസ് കോളേജ് കോഴഞ്ചേരി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ReplyDelete