സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് ജനജീവിതം ദുസഹമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തിന്റെ വികാരം അറിയിക്കാന്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എളമരം കരീം അവതരിപ്പിച്ച സബ്മിഷന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ്ബ് നല്‍കിയ മറുപടിയില്‍ സഭയുടെ വികാരം കേന്ദ്രത്തെ അറിയിക്കാമെന്ന് പറഞ്ഞപ്പോഴാണ് പ്രതിപക്ഷനേതാവ് ഇടപെട്ടത്. വെറുതെ സംസ്ഥാന സര്‍ക്കാര്‍ ഒരു കത്തയക്കുന്നതിനുപകരം കേരളത്തിന്റെ പൊതുവികാരമാകണമെങ്കില്‍ നിയമസഭ ഏകക്ണഠമായി പ്രമേയം പാസാക്കണം. എങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായി കാണൂ. മൂന്നര കോടിയോളം ജനങ്ങളെ ബാധിക്കുന്നവിഷയം ഭരണപക്ഷവും പ്രതിപക്ഷവുംചേര്‍ന്ന് കേന്ദ്രത്തെ ധരിപ്പിച്ചാല്‍ നന്നായിരിക്കുമെന്നും വി എസ് പറഞ്ഞു. എന്നാല്‍ , സഭാചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഈ ആവശ്യം നിരാകരിച്ചു.
സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം അടിയന്തരപ്രമേയാവതരണത്തിനാണ് അനുമതി തേടിയത്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ ഇത്തരം തീരുമാനമെടുത്തില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളും പാചകവാതകത്തെ ആശ്രയിക്കുന്നവരാണെന്ന് എളമരം കരീം പറഞ്ഞു. സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രഖ്യാപനമാണ് നടപ്പാക്കുന്നത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള സബ്സിഡികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നിരവധി ആനുകൂല്യമാണ് നല്‍കുന്നത്. ലോകത്തെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനികളുടെ പട്ടികയില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ സ്ഥാനം പിടിച്ചപ്പോഴാണ് ജനങ്ങളെ ദ്രോഹിച്ച് എണ്ണക്കമ്പനികളെ സഹായിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.
deshabhimani 130711
സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് ജനജീവിതം ദുസഹമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തിന്റെ വികാരം അറിയിക്കാന്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ReplyDelete