സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോഴ്സിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ . കൗണ്‍സിലിനുകീഴിലെ നാല് കോളേജിനും മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച സര്‍ക്കാര്‍ഫീസ് സ്വീകാര്യമല്ലെന്ന് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ വക്താവ് ജോര്‍ജ് പോള്‍ പറഞ്ഞു. പിജിക്ക് നാലുലക്ഷംമുതല്‍ 16 ലക്ഷം രൂപവരെയാണ് മാനേജ്മെന്റ് നിശ്ചയിച്ച വാര്‍ഷികഫീസ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പിജി കോഴ്സ് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. സര്‍ക്കാര്‍ഫീസിനെതിരെ അടുത്തയാഴ്ച കോടതിയെ സമീപിക്കും. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍നിന്ന് ഇപ്പോള്‍ മുഹമ്മദ് കമ്മിറ്റി പറഞ്ഞ ഫീസ് മാത്രമേ വാങ്ങിയിട്ടുള്ളൂ. എന്നാല്‍ , കോടതിവിധിക്ക് അനുസരിച്ച് അധികഫീസ് നല്‍കുമെന്ന ഉറപ്പ് വിദ്യാര്‍ഥികളില്‍നിന്ന് എഴുതിവാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് പോള്‍ പറഞ്ഞു.
മെഡിക്കല്‍ പിജി ക്ലിനിക്കല്‍ വിഭാഗത്തില്‍ അഞ്ചുലക്ഷം രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ രണ്ടുലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ഡിപ്ലോമയ്ക്ക് ക്ലിനിക്കല്‍ വിഭാഗത്തില്‍ 3,75,000 രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 1,25,000 രൂപയുമാണ് ഫീസ്. മറ്റു ചില മാനേജ്മെന്റുകളും സര്‍ക്കാര്‍ഫീസില്‍ തൃപ്തരല്ല. ഒരുകോടി രൂപവരെ കച്ചവടമുറപ്പിച്ചാണ് മിക്ക സ്വകാര്യ മാനേജ്മെന്റും സര്‍ക്കാര്‍ ക്വോട്ട നിഷേധിച്ച് പിജി സീറ്റില്‍ പ്രവേശനം നല്‍കിയത്. അതുകൊണ്ടുതന്നെ നേരത്തെ പ്രവേശനം നല്‍കിയവരെ ഒഴിവാക്കില്ലെന്ന് മാനേജ്മെന്റുകള്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുവദിച്ച സീറ്റില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എടുക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഒരു സീറ്റില്‍ രണ്ടുപേരെ പ്രവേശിപ്പിച്ചത് പ്രശ്നം സങ്കീര്‍ണമാക്കും. മെറിറ്റ് ക്വോട്ടയില്‍ മാനേജ്മെന്റുകള്‍ തിരുകിക്കയറ്റിയ വിദ്യാര്‍ഥികളെക്കൊണ്ട് കേസ് ഫയല്‍ ചെയ്യിപ്പിച്ച് പ്രതിസന്ധി രൂക്ഷമാക്കാനാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്.
അതിനിടെ, വ്യാഴാഴ്ച സുപ്രീംകോടതി വിധി വന്നശേഷം തുടങ്ങിയ പിജി അലോട്ട്മെന്റ് വെള്ളിയാഴ്ച രാവിലെ പൂര്‍ത്തിയായി. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 13 സീറ്റിലും ആരും പ്രവേശനം തേടിയില്ല. ഈ സീറ്റുകള്‍ ഈവര്‍ഷം ഒഴിഞ്ഞുകിടക്കും. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എട്ട് സ്വകാര്യ സ്വാശ്രയ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമാണ് പിജി കോഴ്സുള്ളത്. കാരക്കോണം സിഎസ്ഐ കോളേജില്‍ പിജി കോഴ്സിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടാത്തതിനാല്‍ അലോട്ട്മെന്റ് നടന്നില്ല. ഇവിടെ മെറിറ്റ് സീറ്റില്‍ ഉള്‍പ്പെടെ മാനേജ്മെന്റ് പ്രവേശനം നടത്തിയിരുന്നു. ഈ പ്രവേശനം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.
deshabhimani 020711

ReplyDelete