മെഡിക്കല്‍ പിജി പ്രവേശനത്തിലെ കോടതിവിധി വിദ്യാര്‍ഥികള്‍ തെരുവില്‍ ചിന്തിയ ചോര പാഴാകില്ലെന്ന് ഉറപ്പാക്കി. സ്വാശ്രയ മാനേജ്മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നതിനെതിരെ കേരളമാകെ ആഞ്ഞടിച്ച വിദ്യാര്‍ഥി യുവജന രോഷത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍പോലും തയ്യാറായത്. സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് സ്വകാര്യമാനേജ്മെന്റുകള്‍ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള വ്യഗ്രതയില്‍ സമരത്തെ തല്ലിയൊതുക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. പ്രവേശന കാലാവധി മെയ് 31ന് കഴിയുമെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പുതുക്കിയ പ്രവേശന കാലാവധി തീരാന്‍ ഒരുദിവസംമാത്രം ബാക്കിനില്‍ക്കുമ്പോഴാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഏതുവിധേനയും സമരത്തെ അമര്‍ച്ചചെയ്യുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പ്രത്യേക നിര്‍ദേശം ലഭിച്ച മട്ടിലായിരുന്നു തുടക്കംമുതല്‍ക്കേ പൊലീസിന്റെ നടപടി. സെക്രട്ടറിയറ്റിനും നിയമസഭാമന്ദിരത്തിനും മുന്നില്‍ ലാത്തിയും ഗ്രനേഡുമായി സമരത്തെ നേരിട്ടു. ശത്രുസൈന്യത്തെയെന്നപോലെയാണ് വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. യൂണിവേഴ്സിറ്റി കോളേജില്‍ പൊലീസ് ഇരച്ചു കയറി പെണ്‍കുട്ടികളെപ്പോലും മര്‍ദിച്ചു. 22 തവണ ഗ്രനേഡ് എറിഞ്ഞു. കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലിച്ചതച്ചു. വിദ്യാര്‍ഥികളെ തലയ്ക്കടിച്ചു വീഴ്ത്തുന്നതും കേട്ടുകേള്‍വിയില്ലാത്ത സംഭവം. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി ശരണ്യയെ ഹോസ്റ്റലിലേക്കുള്ള വഴിമധ്യേ തലയ്ക്കടിച്ചുവീഴ്ത്തി. പൊലീസുകാര്‍ വിദ്യാര്‍ഥികളെ വളഞ്ഞുവച്ച് തല്ലുന്ന സംഭവങ്ങളും ഉണ്ടായി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസിനെ ഈ പൈശാചിക നടപടിയില്‍നിന്ന് പിന്തിരിപ്പിച്ചില്ല. ചോരവാര്‍ന്ന് നിരത്തില്‍ വീണവരെ ആശുപത്രയിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെ തടഞ്ഞതും പൊലീസിന്റെ ചരിത്രത്തിലെതന്നെ കറുത്ത കാഴ്ചയായി.
7ന് സെക്രട്ടറിയറ്റിലേക്ക് യുവജനമാര്‍ച്ച്
സ്വാശ്രയകൊള്ളയ്ക്ക് അറുതിവരുത്തുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഏഴിന് സെക്രട്ടറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും യുവജനമാര്‍ച്ച് സംഘടിപ്പിക്കും.
അപേക്ഷിച്ചവര്‍ക്കെല്ലാം സ്വാശ്രയ കോളേജ് തുടങ്ങാന്‍ അനുമതി നല്‍കിയ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് സ്വാശ്രയകൊള്ളയ്ക്ക് തുടക്കംകുറിച്ചതെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50:50 അനുപാതം നടപ്പാക്കുമെന്നു പറഞ്ഞ എ കെ ആന്റണി, പിന്നീട് മാനേജ്മെന്റുകള്‍ വഞ്ചിച്ചു എന്ന് വിലപിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരി. അതേസമയം, സ്വാശ്രയകച്ചവടത്തിന് അറുതിവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കോടതി ഇടപെടലിനെതുടര്‍ന്ന് അനിശ്ചിതത്വത്തിലായപ്പോഴും മാനേജ്മെന്റുകളുമായി ചര്‍ച്ചകളിലൂടെ ധാരണയിലെത്താന്‍ സര്‍ക്കാരിനായി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുമാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരുമായി ധാരണയില്‍ എത്താതിരുന്നത്. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ധിക്കാരത്തെ അംഗീകരിച്ചത് മറ്റു മാനേജ്മെന്റുകളെയും സ്വന്തംനിലയില്‍ പ്രവേശനം പിന്തുടരാന്‍ പ്രേരിപ്പിച്ചു. ചുരുക്കത്തില്‍ എല്ലാ സ്വാശ്രയ കോളേജും സമ്പൂര്‍ണകച്ചവടത്തിന്റെ പാതയിലാണിപ്പോള്‍ .
മെഡിക്കല്‍ പിജി സീറ്റിന്റെ കാര്യത്തിലും മാനേജ്മെന്റുമായി ഒത്തുകളിച്ച സര്‍ക്കാര്‍ മെറിറ്റ് പ്രവേശനം അട്ടിമറിച്ചു. പ്രതിഫലമായി മന്ത്രിമാരുടെ മക്കള്‍ക്ക് വഴിവിട്ട് മെഡിക്കല്‍ പിജി സീറ്റും കിട്ടി. കേരളമാകെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ആരംഭിക്കാന്‍ കോര്‍പറേറ്റുകളെ അനുവദിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസവും സ്വാശ്രയകച്ചവടക്കാര്‍ക്ക് അടിയറവയ്ക്കുകയാണ് സര്‍ക്കാര്‍ . സ്വാശ്രയകേസിലുണ്ടായ പുതിയ കോടതിവിധികളെ സമരവിജയമായാണ് കാണുന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ ഹൈക്കമാന്‍ഡ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലാണെന്നും രാജേഷ് പറഞ്ഞു. സംസ്ഥാന- ജില്ലാ ഭാരവാഹികളായ കെ എസ് സുനില്‍കുമാര്‍ , എം സ്വരാജ്, ഐ ബി സതീഷ്, എസ് പി ദീപക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 010711

ReplyDelete