ന്യൂഡല്‍ഹി: അയഡിന്‍ ചേര്‍ക്കാത്ത ഉപ്പ് ഭക്ഷ്യആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവ്. ആറുമാസത്തിനകം തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിബെഞ്ച് അതുവരെ നിരോധനം തുടരുന്നതിന് അനുമതി നല്‍കി. അയഡിന്‍ ചേര്‍ത്ത ഉപ്പ് തുടര്‍ച്ചയായി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നു കാണിച്ച് മഹാരാഷ്ട്രയിലെ സര്‍ക്കാരിതര സംഘടനയായ അക്കാദമി ഓഫ് ന്യൂട്രീഷ്യന്‍ ഇംപ്രൂവ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രനും ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അയഡിന്‍ ചേര്‍ക്കാത്ത ഉപ്പ് ഉപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത് 1955ലെ ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ തടയല്‍ നിയമത്തിലെ 44-ഐ ചട്ടമനുസരിച്ചാണ്. ഈ ചട്ടം മായംചേര്‍ക്കലും ബ്രാന്‍ഡുകളുടെ ശരിയല്ലാത്ത ഉപയോഗവും തടയാനുള്ളതാണ്. മറിച്ച് അയഡിന്‍ ചേര്‍ക്കാത്ത ഉപ്പിന്റെ വില്‍പ്പന നിരോധിക്കാനുള്ളതല്ല. അതുകൊണ്ട് ഈ ചട്ടത്തിന്റെ ഉപയോഗം ഭരണഘടനാവിരുദ്ധമാണ്. അയഡിന്‍ ചേര്‍ത്ത ഉപ്പ് നിര്‍ബന്ധമാക്കിയ നടപടി കേന്ദ്രസര്‍ക്കാര്‍ ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതുവരെ തല്‍സ്ഥിതി തുടരാം. ഏറ്റവും പുതിയ പഠനത്തിന്റെയും ഗവേഷണവിവരത്തിന്റെയും അടിസ്ഥാനത്തിലാകണം പുനഃപരിശോധന. ആവശ്യമെന്നു കണ്ടാല്‍ നിയമനിര്‍മാണത്തോടെ നിരോധനം തുടരാമെന്നും കോടതി പറഞ്ഞു.
അയഡിന്റെ കുറവ് നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നെന്നു കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അയഡിന്‍ ചേര്‍ത്ത ഉപ്പ് നിര്‍ബന്ധമാക്കിയത്. തൊണ്ടവീക്കം (ഗോയിറ്റര്‍), ചാപിള്ള പ്രസവം, ഗര്‍ഭമലസല്‍ , വളര്‍ച്ചമുരടിപ്പ്, കോങ്കണ്ണ്, ബുദ്ധിമാന്ദ്യം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് അയഡിന്റെ കുറവ് ഇടയാക്കുമെന്നാണ് പ്രചാരണം. എന്നാല്‍ , വളരെക്കുറച്ച് അയഡിന്‍മാത്രമേ മനുഷ്യര്‍ക്ക് ആവശ്യമുള്ളൂവെന്നും ഇതിന്റെ അമിത ഉപയോഗം നിരവധി അസുഖങ്ങള്‍ക്ക് ഇടയാക്കുമെന്നും വിമര്‍ശം ശക്തമാണ്.
deshabhimani 140711
അയഡിന്‍ ചേര്‍ക്കാത്ത ഉപ്പ് ഭക്ഷ്യആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവ്. ആറുമാസത്തിനകം തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിബെഞ്ച് അതുവരെ നിരോധനം തുടരുന്നതിന് അനുമതി നല്‍കി. അയഡിന്‍ ചേര്‍ത്ത ഉപ്പ് തുടര്‍ച്ചയായി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നു കാണിച്ച് മഹാരാഷ്ട്രയിലെ സര്‍ക്കാരിതര സംഘടനയായ അക്കാദമി ഓഫ് ന്യൂട്രീഷ്യന്‍ ഇംപ്രൂവ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രനും ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ReplyDelete