പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മകന് അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചെന്ന പി സി വിഷ്ണുനാഥിന്റെ ആക്ഷേപത്തെക്കുറിച്ച് നിയമസഭാസമിതി അന്വേഷിക്കും. സമിതിയുടെ വിശദാംശം പിന്നീട് നിശ്ചയിക്കുമെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന് സഭയെ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിച്ച് വിഷ്ണുനാഥ് മാപ്പ് പറയുകയോ സഭാസമിതി ഇതേക്കുറിച്ച് അന്വേഷിക്കുകയോ വേണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു. ആരോപണത്തില്‍നിന്ന് പിന്മാറുന്നില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവിന്റെകൂടി അഭിപ്രായം കണക്കിലെടുത്ത് സഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിക്കുന്നതെന്നും സ്പീക്കര്‍ അറിയിച്ചു.
ചൊവ്വാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് ചട്ടം 288 പ്രകാരം ബുധനാഴ്ച സഭയില്‍ വിശദീകരണം നല്കി. കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് കേന്ദ്രപദ്ധതിയായ ഐസിടി അക്കാദമി രൂപീകരിച്ചതെന്ന് വി എസ് ചൂണ്ടിക്കാട്ടി. കേന്ദ്രം ആറ് കോടി രൂപ നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരും സ്വകാര്യ പങ്കാളിയും ചേര്‍ന്ന് കണ്ടെത്തണം. സ്വകാര്യപങ്കാളിക്ക് പകരമായി സര്‍ക്കാര്‍ ഐഎച്ച്ആര്‍ഡിയെ നിയോഗിച്ചു. ഇതിനായി ഒരു സൊസൈറ്റി രൂപീകരിച്ചുവെങ്കിലും ഗവേണിങ് ബോഡി യോഗംപോലും ചേര്‍ന്നിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്നശേഷം ഗവേണിങ് ബോഡി ചേരട്ടെയെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ യോഗത്തില്മാത്രമേ ഡയറക്ടറെ തീരുമാനിക്കൂ എന്നിരിക്കെ ഡയറക്ടറെ നിയമിച്ചുവെന്ന ആരോപണം ശരിയല്ലെന്നും വി എസ് പറഞ്ഞു.
deshabhimani 140711

ReplyDelete