ജനസംഖ്യയുടെ വൈപുല്യം. അനുദിനം വികസിക്കുന്ന നഗരാതിര്‍ത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും തൊഴിലുതേടി ഓരോ ദിവസവും എത്തുന്ന ജനലക്ഷങ്ങള്‍ . പേരും വിലാസവും മുഖംപോലുമില്ലാത്ത കോടിക്കണക്കിനു പേരുടെ ജീവിതം തിളച്ചുമറിയുന്ന മുംബൈതന്നെ ഇത്തവണയും സ്ഫോടനത്തിന്റെ ഇര.
സ്ഫോടനം ആര് നടത്തുന്നതായാലും കൊല്ലപ്പെടുന്നത് മുംബൈയിലെ പാവങ്ങള്‍ . സ്ഫോടനം ആസൂത്രണംചെയ്യാനും അക്രമികള്‍ക്ക് രക്ഷപ്പെടാനും മാളങ്ങളേറെയാണ് മുംബൈയില്‍ . ഡല്‍ഹിയിലേതുപോലെ പലതട്ടിലുള്ള സുരക്ഷ മുംബൈയിലില്ല. തെക്കേ ഇന്ത്യയില്‍നിന്നല്ല, ഡല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളില്നിന്നുള്ളവര്ക്കുപോലും തൊഴില്‍ നല്‍കുന്നത് മുംബൈയാണ്. മുംബൈയിലെ ടാക്സി ഡ്രൈവര്‍മാരില്‍ കൂടുതലും ഉത്തരേന്ത്യക്കാരാണെന്നതുതന്നെ ഇതിനു തെളിവ്.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തശേഷം മുംബൈയില്‍ കലാപങ്ങളുടെ ക്രൂരദിനങ്ങളായിരുന്നു. 1993 മാര്‍ച്ച് 12ന് പതിമൂന്നിടത്ത് സ്ഫോടനമുണ്ടായി. അഞ്ഞൂറോളം മരണമെന്നാണ് അനൗദ്യോഗിക വിവരം. സര്‍ക്കാര്‍ കണക്കില്‍ മരണം 257 മാത്രം. ഈ കലാപങ്ങള്‍ക്കും 2008 നവംബറില്‍ 166 പേര് മരിക്കാനിടയായ തീവ്രവാദി ആക്രമണത്തിനുമിടയ്ക്ക് ചെറുതും വലുതുമായ നിരവധി സ്ഫോടനങ്ങള്‍ . 2002 ഡിസംബര്‍ രണ്ടിന് ഖട്കോപ്പാര് റെയില്‍വേ സ്റ്റേഷനുസമീപം നടന്ന സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ ആറിന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുസമീപം ഫുഡ് പ്ലാസയില്‍ 25 പേര് കൊല്ലപ്പെട്ടു. 2003 ജനുവരിയില്‍ വിലെ പാര്‍ലെയില്‍ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. മാര്‍ച്ച് 13ന് പതിനൊന്ന് മുളുണ്ട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ആഗസ്ത് 25 ഗേറ്റ് വേ ഓഫ് ഇന്ത്യയിലും സാവേരി ബസാറിലും ഉണ്ടായ സ്ഫോടനങ്ങളില്‍ 46 പേര് കൊല്ലപ്പെട്ടു. ഇവയെക്കാളെല്ലാം ഭീതിദമായിരുന്നു 2006 ജൂലൈ 11ന് സബര്‍ബര്‍ തീവണ്ടികളിലുണ്ടായ സ്ഫോടനപരമ്പര. 200ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ 2008 നവംബറില്‍ നടത്തിയ ആക്രമണം മുംബൈയില്‍ യുദ്ധസമാനമായ അവസ്ഥയുണ്ടാക്കി. അതിരൂക്ഷമായ തീവ്രവാദി ആക്രമണത്തിന്റെ ഓര്‍മകളുടെ വേട്ടയാടലില്‍നിന്ന് മുക്തമാകുംമുമ്പാണ് ബുധനാഴ്ച വീണ്ടും മുംബൈ ഞെട്ടിയത്.
deshabhimani 140611
ജനസംഖ്യയുടെ വൈപുല്യം. അനുദിനം വികസിക്കുന്ന നഗരാതിര്‍ത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും തൊഴിലുതേടി ഓരോ ദിവസവും എത്തുന്ന ജനലക്ഷങ്ങള്‍ . പേരും വിലാസവും മുഖംപോലുമില്ലാത്ത കോടിക്കണക്കിനു പേരുടെ ജീവിതം തിളച്ചുമറിയുന്ന മുംബൈതന്നെ ഇത്തവണയും സ്ഫോടനത്തിന്റെ ഇര.
ReplyDelete