Saturday, July 16, 2011

വോട്ടിന് കോഴ: അന്വേഷിക്കേണ്ടത് ഇങ്ങനെയല്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ 2008ല്‍ എംപിമാര്‍ക്ക് കോഴ നല്‍കിയെന്ന കേസില്‍ അന്വേഷണം തീരെ തൃപ്തികരമല്ലെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. ഉദാസീന സമീപനമാണ് ഡല്‍ഹി പൊലീസ് സ്വീകരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നില്ലെന്നും ഇത്തരം ഗുരുതരമായ കുറ്റം തെളിയിക്കാന്‍ ഇപ്പോഴത്തെ മാര്‍ഗമല്ല വേണ്ടതെന്നും ജസ്റ്റിസ് അഫ്താബ് ആലത്തിെന്‍റ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് പറഞ്ഞു. രണ്ടു വര്‍ഷമായിട്ടും കേസില്‍ ഒരു പുരോഗതിയുമില്ല. അന്വേഷണം ഊര്‍ജിതമാക്കി സ്വാഭാവികമായ പരിണതിയിലെത്തിക്കണം. ചിലയാളുകള്‍ നല്‍കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കഥ മെനയുകയാണ്. ഇതല്ല, അന്വേഷണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ക്വട്ടേഷന്‍ സംഘങ്ങളുടെ വളര്‍ച്ച ആശങ്കാജനകം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇവരെ അമര്‍ച്ച ചെയ്യണം. നാട്ടിന്‍പുറങ്ങളില്‍ പോലും ക്വട്ടഷേന്‍ സംഘങ്ങള്‍ പെരുകുകയാണ്. ഈ സംഘങ്ങളെ അടിച്ചമര്‍ത്തേണ്ട കാലം കഴിഞ്ഞുവെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താന്റെ കേസിലെ പ്രതികളായ ഡിവൈഎസ്പി സന്തോഷ് നായര്‍ , കണ്ടെയ്നര്‍ സുരേഷ് തുടങ്ങിയവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

deshabhimani 160711

1 comment:

  1. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ 2008ല്‍ എംപിമാര്‍ക്ക് കോഴ നല്‍കിയെന്ന കേസില്‍ അന്വേഷണം തീരെ തൃപ്തികരമല്ലെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. ഉദാസീന സമീപനമാണ് ഡല്‍ഹി പൊലീസ് സ്വീകരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നില്ലെന്നും ഇത്തരം ഗുരുതരമായ കുറ്റം തെളിയിക്കാന്‍ ഇപ്പോഴത്തെ മാര്‍ഗമല്ല വേണ്ടതെന്നും ജസ്റ്റിസ് അഫ്താബ് ആലത്തിെന്‍റ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് പറഞ്ഞു.

    ReplyDelete