തൃശൂര്‍ : വിദ്യാഭ്യാസ-സാമൂഹ്യപ്രശ്നങ്ങളില്‍ സഹകരണത്തിന്റെ മാര്‍ഗമാണ് കത്തോലിക്കാസഭ അവലംബിക്കുകയെന്ന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തൃശൂര്‍ അതിരൂപത നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാരുള്‍പ്പെടെ എല്ലാവരുമായും സഹകരിക്കണമെന്നാണ് സഭയുടെ അഭിപ്രായം. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ നിയമത്തിന് വിടുക. അപസ്വരം ഉയരുകയും സംഘര്‍ഷത്തില്‍ അകപ്പെടുകയും ചെയ്യാറുണ്ട്. വിശ്വാസികള്‍ കരുതലോടെയിരിക്കണം. സഭയുടെ ശക്തി സമൂഹത്തെ ബോധ്യപ്പെടുത്തണം. ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിക്കില്ല. ക്രൈസ്തവന് ഭീകരനാവാനോ സഹോദരനെ ശത്രുവായി കാണാനോ കഴിയില്ല. വിദ്യാഭ്യാസവിഷയത്തില്‍ സഭയ്ക്ക് വ്യക്തമായ അഭിപ്രായവും ലക്ഷ്യവുമുണ്ട്. ജോലി സമ്പാദിക്കല്‍ മാത്രമല്ല വിദ്യാഭ്യാസ കാഴ്ചപ്പാട്. ഉന്നതമായ സാംസ്കാരികവീക്ഷണം വളര്‍ത്തിയെടുക്കണം. സ്നേഹവും ധര്‍മവും സത്യവും എന്ന സന്ദേശമാണ് സഭ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് വിശ്വാസികള്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. അതിരൂപതയുടെ ഈ-ജേര്‍ണലിന്റെ പ്രകാശനവും ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഉപഹാരം സമ്മാനിച്ചു. മേയര്‍ ഐ പി പോള്‍ കോര്‍പറേഷന്റെ ഉപഹാരം നല്കി. സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ , മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ , ബിജു കുണ്ടുകുളം എന്നിവര്‍ സംസാരിച്ചു. പൗരോഹിത്യത്തിന്റെ ജൂബിലി ആഘോഷിക്കുന്നവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി.
deshabhimani 170711
വിദ്യാഭ്യാസ-സാമൂഹ്യപ്രശ്നങ്ങളില്‍ സഹകരണത്തിന്റെ മാര്‍ഗമാണ് കത്തോലിക്കാസഭ അവലംബിക്കുകയെന്ന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തൃശൂര്‍ അതിരൂപത നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete