കൊച്ചി: കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം. മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കായി കൊച്ചിയില്‍ നടത്തിയ ക്യാമ്പിലാണ്ഈ നിര്‍ദേശം. സിഡിഎസിന്റെ പുനഃസംഘടനാവേളയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ കൈയടക്കുന്നതില്‍ പ്രവര്‍ത്തകരും തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളും ശ്രദ്ധപുലര്‍ത്തണമെന്നാണ് ആവശ്യം. ഇതിനായി സിഡിഎസ് യോഗങ്ങളിലും മറ്റും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബശ്രീ നേതൃത്വം ഏറ്റെടുക്കുന്നത് രാഷ്ട്രീയലക്ഷ്യമായി കാണണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതനം ഇരട്ടിപ്പിക്കണമെന്ന പ്രമേയം യോഗം പാസാക്കി. കേരളത്തിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും കോണ്‍ഗ്രസ്ഭരണം നിലനില്‍ക്കുന്നതിനാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്താന്‍ കെപിസിസി നേതൃത്വം തയ്യാറാവണം. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിനിധിസംഘം ബുധനാഴ്ച മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വര്‍ധിപ്പിച്ച 1000 രൂപ വാങ്ങാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറല്ലെന്നും ക്യാമ്പില്‍ പ്രഖ്യാപനമുണ്ടായി. രണ്ടുദിവസത്തെ ക്യാമ്പിന്റെ സമാപനസമ്മേളനം കേന്ദ്രസഹമന്ത്രി കെ വി തോമസ് ഉദ്ഘാടനംചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ അധ്യക്ഷനായി. മന്ത്രി കെ ബാബു, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ചേംബര്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ , ചാള്‍സ് ഡയസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍ , ഹൈബി ഈഡന്‍ , ലൂഡി ലൂയിസ്, കൊച്ചി മേയര്‍ ടോണി ചമ്മണി, തൃശൂര്‍ മേയര്‍ ഐ പി പോള്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 170711
കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം. മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കായി കൊച്ചിയില്‍ നടത്തിയ ക്യാമ്പിലാണ്ഈ നിര്‍ദേശം. സിഡിഎസിന്റെ പുനഃസംഘടനാവേളയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ കൈയടക്കുന്നതില്‍ പ്രവര്‍ത്തകരും തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളും ശ്രദ്ധപുലര്‍ത്തണമെന്നാണ് ആവശ്യം. ഇതിനായി സിഡിഎസ് യോഗങ്ങളിലും മറ്റും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബശ്രീ നേതൃത്വം ഏറ്റെടുക്കുന്നത് രാഷ്ട്രീയലക്ഷ്യമായി കാണണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ReplyDelete