Tuesday, July 5, 2011

തര്‍ക്കം രൂക്ഷം; ലീഗിന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍

രണ്ട് ജനറല്‍ ജനറല്‍ സെക്രട്ടറിമാരെന്ന അപൂര്‍വ്വമായ ഘടനയോടെ മുസ്ലിംലീഗിലെ ഭാരവാഹികളെ തീരുമാനിച്ചു. കെ പി എ മജീദ് സംഘടനാ ചുമതലയും ഇ ടി മുഹമ്മദ് ബഷീര്‍ പൊതു ചുമതലയുമുള്ള ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും നിലവിലുള്ള ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിവിനു വിപരീതമായി രാവിലെ മുതല്‍ വൈകിട്ടുവരെ നീണ്ട യോഗത്തിനുശേഷമാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ശക്തമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പെന്നനിലയിലാണ് തീരുമാനമെടുത്തത്.

തലമുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറിന് പൊതുചുമതല കൊടുത്തുഒതുക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ കെ പി എ മജീദിനാണ് സംഘടനാ ചുമതല. യുഡിഎഫ് യോഗത്തില്‍ മജീദാകും പങ്കെടുക്കുക. സംഘടനയിലെ മേല്‍ക്കൈ നഷ്ടപ്പെടാതെ കാക്കാന്‍ കുഞ്ഞാലിക്കുട്ടിക്കായി. നാല് സെക്രട്ടറിമാരായിരിക്കും ലീഗിന്. കുട്ടി അഹമ്മദ് കുട്ടി, പി എം എ സലാം, എം സി മായിന്‍ഹാജി, എം ഐ തങ്ങള്‍ എന്നിവര്‍ . ചന്ദ്രികയുടെ ഡയറക്ടറായി പി വി അബ്ദുള്‍ വഹാബിനെയും തെരഞ്ഞെടുത്തു.

deshabhimani news

1 comment:

  1. രണ്ട് ജനറല്‍ ജനറല്‍ സെക്രട്ടറിമാരെന്ന അപൂര്‍വ്വമായ ഘടനയോടെ മുസ്ലിംലീഗിലെ ഭാരവാഹികളെ തീരുമാനിച്ചു. കെ പി എ മജീദ് സംഘടനാ ചുമതലയും ഇ ടി മുഹമ്മദ് ബഷീര്‍ പൊതു ചുമതലയുമുള്ള ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും നിലവിലുള്ള ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിവിനു വിപരീതമായി രാവിലെ മുതല്‍ വൈകിട്ടുവരെ നീണ്ട യോഗത്തിനുശേഷമാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ശക്തമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പെന്നനിലയിലാണ് തീരുമാനമെടുത്തത്.

    ReplyDelete